താള് പുസ്തക സംവാദം നടത്തി

പഴശ്ശി ഗ്രന്ഥാലയം ചർച്ചാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. തമിഴ് സാഹിത്യകാരനായ ജയമോഹന്റെ മാടൻ മോക്ഷം എന്ന നോവലായിരുന്നു ചർച്ചയ്ക്ക് വിധേയമാക്കിയത്. വരേണ്യവർഗ്ഗ ആരാധനാലയങ്ങളിലേക്ക് പറിച്ച് നട്ട് ചങ്ങലകളാൽ ബന്ധിക്കപ്പെട്ട മാടത്തെ വത്തിന്റെ കഥയായിരുന്നു പ്രസ്തുത നോവൽ. ഗ്രന്ഥാലയം പ്രവർത്തക നീതു വിൻസെന്റ് പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ അദ്ധ്യക്ഷനായിരുന്നു. പ്രസ്തുതപരിപാടിയ്ക്ക് ചർച്ച വേദി കൺവീനർ കെ.ആർ പ്രദീഷ് ആമുഖം പറഞ്ഞു. എം.ഗംഗാധരൻ, സെബാസ്റ്റ്യൻ മാനന്തവാടി, രാമനാരായണൻ , അഭിനന്ദ് […]

Continue Reading

പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

വെള്ളമുണ്ട:മണിപ്പൂർ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി വെള്ളമുണ്ടയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . സംഘമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ബായി അദ്ധ്യക്ഷത വഹിച്ചു. സമീറ. എം. സ്വാഗതം പറഞ്ഞു. വനിത ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വനിതാ ലീഗ് […]

Continue Reading

കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് ധര്ണ്ണ നടത്തി

കല്പറ്റ:വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിനു മുമ്പില് ധര്ണ്ണാമരം നടത്തി. പ്രൈമറി സംഘം ജീവനക്കാര്ക്ക് ജില്ലാബാങ്കുകളില് നല്കിയിരുന്ന 50% തൊഴില് സംവരണം പുനഃസ്ഥാപിക്കുക, തൊഴില് സംവരണ പരിധിയില് എല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്പ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങള് ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസര്വ്വ് ഫണ്ടിനും […]

Continue Reading

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്ലൗസും, ബൂട്ടും അനുവദിക്കണം

പടിഞ്ഞാറത്തറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായി ഗ്ലൗസും, ബൂട്ടും അനുവദിച്ചുനൽകണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത് സമ്മേളനംആവശ്യപ്പെട്ടു.മഴക്കാല പൂർവ രോഗങ്ങൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ഗ്ലൗസും ബൂട്ടും മഴക്കൊട്ട് ഉൾപ്പെടെയുള്ള അവശ്യ സമഗ്രഹികൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത്‌ സമ്മേളനം ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ ഷീന രാജേഷിനെ പ്രസിഡണ്ട്‌ ആയും എസ് പ്രഭാകരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Continue Reading

സമഗ്ര ദേവസ്വം ബിൽ നിയമമാക്കണം

മാനന്തവാടി: മലബാർ ദേവാസ്വ നിയമ പരിഷ്ക്കരണ ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കണമെന്നും, തടഞ്ഞുവെച്ച ശമ്പള പരിഷ്ക്കരണം പുനർസ്ഥാപിക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ citu വയനാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പി. ട്ടി. രവീന്ദ്രൻ നഗറിൽ (മാനന്തവാടി മിൽക്ക് സോസൈറ്റി ഹാൾ)citu ജില്ലാ സെക്രട്ടറി വി വി ബേബി ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ അദ്ധ്യക്ഷൻ ആയി, എ മുരളീധരൻ രക്തസാക്ഷി പ്രമേയവും, ഗോപിനാഥൻ തൃശ്ശിലേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജനറൽ […]

Continue Reading

എയര്‍ഗണ്‍ വെടിവെപ്പ്; പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചു

കമ്പളക്കാട് മലങ്കര കോളനിയില്‍ യുവാവ് 3 കോളനിവാസികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പരിക്കുപറ്റിയവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. പരിക്കു പറ്റിയവര്‍ക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാന്‍ മന്ത്രി ഡി.എം.ഒക്ക് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരുടെ ചികിത്സയുമായും മറ്റും ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കാന്‍ ട്രൈബല്‍ വകുപ്പ് അധികൃതര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയല്‍വാസികളായ […]

Continue Reading

മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍

ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ വീട്ടിലെത്തി. മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി മിന്നുമണിയുടെ കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിച്ചത്. എറണാകുളത്തുള്ള മിന്നുമണിയെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുമണിക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. മിന്നുമണിയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു.ഒ.ആര്‍ കേളു എം.എല്‍.എ, കൗണ്‍സിലര്‍മാരായ കെ.എം അബ്ദുള്‍ ആസിഫ്, ഫാത്തിമ്മ ടീച്ചര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. […]

Continue Reading

ഹവില്‍ദാര്‍ ജാഫറിന്റെ വീട് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫറിന്റെ വീട്ടില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, വാര്‍ഡ് മെമ്പര്‍ ലൈജി തോമസ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Continue Reading

ഉന്നതി; ഏകദിന പരിശീലനം നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍ വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘ഉന്നതി 2023-24’ ഏകദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പുപദ്ധതിയില്‍ നൂറു തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളിലെ താത്പര്യമുള്ള അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകരാകാനുള്ള അവസരമൊരുക്കുന്ന പരിശീലനമാണിത്. കെ.പി പ്രീത പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, […]

Continue Reading

ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു

പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമ സ്ഥലത്തേക്ക് പോകുന്ന വഴി കരുനാഗപ്പള്ളിയിൽ റെയിൽവെ ക്രോസ് കടക്കുന്നതിനിടയിലാണ് അപകടം.രാത്രി 8.30തോടെയാ ണ് അപകടം.കരുനാഗപ്പളളിയിൽ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.

Continue Reading