കൊച്ചിയിൽ വീണ്ടും കൊലപാതകം: ഒരാളെ കുത്തിക്കൊന്നു,രണ്ടുപേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ  യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം . കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്ന് സംശയം

Continue Reading

ആസാധിക്കാ അമൃത് മഹോത്സവം മലങ്കര കത്തോലിക്കാ സഭയും വികസന പ്രസ്ഥാനമായ ശ്ശ്രേയസ്സും സംയുക്തമായി ആരംഭം കുറിച്ചു

ഭാരത സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മലങ്കര കത്തോലിക്കാ സഭയും സാമൂഹിക വികസന പ്രസ്ഥാനമായ ശ്ശ്രേയസ്സും സംയുക്തമായി ആരംഭം കുറിച്ചു. ബത്തേരി രൂപത എപ്പിസ്കോപ്പിൽ വികാരി ഫാദർ റോയി വലിയപറമ്പിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു ,സന്ദേശം നൽകി.ഫാദർ ജോൺ ചരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ശ്രീ പി വി എസ് മൂസ, ശ്രീമതി സുനി ബാബു. സിസ്റ്റർ സുമ , ഓമന […]

Continue Reading

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമിൽ ഉത്സവമായി വിളവെടുപ്പ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം സൊസൈറ്റിയുടെ പ്രെമോട്ടറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ കൽപ്പറ്റയിൽ നിർവഹിച്ചു. പരമ്പാരാഗത കർഷകന്റെ വേഷത്തിൽ ട്രാക്ടറിൽ പാള തൊപ്പി ധരിച്ചാണ് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനത്തിനെത്തിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമാണ് കൽപ്പറ്റയിലേത്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഹൈഡ്രോപോണിക്സ് ഫാമിലാണ് വിളവെടുപ്പ്. കൽപ്പറ്റ കൊട്ടാരപ്പടിയിലാണ് മണ്ണില്ലാത്ത കൃഷിയായ ഹൈഡ്രോപോണിക്സ് രീതിയിൽ മലങ്കര […]

Continue Reading

സ്നേഹ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

തൃശ്ശിലേരി : ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് GHSS തൃശ്ശിലേരിയിലെ കുട്ടികൾ സ്നേഹ സന്ദേശ സൈക്കിൾ റാലി നടത്തി. സ്നേഹവും , സമത്വവും , സാഹോദര്യവും ജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്ന സന്ദേശവുമായി നടത്തിയ റാലി തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. P V ബാലകൃഷ്ണൻ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ഷീജ A P, HM ശ്രീ. സുരേഷ് കുമാർ K K, PTA […]

Continue Reading

മെഗാ സൈക്കിൾ റാലി നടത്തി

കൽപറ്റ : സ്വാതന്ത്ര ദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവ് പരിപാടിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സൈക്ലിംഗ് അസോസിയേഷൻ വയനാടുമായി സഹകരിച്ച് മെഗാ സൈക്കിൾ റാലി നടത്തി. മീനങ്ങാടി മുതൽ കൽപറ്റ വരെയായിരുന്നു റാലി. റാലിയിൽ പങ്കെടുത്തവർക്ക് സൈക്ലിംഗ് ജേഴ്സി, മെമന്റോ എന്നിവ നൽകി.അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർ നിഷ.പി. മാത്യു സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ […]

Continue Reading

കർഷക മിത്ര ഫിഡ്സ് സപ്ലിമെന്റ്സ് ഡിപ്പോ ആരംഭിച്ചു

മാനന്തവാടി- നോർത്ത് വയനാട് കോ-ഓപ്പറേറ്റവ് റബ്ബർ ആൻറ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സംഘത്തിന്റെ എറ്റവും പുതിയ സംരംഭമായ കർഷകമിത്ര ഫിഡ്സ് സപ്ലിമെന്റ്സ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചു. ക്ഷീരകർഷകർക്ക് വേണ്ടിയുള്ള സഹായ കേന്ദ്രമായി കർഷക മിത്ര പ്രവർത്തിക്കും. സൊസൈറ്റി പ്രസിഡണ്ട് ടി.എ.റെജി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.എ.പ്രഭാകരൻ മാസ്റ്റർ, സിതാബാലചന്ദ്രൻ, കെ.ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.

Continue Reading

ആസാദി കാ അമൃദ് മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതൽ 15 വരെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശപ്രകാരം പ്രസിഡന്റ് ജസ്റ്റിൻ ബേബി ദേശീയ പതാകയുടെ പ്രദർശനം നിർവ്വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണ സമിതികളിലെ […]

Continue Reading

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം ശനിയാഴ്ച

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലുതും മലങ്കര ക്രഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം. സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോ ചെ (ഡോ. ബോബി ചെമ്മണ്ണൂർ) വയനാട് കൽപ്പറ്റയിൽ ആഗസ്റ്റ് 13 ന് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഹൈഡ്രോപോണിക്സ് ഫാമി ലാണ് ആദ്യത്തെ വിളവെടുപ്പ്. രാവിലെ 11.30 ന് നടക്കുന്ന […]

Continue Reading

ഹർ ഘർ തിരംഗ:ദേശീയ പതാക പ്രദർശനം ആരംഭിച്ചു

വെള്ളമുണ്ട:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിനോടനുബന്ധിച്ച്‌ ആഗസ്റ്റ് 13 മുതൽ 15 വരെ പ്രധാന സ്ഥലങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പഴഞ്ചന അംഗൻവാടിയിലും പതാക പ്രദർശനവും മധുര വിതരണവും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.അംഗൻവാടി ടീച്ചർ കെ.പി സാജിറ,എ.കെ ഇബ്രാഹിം,ആലാൻ സൂപ്പി,എ.ഉസ്മാൻ,എ.മോയി,ലൗസി എ.കെ,ഷമീർ എ,സീനത്ത് ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവുകയാണ് കൊഴുവണ നിവാസികൾ

രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർതുകയാണ് വയനാട്ടിലെ കൊഴുവണ എന്ന കൊച്ചു ഗ്രാമം. മൂന്നു മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പതാകയാണ് കൊഴുവണയിൽ ഉയർത്തിയത്.മുതിർന്ന ഗോത്ര സ്ത്രീകളായകൊളുമ്പി (98), കൊയ്മ (85) എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്. രാജേഷ് കാവുമോളയിൽ പതാക വന്ദനം നടത്തി.ഷാജി വെട്ടിക്കാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുൻ സൈനികരായ ഷാജി വെട്ടിക്കാൽ, രാജേഷ് കാവുമോളയിൽ എന്നിവരെയും പതാക നിർമ്മിച്ച ജെയിംസ് രാജിനേയും ചടങ്ങിൽ […]

Continue Reading