മണിപ്പൂര്‍ വംശഹത്യ; പ്രതിഷേധ കൂട്ടായ്മ നടത്തി

കമ്പളക്കാട്: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 15-ആം വാർഡ് കരിമ്പടകുനി എ ഡി എസ് ന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് ക്രിസ്റ്റീന,സെക്രട്ടറി സുബൈദ,ആശവർക്കർ റീന,തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

കല്ലോടി-മാനന്തവാടി റൂട്ടിൽ KSRTC സർവീസുകളുടെ അപര്യാപ്തത;വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

എടവക : കല്ലോടി-മാനന്തവാടി റൂട്ടിൽ മതിയായ KSRTC സർവീസുകൾ നടത്തുന്നില്ലെന്നും. ഇതുമൂലം വിദ്യാർത്ഥികളുംമറ്റുള്ളവരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് എം എസ് എഫ് അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.കല്ലോടി-മാനന്തവാടി റൂട്ടിൽ നിലവിൽ ഉണ്ടായിരുന്ന മുപ്പത്തിനാലിൽപരം ജീപ്പ് സർവീസുകൾ നിർത്തലാക്കിയാണ് KSRTC സർവീസുകൾ ആരംഭിക്കുന്നത്. എന്നാൽ തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് സർവീസുകൾ വെട്ടി ചുരുക്കുകയായിരുന്നു. പാലമുക്ക് വഴി പോയിരുന്ന ബസ് സർവീസുകളും ഇപ്പോൾ നിലവിലില്ല ഇതുമൂലം അതിരാവിലെ ദീർഘദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയാണ് […]

Continue Reading

വെള്ളമുണ്ട എ.യു.പി സ്കൂളിൽ ‘തൂവാല സ്പർശം’ സംഘടിപ്പിച്ചു

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന‘തൂവാല സ്പർശം’ പദ്ധതി വെള്ളമുണ്ട എ.യു.പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസും നടത്തി.ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.സദ്ഗമയ ജില്ലാ കൺവീനവർഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർഡോ.ദീദി ജോയ്,വിനീത് കുമാർ […]

Continue Reading

അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകൾ, വാസസ്ഥലംഎന്നിവിടങ്ങളിൽ പരിശോധന നടത്തി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി എക്സ്സൈസ് സർക്കിൾ പാർട്ടിയും, സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയുംസംയുക്തമായി സുൽത്താൻ ബത്തേരി ടൗൺ ഭാഗം,പുത്തൻകുന്ന് എന്നിവിടങ്ങളിലെ അന്യസംസ്ഥാന ലേബർ ക്യാമ്പ്,തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ മറ്റു ലഹരി വസ്തുക്കൾ എന്നിവ സംബന്ധിച്ച പരിശോധന നടത്തി. സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. ബി ബാബുരാജ് പരിശോധനക്ക് നേതൃത്യം നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം. എ. സുനിൽ കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ പി. […]

Continue Reading

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൽപറ്റ : ജോയിൻ്റ് വോളൻ്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്-ജ്വാലയും നാഷണൽ എൻ.ജി.ഒ കോൺഫഡറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി +2 മുതൽ പ്രൊഫഷണൽ കോഴ്സുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 50% സബ്സിഡിയോടെയുള്ള ആദ്യഘട്ട ലാപ്ടോപ് വിതരണം നടത്തി.പദ്ധതിയുടെ ഉത്ഘാടനം കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധിഖ് നിർവ്വഹിച്ചു.നഗരസഭാ മുൻ ചെയർമാൻ അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷനായിരുന്നു.നഗരസഭാ കൗൺസിലർ ടി മണി, ജ്വാല എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ.ദിനേശൻ, പ്രസിഡൻ്റ് പി.സി.ജോസ്, സതീഷ് കുമാർ പി.വി എന്നിവർ സംസാരിച്ചു.

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

കൽപ്പറ്റ :ആലുവയിലെ പിഞ്ചു ബാലിക ചാന്ദിനിയുടെ കൊലപാതകം ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി. മാപ്പു പറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല ആലുവയിലെ അഞ്ചു വയസ്സുകാരി ചാന്ദിനി എന്ന പെൺകുഞ്ഞിന്റെ കൊലപാതകം. ഏഴു വർഷം കൊണ്ട് കേരളം ക്രിമിനലുകളുടെ സങ്കേതമായി മാറിയിരിക്കുകയാണ്.കള്ളനും കൊലപാതകികൾക്കും അഴിമതിക്കാർക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു പിഞ്ചു പെൺകുട്ടിയെ കാണാതായിട്ടും ഗൗരവകരമായ […]

Continue Reading

ഭരണകൂടം മൗനം വെടിയണം : വനിതാ ലീഗ്

കമ്പളക്കാട്: മണിപ്പൂരിലെ വനിതകൾക്ക് നേരെ നടത്തുന്ന ഭീകരമായ അക്രമങ്ങൾക്ക് എതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ സായാഹ്ന ധർണ നടത്തി. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ അക്രമങ്ങൾക്ക് വനിതകളും കുട്ടികളും വിധേയമാകുന്ന കാഴ്ചകളാണ് മണിപ്പൂരിൽ നടക്കുന്നത് എന്നും ഇതിന് അറുതി വരുത്താൻ ഭരണകൂടം തയ്യാറാകണമെന്നും സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷറർ പി ഇസ്മയിൽ ആവശ്യപ്പെട്ടു ധർണാ സമരത്തിൽ വയനാട് […]

Continue Reading

20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: നെന്മേനി എടക്കൽ ഭാഗത്ത് വെച്ച് വിൽപ്പനക്കായി കൊണ്ടുപോയ 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. നായ്കെട്ടി ഇല്ലിച്ചോട് ഭാഗം വട്ടപ്പാട്ടിൽ വീട്ടിൽ വി.എസ് ഷൈജു (39 ) ആണ് അറസ്റ്റിലായത്. മദ്യം കടത്തിയ KL 40 D 1256 ബൈക്കും പിടിച്ചെടുത്തു. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബിയും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ രഘു .വി, […]

Continue Reading

പുരസ്‌കാര വിതരണം നടത്തി

പള്ളിക്കൽ: കമ്മോം ബി സ്മാർട്ട്‌ അബാക്കസ് സ്റ്റേറ്റ് ലെവൽ എക്സാം റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്ദാനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.റാങ്ക് ജേതാകളായഐറിൻ മറിയ,അലക്സ്‌ ഗ്ളീസൻ എന്നിവർ ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷീറ ശിഹാബ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാനവാസ്‌ എ.കെ അധ്യക്ഷത വഹിച്ചു ജമാലുദ്ധീൻ സഅദി,അബാക്കസ് ട്രൈയ്നർ കെ.ഉമ്മു ഇർഫാന,ഷീന പോൾ, ഷംന നവാസ്,ഷകീല റഷീദ്, റിഷാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ഏഴായിരം […]

Continue Reading

മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ബത്തേരി: വനം വകുപ്പും സുൽത്താൻ ബത്തേരി IQRAA ഹോസ്പിറ്റലും ചേർന്ന് ചെതലത് റേഞ്ച് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചേകാടി ഭാഗത്തെ നിവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ചേകാടി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേകാടി ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ ഗോത്രവർഗത്തിൽ പെടുന്ന നൂറ്റിയഞ്ചോളം പേർ പങ്കെടുത്തു.മൈ ഹോം ചാരിറ്റബിൾ സോസൈറ്റി മുഖേന മച്ചിമൂല , പന്നിക്കൽ ,വിലങ്ങാടി, ഐരാടി, വീരാടി കോളനികളിലെ കഷ്ട്ടതയനുഭവിക്കുന്ന 110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും നൽകി.സ്‌കൂളുകളിലെ […]

Continue Reading