വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്പത് പേർ, പോസ്റ്റുമോർട്ടം ഇന്ന്, 12 മണിക്ക് പൊതുദർശനം

മാനന്തവാടി: വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള […]

Continue Reading

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമദിനമായ 26 ന് പുതുപ്പള്ളിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്മൃതി യാത്ര ജില്ലയില്‍ നിന്ന് പുറപ്പെട്ടു

കല്‍പ്പറ്റ: വയനാട് ഡി.സി.സിയില്‍ നിന്ന് ആരംഭിച്ച യാത്ര ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഒ.വി. അപ്പച്ചന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ വി.വി. നാരായണ വാര്യരാണ് യാത്രയുടെ നായകന്‍. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ലാ ചെയര്‍മാന്‍ ഇ.വി. അബ്രഹാം, ബെന്നി അരിഞ്ചേര്‍മല, ഇ.വി. സജി, റീത്ത സ്റ്റാന്‍ലി,സി.പി. പുഷ്പലത, ഷേര്‍ലി സെബാസ്റ്റ്യന്‍, പി.വി ആന്റണി, അബു ഏലിയാസ്, വി.സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, പി. സാബു , കെ.ജി, […]

Continue Reading

ബത്തേരിയില്‍ സന്ദര്‍ശകർക്കായി പൂപ്പാടം ഒരുങ്ങി

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഹരിതകര്‍മ്മ സേന ഒരുക്കിയ പൂപ്പാടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കളാണ് പൂപ്പാടത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ണിന് മിഴിവേക്കാന്‍ കാത്ത് നില്‍ക്കുന്നത്. നഗര മധ്യത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പൂകൃഷിയിറക്കയത്. ചിത്രങ്ങള്‍ പകര്‍ത്താന്‍ പൂപ്പാടത്ത് സെല്‍ഫി സ്പോട്ടുകളും വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.20 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 8 മുതല്‍ വൈകീട്ട് 6.30 വരെയാണ് പൂപ്പാടത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഓണക്കാല അവധിദിനങ്ങളിൽ […]

Continue Reading

മാനന്തവാടി ബ്ലോക്ക് തല സ്കിൽ സഭ പങ്കാളിത്തം കൊണ്ടും നവീനമായ സംവാദക്കൾ കൊണ്ടും ശ്രദ്ദേയമായി.

* കേരളത്തിലെ ആദ്യ ബ്ലോക്ക് തല സ്കിൽ സഭയ്ക്ക് മാനന്തവാടിയിൽ ആരംഭം. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്റ്റിൽ പാർക്കും ജില്ലാ നൈപുണ്യ സമിതിലും സംയുക്തമായി സംഘടിപ്പിച്ച സ്കിൽ സഭയിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മാനന്തവാടി ബ്ലോക്ക് സ്കിൽ സഭ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ കാര്യാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും […]

Continue Reading

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: കേന്ദ്ര – കേരള സര്‍ക്കാരുകളുടെ വയോജനങ്ങളോടുള്ള അവഗണനക്കെതിരെ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുതിയ ബസ് സ്റ്റാന്‍ ന്റ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കുകയും തുടര്‍ന്ന് എച്ച് എ എം യു പി സ്‌കൂള്‍ പരിസര ത്ത് ധര്‍ണ്ണ നടത്തുകയും ചെയ്തു. മുതിര്‍ന്ന പൗരമാര്‍ക്കുള്ള റെയില്‍വെ യാത്രാ ഇളവുകള്‍ പുന:സ്ഥാപിക്കുക, വര്‍ഷംതോറും വയോജന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ മാസം തോറും നല്‍കുക , […]

