മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 ഫൈനൽ ലിസ്റ്റിൽ വയനാട്ടുകാരിയും

മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022ഫൈനൽ ലിസ്റ്റിൽ വയനാട്ടുകാരിയും..ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ജൊവാന ജുവൽ മാനന്തവാടി: മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022ഫൈനൽ ലിസ്റ്റിൽ മാനന്തവാടി സ്വദേശിനിയും. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ജൊവാന ജുവലാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ള മത്സരാർഥി. മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ജൊവാന. വൈൽഡ് കാർഡ് എൻട്രിയിലൂടെ വിർച്വൽ ഓഡിഷൻ വഴി മിഷൻ ഡ്രീംസ്‌ മിസ്സ്‌ ഇന്ത്യ 2022 മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. […]

Continue Reading

മാഗസിൻ പ്രകാശനം ചെയ്തു

പനമരം: താഴെ കരിമ്പുമ്മൽ ബദറുൽ ഹുദ മദ്രസ്സാ പ്രസിദ്ധീകരിച്ച മാഗസിൻ മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രൻ, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകി പ്രകാശനം ചെയ്തു. ബദറുൽ ഹുദ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

Continue Reading

വയനാടന്‍ സൈക്ലിംഗ് താരങ്ങള്‍ക്ക് ചരിത്ര നേട്ടം

കല്‍പറ്റ: ബാംഗ്ലൂര്‍ ബൈസൈക്കിള്‍ ചലഞ്ചില്‍ വയനാടന്‍ സൈക്കിള്‍ താരങ്ങള്‍ക്ക് മിന്നുന്ന വിജയം. മെന്‍ എലൈറ്റ് വിഭാഗത്തില്‍ ഷംലിന്‍ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മത് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വയനാടിന്റെ അമല്‍ജിത്ത് അഞ്ചാം സ്ഥാനത്തെത്തി. അമച്വര്‍ വിഭാഗത്തില്‍ ആല്‍ബിന്‍ എല്‍ദോ രണ്ടാം സ്ഥാനവും നേടി. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Continue Reading

നബിദിനാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്യാപയിൻ നടത്തി

മാനന്തവാടി : എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസ നബിദിനാഘോഷത്തിന്റെ ഭാഗമായി ‘ലഹരി: രക്ഷിതാക്കളുടെ ആശയും ആശങ്കയും’എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ബോധവൽക്കരണ ക്ലാസ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ എം ഷാജി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ വിമുക്തി മിഷനിൽ നിന്നുള്ള സമീർ ധർമ്മടം ക്ലാസ്സെടുത്തു.മഹല്ല് വൈ പ്രസിഡന്റ് ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ. ഖത്തീബ് സാദിഖ് അമീൻ ഫൈസി. മുനീർ പാറക്കടവത്ത്. ഷക്കീർ അലി ടി […]

Continue Reading

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

കമ്മന മംഗളോദയം വായനശാലയുടെ നേതൃത്വത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരായി മനുഷ്യചങ്ങല സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ ലഹരി വിരുദ്ധസന്ദേശം നൽകി. വാർഡ് മെമ്പർ സി. എം. സന്തോഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയ്‌, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഇന്ദിരപ്രേമചന്ദ്രൻ, കമ്മന മോഹനൻ, തോമസ്.എം.യു എന്നിവർ സംസാരിച്ചു.

Continue Reading

വയോജന ദിനാചരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. പിണങ്ങോട് പീസ് വില്ലേജില്‍ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യാതിഥിയായി. ”മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ ഉല്‍പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും” എന്ന ആശയമാണ് ഈ വര്‍ഷത്തെ വയോജന ദിനത്തിന്റെ പ്രമേയം.വയോജന ദിനാചരണത്തിന്റെ […]

Continue Reading

മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനത്തില്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് സി.കെ. ഉണ്ണികൃഷ്ണനെ പൊന്നാടയണിച്ച് ആദരിച്ച് എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വോട്ടിംഗ് ഉറപ്പാക്കുന്നതിനായി 12 ഡി ഫോം വയോജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 17 വയോജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇലക്ഷന്‍ കമ്മീഷന്‍ ഒപ്പിട്ട കത്തും വയോജനങ്ങള്‍ക്ക് കൈമാറി. കല്‍പ്പറ്റ […]

Continue Reading

കായിക ലഹരി ജീവിത ലഹരി: വിമുക്തി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് വയനാട് ജില്ലയിലെ 14 ട്രൈബല്‍ ഫുട്ബോള്‍ ക്ലബുകളെ ഉള്‍പ്പെടുത്തി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ രണ്ടു ദിവസത്തെ ഇലവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ‘കായിക ലഹരി ജീവിത ലഹരി’ എന്ന സന്ദേശം യുവാക്കളില്‍ എത്തിക്കുന്നതിനുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം […]

Continue Reading

ലോക വിനോദ സഞ്ചാര ദിന വാരാഘോഷം സമാപിച്ചു

ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് എന്നിവരുടെ നേതൃത്തില്‍ മാനന്തവാടി പായോട് ടൗണ്‍ മുതല്‍ കെ.എസ്.ഇ.ബി ഓഫീസ്‌വരെ റോഡും മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡും ശുചീകരിച്ചു. എടക്കല്‍ ഗുഹയിലേക്ക് പോകുന്ന പാതയോരം അല്‍ഫോന്‍സ കോളേജ് വിദ്യാര്‍ഥികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കല്‍ യൂണിറ്റും […]

Continue Reading

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനവും അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലയില്‍ കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മാതൃകാ തേന്‍ സംസ്‌കരണ യൂണിറ്റ്, ശീതീകരണ യൂണിറ്റ്, കൂണ്‍വിത്ത് ഉത്പാദന കേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്തു. […]

Continue Reading