വൈത്തിരിയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്ത്മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത്, വൈത്തിരി വെറ്ററിനറി ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നായകളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്ന അവസരത്തില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ കൈപ്പറ്റണം. സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി നായകള്‍ക്കുളള ലൈസന്‍സ് ഉടമസ്ഥര്‍ വാങ്ങേണ്ടതാണ്. ലൈസന്‍സില്ലാത്ത നായകളെ പഞ്ചായത്ത് പരിധിയില്‍ വളര്‍ത്താന്‍ അനുവദിക്കില്ല. അല്ലാത്തപക്ഷം ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ […]

Continue Reading

ടൂറിസം വാരാഘോഷം: പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു

ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശുചീകരണം പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ബ്രാന്‍ അലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശോഭ രാജന്‍, ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, പഴശ്ശി പാര്‍ക്ക് ഇന്‍ ചാര്‍ജ് കെ.വി രാജു, എ.കെ.ടി.എ ജില്ലാ പ്രസിഡണ്ട് രമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. […]

Continue Reading

പുസ്തകമുറി മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

യുണൈറ്റഡ് നേഷന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമും നെഹ്രു യുവ കേന്ദ്ര വയനാടും സംയുക്തമായി നടത്തി വരുന്ന വോളന്റീയറിങ് ജേര്‍ണി ഫേസ് 2 പദ്ധതിയിലെ പുസ്തകമുറി മൂന്നാം ഘട്ടം ജി.എല്‍.പി.എസ് ചേമ്പിലോടില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ഷറഫുന്നിസ അദ്ധ്യക്ഷത വഹിച്ചു. വായനാശീലവും പുസ്തക പരിചരണവും കുട്ടിക്കാലം മുതല്‍ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നാണെന്നും വായനാശീലത്തിലൂടെ അറിവും മാനസിക വളര്‍ച്ച ഉയര്‍ത്തുകയും വേണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതു ആശയമാണ് വോളന്റീയറിങ് ജേണിയിലെ […]

Continue Reading

വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു

പനമരം : വയനാടിനോടുള്ള നിരന്തരമായഅവഗണന അവസാനിപ്പിക്കണമെന്നു വയനാട് ജില്ല മെഡിക്കൽ കോളെജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ ഡി ഫിലിപ്പ് കുട്ടി. വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ പുനസ്ഥാപിക്കണമെന്നു ആവശ്യപെട്ടു നടത്തുന്ന വാഹന പ്രചരണ ജാഥ പനമരത്ത് ഉത്ഘാടനത്തിനു ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ടി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.രാത്രിയാത്ര റെയിൽവെ ചുരംബദൽ പാത ബഫർസോൺ മെഡിക്കൽ കോളേജ് തുടങ്ങിയ വിഷയത്തിൽ വയനാട് വഞ്ചിക്കപെട്ടിരിക്കയായി അദ്ദേഹം കുറ്റപെടുത്തി.വയനാട്ടിലെ ജനങ്ങളോട് കാലകാല തുടരുന്ന അവഗണന അവസാനിപിക്കണമെന്നും  […]

Continue Reading

ഓണക്കിറ്റ് നൽകി

ബാവലി: സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ് കർണ്ണാടകയിലെ ബാവലിയിൽ പാവപ്പെട്ട 40 കുടുംബങ്ങൾക്ക് ഒണകിറ്റ് വിതരണം ചെയ്തു .വയനാട്ടിൽ വിതരണം ചെയ്ത 100 കിറ്റിന് പുറമെയാണ് കർണ്ണാടകയിൽ നൽകിയത്‌. സ്പന്ദനം പ്രവർത്തകരായ എം.ജെ വർക്കി ,ജോസ് ഇലഞ്ഞിമറ്റം, കെ.ബാബു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി

Continue Reading

വെള്ളമുണ്ട ഡിവിഷൻ ‘കളരി ഗ്രാമം’ ഉദ്‌ഘാടനം ചെയ്തു

തരുവണഃകേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് പരിശീലനം പുതിയ തലമുറക്ക് പകർന്ന് കൊടുക്കാവാനുള്ള വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള ‘കളരി ഗ്രാമം’ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കമ്മന കടത്തനാടൻ കളരി സംഘവുമായി ചേർന്ന് വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്ക് സൗജന്യമായി കളരി അഭ്യസിക്കാനുള്ള അവസരം ഒരുക്കുന്ന ‘കളരി ഗ്രാമം’ പദ്ധതി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ഡിവിഷൻ തലത്തിൽ നടത്തുന്ന സവിശേഷ പദ്ധതികളിൽ ഒന്നാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആയോധനകല പരിശീലന പ്രോത്സാഹന […]

Continue Reading

ബൈക്ക് റാലി നടത്തി

വെള്ളമുണ്ട: ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വെള്ളമുണ്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തരുവണയിൽ നിന്ന് വെള്ളമുണ്ട ടൗണിലേക്ക് ബൈക്ക് റാലി നടത്തി. തുടർന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡഡിന്റെ അധ്യക്ഷതയിൽ വെള്ളമുണ്ട ടൗണിൽ നടന്ന പൊതുയോഗം മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Continue Reading

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

പനമരം: വയനാട് ജില്ല സെപതാക്രോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ നടവയൽ രണ്ടാം സ്ഥാനം നേടി. ടൂർണമെന്റ് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു.

Continue Reading

തവിഞ്ഞാലിൽ കൃഷി വകുപ്പിൻ്റെ കർഷക ചന്ത തുടങ്ങി

തലപ്പുഴ: തവിഞ്ഞാൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2022 കർഷക ചന്ത തുടങ്ങി. തലപ്പുഴ ചുങ്കത്ത് കൃഷിഭവൻ്റെ സമീപത്ത് തുടങ്ങിയ കർഷകചന്ത തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റോസമ്മ ബേബി, തവിഞ്ഞാൽ കൃഷി ഓഫീസർ എ.എസ്.അജിത്ത്, എം.സി.ചന്ദ്രിക, ഒ.സി.ലീല, എം.അഭിജിത്ത്, അബൂബക്കർ സിദ്ധിഖ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച വരെ ചന്ത പ്രവർത്തിക്കും.

Continue Reading

കെട്ടിട നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം:ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ

കോഴിക്കോട്: കെട്ടിട നികുതി എല്ലാവർഷവും 5% വർധിപ്പിക്കാനുളള മന്ത്രിസഭാ തീരുമാനം ഉടൻ പിന്‍വലിക്കണമെന്ന് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.കൂടാതെ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും സർക്കാരിനും ഒരു പോലെ ഗുണപ്രദമായ കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വാടക നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികളോടെഎത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എംഎല്‍എ […]

Continue Reading