Continue Reading

സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ:- സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എഫ്ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കുറഞ്ഞ ക്ഷേമ പെന്‍ഷന്‍ 5000 രൂപ ആക്കുക ,30 കൊല്ലമായി കേന്ദ്ര വിഹിതം 200 രൂപ എന്നത് 3000 രൂപയാക്കി വര്‍ധിപ്പിക്കുക ,ഇ.പി.എഫ് പെന്‍ഷന്‍ 9000 രൂപ ആക്കുക ,സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷാമബത്തക്കുടിശ്ശിഖയും, പെന്‍ഷന്‍കാരുടെ പരിഷ്‌കരണ കുടിശിഖയും അനുവദിക്കുക ,കെ എസ് ആര്‍ ടി […]

Continue Reading

ഡിസിസി മഹിളാ കോണ്‍ഗ്രസ്സ് ഓണാഘോഷ പരിപാടി നടത്തി

കല്‍പ്പറ്റ:- ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണാഘോഷത്തിന്റെ തുടക്കം കുറച്ചുകൊണ്ട് വയനാട് ജില്ല മഹിളാ കോണ്‍ഗ്രസിന്റെ ഓണാഘോഷ പരിപാടി കല്‍പ്പറ്റ ഡിസിസിയില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തി വലിയ പൂക്കളവും, മെഗാ തിരുവാതിരക്കും വയനാട് ജില്ലാ പ്രസിഡണ്ട് ജിനി തോമസ് നേതൃത്വം നല്‍കി , ജില്ലാ വൈസ് പ്രസിഡണ്ട്മാര്‍ ജില്ലാ ഭാരവാഹികള്‍,ബ്ലോക്ക് പ്രസിഡന്റ്മാര്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പായസ വിതരണവും നടത്തി

Continue Reading

ചാന്ദ്രയാൻ – 3 പി. ഒ ആയിരം കത്തുകളയച്ച് ഒരു വിദ്യാലയം

മുട്ടിൽ: വയനാട് ഓർഫനേജ് യുപി . സ്കൂളിലെ 1200 ൽ അധികം വരുന്ന വിദ്യാർത്ഥികൾ ഐ.എസ് .ആർ .ഒയിലെ ശാസ്ത്രജ്ഞർക്ക് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണപശ്ചാത്തലത്തിൽ ആശംസ കത്തുകൾ അയച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് വിദ്യാർത്ഥികൾ ആശംസ സന്ദേശം കത്തുകളായി കൈമാറിയത്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ പറഞ്ഞു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ അസംബ്ലി ചേർന്ന് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും പോസ്റ്റ് കാർഡുകൾ […]

Continue Reading

ആദർശത്തിൽ സമസ്ത വിട്ടു വീഴ്ച ചെയ്യില്ല – ഹമീദ് ഫൈസി അമ്പലക്കടവ്

സുൽത്താൻ ബത്തേരി : ആദർശ വിഷയത്തിൽ സമസ്ത വിട്ടുവീഴ്ച ചെയ്യില്ലെന്നും ഒമ്പത് പതിറ്റാണ്ടിലധികമായി സമുദായത്തിന്റെ വിശ്വാസ സംരക്ഷണത്തിനാണ് സമസ്ത ഊന്നൽ നൽകിയത് എന്നുംഎസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ആദർശവും ആത്മീയതയും സമ്മേളിച്ച പണ്ഡിതരുടെ ആത്മാർത്ഥ പ്രവർത്തനമാണ് സമസ്തയുടെ വളർച്ചക്ക് നിദാനമായെതെന്നും അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാൻ സമസ്തക്ക് കഴിയില്ല. സമസ്തയുടെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിനകത്ത് മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും സമസ്തയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.സമസ്തയുടെ […]

Continue Reading

കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 20000 രൂപ പിഴയും2 കൊല്ലം കഠിന തടവും

മാനന്തവാടി തലശ്ശേരി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് സമീപം 1.150 കിലോ ഗ്രാം കഞ്ചാവുമായി 2018 ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും. കാവുമന്ദം സ്വദേശി നിതിൻ പരമേശ്വരനാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് ശ്രീ അനിൽകുമാർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018ലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ ജെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ മാനന്തവാടി എക്സൈസ് സർക്കിൾ […]

Continue Reading