ജനാധിപത്യത്തിന്റെ ഉത്സവം; ഒരുങ്ങി ഒരുമയുടെ പൂക്കളം
കൽപ്പറ്റ: നല്ല നാടിന്റെ കരുത്തായി പൂക്കളങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഓണാഘോഷം. സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയാണ് തെരഞ്ഞെടുപ്പ് വിഭാഗം തിരുവാതിരയും പൂക്കളങ്ങളുമായി ഓണത്തെ വരവേറ്റത്. സ്വാതന്ത്ര്യദിനത്തില്‍ മെഗാ തിരുവാതിര ഒരുക്കി ശ്രദ്ധനേടിയ വയനാട് ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകളാണ് ഓണത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ ഒരുമയുടെ പൂക്കളം തീര്‍ത്തത്. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടത് ഓരോ പൗരന്റെയും അവകാശമാണ്. പുതിയ തലമുറയില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായുള്ള വിപുലമായ പ്രചാരണങ്ങളുടെ ഭാഗമായാണ് വര്‍ണ്ണാഭമായ പൂക്കളവും തീര്‍ത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോയും വര്‍ണ്ണവിതാനങ്ങളുമെല്ലാം കോര്‍ത്തിണക്കിയ […]
Continue Reading