കബനിക്കായ് വയനാട്; മാപ്പിംഗ് പൂര്‍ത്തിയായി

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അന്‍പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിംഗിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, തരിയോട്, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പുല്‍പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാപ്പിംഗ് നടത്തിയത്. കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ […]

Continue Reading

സ്പീക്കർ ഹിന്ദു സമുദായത്തോട് മാപ്പ് പറയണം -എൻ എസ് എസ്‌

മാനന്തവാടി: ഹിന്ദുക്കളുടെ ആരാധന മൂർത്തി ആയ ഗണപതി ഭഗവാനെ മോശമായി ചിത്രീകരിച്ച സ്പീക്കർ എ എൻ ഷംസീർ ഈ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മാനന്തവാടി താലൂക്ക് എൻ എസ് എസ്‌ യൂണിയൻ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.ഇന്ന് നടന്ന ആചാരസംരക്ഷണ ദിനാചരണം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ഭംഗിയായി ആചരിച്ചു. യൂണിയൻ പ്രസിഡന്റ്‌ DR. പി നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, P V ശ്യാംഘോഷ്, ബിമൽകുമാർ K. V, N V ദാമോദരൻ നായർ,ബാലകൃഷ്ണൻ പുലൂരിഞ്ഞി, സ്വദേശൻ […]

Continue Reading

സുൽത്താൻ ബത്തേരിയുടെ സമ്പൂർണ്ണ ഖര മാലിന്യ സംസ്കരണത്തിന് സുസ്ഥിരമായ പദ്ധതികൾ വേണം: ചെയർമാൻ ടി കെ രമേശ്

സു.ബത്തേരി: മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന സുൽത്താൻബത്തേരി നഗരസഭയ്ക്ക് വരുംകാലങ്ങളിലും ഈ പെരുമ നിലനിർത്താൻ സുസ്ഥിരമായ ഖര മാലിന്യ പരിപാലന സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് ചെയർമാൻ ടി കെ രമേഷ്. നഗരസഭയും കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) വയനാടും സംയുക്തമായി സംഘടിപ്പിച്ച ‘സ്റ്റെയ്ക്ക് ഹോൾഡർ’ കൂടിയാലോചന യോഗത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.യോഗത്തിൽ കെ എസ് ഡബ്ലിയു എം പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഖര മാലിന്യ പരിപാലന രൂപരേഖ അവതരിപ്പിക്കുകയും അതിനുമേൽ […]

Continue Reading

പാണക്കാട് ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട ശാഖാ മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി അനുസ്മരണ യോഗം യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.വികെ അബ്ദുള്ള ഹാജി ആദ്യക്ഷത വഹിച്ചു.സി സി അബ്ദുള്ള.സിപി ജബ്ബാർ, എകരത്ത് മൊയ്തു,അയ്യൂബ് കെ.ബഷീർ.ഉമ്മർ സി സി.ഇബ്രാഹിം വെട്ടൻ.ഉമ്മർ മൗലവി.അബ്ദുറഹ്മാൻ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം :പനമരത്ത്‌ വനിതാ ലീഗ് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി

പനമരം : മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പനമരം പഞ്ചായത്ത്‌ വനിതാ ലീഗ്ബസ്റ്റാൻഡിൽ വെച്ച് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി. മണിപ്പൂർ തകരുന്നു ഈ യാഥാർഥ്യം മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.സംഘ പരിവാറിന്റെ അടിമകളായി മാറുന്ന കാലങ്ങളിലേക്കു ജനാതിപത്യതിന്നു മുന്നിൽ നിസ്സഹരായി പോകുന്ന അവസ്ഥയിൽ നിന്നും നാടിനെ രക്ഷിക്കാൻ കരുത്തുറ്റ ഒരു കൂട്ടായ്മ വാർത്തെടുകാൻ നാം ഒറ്റ കെട്ടായി മുന്നോട്ട്..പനമരം പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് ഹാജറ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത്‌ […]

Continue Reading

ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

നെടുങ്കരണ: മുസ്ലിം യൂത്ത് ലീഗ് നെടുങ്കരണ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഷൗക്കത്ത് കെവി അധ്യക്ഷനായ പരിപാടി മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എകെ സലീം ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ല പ്രസിഡന്റ് റിൻഷാദ് മില്ലുമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി. ലത്തീഫ് പികെ,റിയാസ് പാറോൽ,ഷാഹിർ ഷഫാദ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ സാദിഖ് സ്വാഗതവും റാഫി അറക്കൽ നന്ദിയും പറഞ്ഞു.

Continue Reading

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബുവിനെ വയനാട് പ്രസ്സ് ക്ലബ്ബ് ആദരിച്ചു

കല്പറ്റ:വയനാട് വിഷൻ ചാനൽ റിപ്പോർട്ടർ സി.വി ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മകളാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച് ‘എസ്.ഇ. വിദ്യാർത്ഥിയായ എവുലിൻ. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് ഉപഹാരം സമർപ്പിച്ചു. നീനു മോഹൻ, ഒ.ടി. അബ്ദുൾ അസീസ്, ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കേരള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പി. ടി. ചാക്കോ അനുസ്മരണം നടത്തി

മാനന്തവാടി:കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു ശ്രീ. പി. ടി ചാക്കോ എന്നു, ഉത്ഘാടനം ചെയ്ത Adv. N K വര്ഗീസ്. അദ്ദേഹത്തെ പോലെ ജന ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നാൾ സ്പീക്കർ ആയതും ഗവർണർ, MLA. MP. മന്ത്രി, തുടർന്ന സ്ഥാനങ്ങൾ അലങ്കരിച്ച ശ്രീ വക്കo പുരുഷോത്തമന്റെ ദേഹവിയോഗത്തിലും യോഗം അനിശോചനം രേഖപ്പെടുത്തി.മാനന്തവാടി ഓഫീസിഴ്സ് ക്ലബ്ബിൽ […]

Continue Reading

കെ.റ്റി. ഗോപിനാഥന് ജെസിഐ യുടെ മാതൃകാ കർഷക പുരസ്‌കാരം

കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയേയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേ മാക്കൽ കെ.റ്റി. ഗോപിനാഥന് മാതൃകാ കർഷകനുള്ള ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ജൈവ കൃഷി രംഗത്ത് സ്തുത്യര്‍ഹവും നിശ്ശബ്ദവും മാതൃകാപരവുമായ സേവനം ചെയ്യുന്ന കർഷകനെയാണ്ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെസിഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ഒയിസ്ക ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും […]

Continue Reading

മണിപ്പൂർ ജനതക്ക് ഐക്യദാർഡ്യം പ്രകടനവും യോഗവും നടത്തി

തലപ്പുഴ:മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു. ജോസ് പാറക്കൽ,എം.ജി.ബാബു,കെ.വി.ജോൺസൻ,പി.എസ്.മുരുകേശൻ,എൽസി ജോയ്,നിതിൻ തലപ്പുഴ,ജോയ്സി ഷാജു,ചന്ദ്രൻ എടമന,ബബില,സൂര്യ ഗായത്രി,ഫൈസൽ ചുങ്കം,ബിജു നരിപ്പാറ,അഷ്ക്കർ ചുങ്കം,അഖിൽ എം.ജി തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading