ചക്ക മഹോത്സവംഇന്ന് സമാപിക്കും

മാനന്തവാടി : കുടുംബശ്രീ ജില്ലാമിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഡേ മാർട്ടിൽ നടക്കുന്ന ചക്ക മഹോത്സവം ഇന്ന് അവസാനിക്കും. ചക്കയുടെ ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ ചക്കയുടെ അൻപതോളം വിഭവങ്ങളാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.

Continue Reading

ജീവിതം തൊട്ടറിഞ്ഞ് എൻ എസ് എസ് സ്നേഹസംഗമം

പിണങ്ങോട്: തെരുവ് ജീവിതങ്ങളെ ഗൃഹാന്തരീക്ഷത്തിൽ ചേർത്തുപിടിച്ച് സംരക്ഷിച്ചുവരുന്ന പിണങ്ങോട് പീസ് വില്ലേജിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സ്നേഹ സംഗമം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് പിആർഒ കെസിയ മരിയ മുഖ്യ പ്രഭാഷണം നടത്തി. പീസ് വില്ലേജ് ഡ്രസ്സ് ബാങ്കിലേക്ക് എൻഎസ്എസ് വിദ്യാർത്ഥികൾ സാമാഹരിച്ച വസ്ത്രങ്ങൾ കൈമാറുകയും […]

Continue Reading

മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്ന് ജില്ലയില്‍

മാനന്തവാടി: ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി ഇന്ന് (ജൂലൈ 29 ശനിയാഴ്ച) മാനന്തവാടി മേരിമാത കോളേജില്‍ ഗോത്രവിഭാഗക്കാര്‍ക്കായി നടത്തുന്ന ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ആണ് പരിപാടി. ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷതവഹിക്കും.ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്സുമാര്‍, എന്‍ജിനിയര്‍മാര്‍, മറ്റുജീവനക്കാര്‍ എന്നിവര്‍ക്കുള്ള നിയമന ഉത്തരവും ചടങ്ങില്‍ കൈമാറും.

Continue Reading

എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

മണിപ്പൂരിലെ വംശീയകലാപത്തിൽ സംഘപരിവാറിന്റെ പങ്ക്‌ തുറന്നുകാട്ടി ജില്ലയിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ. കൂട്ടക്കൊലകളും ബാലത്സംഗങ്ങളും നടത്തുന്ന സംഘപരിവാർ സംഘത്തിൽ നിന്നും മണിപ്പൂരനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ മനസ്സിനെ മതരാഷ്‌ട്രത്തിലേക്ക്‌ എത്തിക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ആയിരങ്ങൾ ജനകീയ കൂട്ടായ്‌മയിൽ പങ്കാളികളയായി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലായിരുന്നു കൂട്ടായ്‌മ.കൽപ്പറ്റയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. എൽജെഡി മണ്ഡലം പ്രസിഡന്റ്‌ ടി രാജൻ അധ്യക്ഷനായി. എൽഡിഎഫ്‌ ഘടകകക്ഷിനേതാക്കളായ […]

Continue Reading

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശാരദ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഇ.എൻ.ടി.പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ശ്രേയസ് ബത്തേരി മേഖല ഡയറക്ടർഫാ.ബെന്നിപനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ശാരദ കണ്ണാശുപത്രിയിലെ പി.ആർ.ഒ. ഷോബിക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.പത്രോസ്,തോമസ് എന്നിവർ സംസാരിച്ചു.സാബു പി.വി.സ്വാഗതവും,റൈഹാനത്ത് നന്ദിയും രേഖപ്പെടുത്തി.

Continue Reading

കുഞ്ഞിക്കണ്ണൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

കൽപ്പറ്റ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് നൽകിവരുന്ന കുഞ്ഞിക്കണ്ണൻ എൻഡോമെന്റ് വിതരണം ചെയ്തു. കോഓപ്പറേറ്റീവ് വെൽഫയർ ഫണ്ട്‌ ബോർഡ്‌ വൈസ് ചെയർമാൻ ശ്രീ. സി കെ ശശീന്ദ്രൻ വിതരണം ഉത്ഘാടനം ചെയ്തു. ഹൃദയ പലിശരഹിത വായ്പ പദ്ധതിയുടെ ഉത്ഘാടനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. സുഗതൻ നിർവഹിച്ചു. പ്രസിഡന്റ്‌ എം ഡി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ […]

Continue Reading

മിന്നുമണിയെ ആദരിച്ചു

മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർസ് മോർ സ്തേഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബിഷപ് രചിച്ച പുസ്തകവും മിന്നു മണിക്ക് സമ്മാനിച്ചു. ചടങ്ങിൽ വൈദീക സെക്രട്ടറി ഫാ. ജെയിംസ് വൻമേലിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെൻ്റ് ജോർജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികപ്പുറത്ത്, ഫാ.ലിജൊ തമ്പി എന്നിവർ പങ്കെടുത്തു. കുടൂതൽ […]

Continue Reading

വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്

അയ്യൻകൊല്ലി: ദീർഘകാലമായ അസുഖ ബാധിതരായി സഹന മനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന,, സൊലേസ്,, കുട്ടികളുടെ പിറന്നാൾ ആഘോഷവുംക്യാമ്പസ് കണക്ട് നടത്തിനീലഗിരി കോളേജ് സാന്ത്വനമേകി.ഏറെ നാളായി വയ്യായ്കയുടെ വേനലിൽ എരിയുന്ന മക്കൾക്ക് ഈ ദിനം തീർത്തും ആഹ്ലാദകരമായി. സൊലേസ് സ്‌ഥാപക ഷീബ അമീർ മുഖ്യാതിഥിയായ ചടങ്ങിൽ കോളേജ് എം.ഡി. യും സെക്രട്ടറിയുമായറാഷിദ് ഗസാലി, പ്രിൻസിപ്പൽ ഡോക്ടർ. ജി. സെന്തിൽ കുമാർ, പോഗ്രാം കൺവീനർ മുഹമ്മദ് ഫായിസ്, എൻ. എസ്. എസ് പോഗ്രാം ഓഫീസർ മുബഷീർ, സൊലേസ് വയനാട് […]

Continue Reading

“ജീവാമൃതം” കർക്കിടകഫെസ്റ്റ് ആരംഭിച്ചു

പനമരം: കുടുംബശ്രീ ജില്ലാമിഷന്റെയും പനമരം സി.ഡി.എസ്സിന്റെയും നേതൃത്വത്തിൽ സേവിക എം.ഇ.സി ഗ്രൂപ്പിന്റെ സഹകരണത്തോടെ പനമരം ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെച്ച് “ജീവാമൃതം” കർക്കിടകഫെസ്റ്റ് ആരംഭിച്ചു. പനമരം സി.ഡി.എസ്സ് ചെയർപേഴ്സൺ രജനി ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ മാസം 27വരെയാണ് ഫെസ്റ്റ് നടക്കുന്നത്.കർക്കിടക കിറ്റ്, പത്തിലകൂട്ട്, വിവിധ തരം എണ്ണകൾ, കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ മേളയുടെ ആകർഷണമാണ്

Continue Reading

തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം

മാനന്തവാടി: തോല്‍പ്പെട്ടിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭര്‍ത്താവ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി.മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവാണ് മുരുകന്‍.കൊലയ്ക്ക് കാരണം സുമിത്രയോടുള്ള വൈരാഗ്യമെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച ശേഷം തല കട്ടിലില്‍ ഇടിക്കുകയായിരുന്നു.മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading