ഷൈജു കെ ജോർജിനെ ആദരിച്ചു

പനമരം :എ.പി ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം ലഭിച്ച ഷൈജു കെ ജോർജിനെ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു.ബാംഗ്ലൂർ പ്രവാസി സംഘടനയായ കലാ കൈരളിയുടെ അധ്യക്ഷനായ ഷൈജു, ബാംഗ്ലൂരിലും കേരളത്തിലുമായി, സാമൂഹ്യ സേവന രംഗത്ത് കാഴ്ചവെച്ച സംഭാവനകൾ കണക്കിലെടുത്താണ് എ.പി.ജെ അവാർഡിനർഹനായത്.

Continue Reading

യൂത്ത് ലീഗ് മീറ്റ്, വെള്ളമുണ്ട പഞ്ചായത്ത് സംഗമം നടത്തി

വെള്ളമുണ്ട: യൂത്ത് ലീഗ് മീറ്റിന്റെ ഭാഗമായുള്ള വെള്ളമുണ്ട പഞ്ചായത്ത് സംഗമം തരുവനയിൽ നടന്നു . യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉദ്‌ഘാടനം ചെയ്തു.യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഇ വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.നാസർ തരുവണ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം സി എച്. മോയി കട്ടയാട്.അനസ് ബിസ്മി , സിറാജ് പുളിഞ്ഞാൽ,അയ്യൂബ് കെ ബി. നാസർ കെ . നൗഷാദ് , അൻഷാദ് എ സി . സാജിദ് വി […]

Continue Reading

ബഹുസ്വരതയാണ് ഉറപ്പ് ‘ എസ്.വൈ.എസ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു

‘ബഹുസ്വരതയാണ് ഉറപ്പ് ‘എസ്.വൈ.എസ്റാലിയും സമ്മേളനവും സംഘടിപ്പിച്ചു വെള്ളമുണ്ട:എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡണ്ട് മുഹിയിദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. പി കെ കാസിം മാസ്റ്റർ, വി.എസ്.കെ തങ്ങൾ, കെ എസ് മുഹമ്മദ് സഖാഫി, നാസർ മാസ്റ്റർ തരുവണ,കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സുബൈർ അഹ്സനി, ഗഫൂർ അഹ്സനി,ഉബൈദ് സഖാഫി,അലി സഖാഫി, അബ്ദുറഷീദ് […]

Continue Reading

വർണ്ണക്കാഴ്ചകൾ ഒരുക്കി സ്വാതന്ത്ര്യദിനാഘോഷം

കണിയാരം : വർണ്ണങ്ങളുടെ വിസ്മയ ദൃശ്യങ്ങൾ ഒരുക്കിയ കണിയാരംഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ ശ്രദ്ധേയമായിരുന്നു.എൻ സി.സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പരേഡ് നടന്നു .തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ എൻ.പി മാർട്ടിൻ പതാക ഉയർത്തി, സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ പി.വി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പി. ടി എ പ്രസിഡൻ്റ് ബിജു […]

Continue Reading

ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക:ജുനൈദ് കൈപ്പാണി

വെള്ളമുണ്ട:ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് വിനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം മുരളീധരൻ,ഹെഡ്മിസ്ട്രസ് ജ്യോതി സി,ബ്ലോക്ക്‌ മെമ്പർ വി. ബാലൻ,എസ്.ഐ. രാജീവ്‌ കെ,പി.ടി.എവൈസ് പ്രസിഡന്റ് മുനീർ പൊന്നാണ്ടി ,ജുബൈരിയ അൻസാർ, പി.അബ്ബാസ്, പി.ഷൈല,തുടങ്ങിയവർ സംസാരിച്ചു

Continue Reading

വെള്ളമുണ്ട എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക:ജുനൈദ് കൈപ്പാണി വെള്ളമുണ്ട:ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് വിനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം മുരളീധരൻ,ഹെഡ്മിസ്ട്രസ് ജ്യോതി സി,ബ്ലോക്ക്‌ മെമ്പർ വി. ബാലൻ,എസ്.ഐ. രാജീവ്‌ കെ,പി.ടി.എവൈസ് പ്രസിഡന്റ് മുനീർ പൊന്നാണ്ടി ,ജുബൈരിയ അൻസാർ, […]

Continue Reading

ഹോളി ഫെയിസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഐക്യവും അഖണ്ഡതയുംകാത്തുസൂക്ഷിക്കുക:ജുനൈദ് കൈപ്പാണി മക്കിയാട്: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനുംനാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മക്കിയാട് ഹോളി ഫെയിസ് സ്കൂളിലെഎഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റവ.ഫാ.വിൻസെന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു.മാനേജർ ഫാ. ബിജു മാത്യൂ, പ്രിൻസിപ്പൽ ഫാ. റോബിൻ സെബാസ്റ്റ്യൻ,ആമിന നൗറിൻ, തപിഷ് മാലിക്,ചാർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ജൂഡോ ചാമ്പ്യൻഷിപ്പ് ഉദ്ഘടനം ചെയ്തു

കൽപറ്റ : 23-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻ.എസ്. ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ കൽപറ്റ നിയോജക മണ്ഡലം എം. എൽ.എ ശ്രീ. ടി.സിദ്ധീഖ് ഉത്ഘാടനം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം മധു മുഖ്യ പ്രഭാഷണം നടത്തി. എൻ. എസ്. എസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ മുഖ്യാതിഥിയായിരുന്നു. […]

Continue Reading

‘അക്ഷരദക്ഷിണ’ പ്രകാശനം ചെയ്തു

കമ്പളക്കാട്:അനിതാ സനൽ മടക്കിമലയുടെ അക്ഷരമാല കവിതാ സമാഹാരമായ ‘അക്ഷര ദക്ഷിണ’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.മടക്കിമല വൈഖരി ഗ്രന്ഥലയത്തിൽ നടന്ന ചടങ്ങിൽ ആദ്യ പുസ്തകം സുഭദ്ര നായർ ഏറ്റുവാങ്ങി.പി. കബീർ അധ്യക്ഷത വഹിച്ചു. പി. വിശ്വനാഥൻ,വി.കെ സക്കീന,കെ. മുഹമ്മദ്‌,പി.ഹൈറുന്നിസ, ടി.സനൽകുമാർ,റൈഹാനത്ത്. കെ, റഷീദ. ടി തുടങ്ങിയവർ സംസാരിച്ചു. മഞ്‌ജരി ബുക്ക്സ് ആണ് പ്രസാധകർകേരള ബുക്ക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരത്തോടെയുള്ള അക്ഷരമാല ക്രമത്തിലാണ് കവിതകൾ തെയ്യാറാക്കിയിരിക്കുന്നത്.ഉള്ളടക്കം കൊണ്ടും […]

Continue Reading

എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍

തരുവണ: തരുവണ നടക്കലില്‍ വെച്ച്മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. കെല്ലൂര്‍ അഞ്ചാം മൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഷംനാസ് എന്നയാളെയാണ് 2.9 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍.ടി, എ.എസ്.ഐ മൊയ്തു, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading