മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ.

മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ.ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റിമാനന്തവാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി മാധ്യമ പ്രവർത്തനം ദുരുപയോഗം ചെയ്യുന്നതിനെ വിമർശന വിധേയമാക്കണമെന്നും ഒ.ആർ.കേളു എം എൽ.എ പറഞ്ഞു. ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ.പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ […]

Continue Reading

ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരതാപരിപാടി സംഘടിപ്പിച്ചു

സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു . ജില്ലാ ലീഡ് ബാങ്ക് ആയ കനറാ ബാങ്കിന്റെയും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ചുരുളി ഗ്രാമത്തിലാണ് പരിപാടി നടന്നത്. ചുരുളിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഭാരതീയ റിസേർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവു നിർവഹിച്ചു.സാമ്പത്തിക സാക്ഷരത വ്യക്തികളുടെ സാമ്പത്തിക സുസ്ഥിതിയിലേക്ക് നയിക്കുന്നതിന് പുറമേ,സാമൂഹിക നിലവാരം ഉയർത്താനും, രാജ്യത്തിൻറെ സുസ്ഥിരമായ വികസനത്തിനും ഒരുപോലെ […]

Continue Reading

കേര കർഷകന് ആദരവുമായി പനമരം കുട്ടി പോലീസ്

പനമരം : ലോക കേരദിനത്തിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ മികച്ച കേര കർഷകനായ മാത്യു എംഡി യെ ആദരിച്ചു. എസ് പി സി യുടെ ഭാഗമായി നടക്കുന്ന വെക്കേഷൻ ക്യാമ്പിൻ്റെ സമാപനയോഗത്തിൽ വെച്ച് പനമരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസ്യ ടീച്ചർ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ രേഖ കെ , നവാസ് ടി , രജിത കെ ആർ , തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് ആവേശോജ്ജ്വല തുടക്കം

കൽപ്പറ്റ: വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് വോളിബോൾ മത്സരത്തോടെ ആവേശോജ്ജ്വല തുടക്കം. കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ടൂർണമെന്റ് ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ എം.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മീറ്റ് സംഘാടക സമിതി ജോയിന്റ് കൺവീനറും അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക് അദ്ധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, കേരള വോളിബോൾ താരം ഐബിൻ ജോസ്, ശശിധരൻ, ബിപിൻ സണ്ണി, പി.ജി. സതീഷ് കുമാർ […]

Continue Reading

ഓൺലൈൻ മാധ്യമ പ്രവർകരുടെ ഓണാഘോഷവും ഒമാക് കുടുംബ സംഗമവും ഇന്ന് മാനന്തവാടിയിൽ

കൽപ്പറ്റ: വയനാട് ജില്ലയിൽ നവ മാധ്യമ രംഗത്തെ ഏക കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കുടുംബ സംഗമവും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷവുംഇന്ന് മാനന്തവാടിയിൽ നടക്കും. രാവിലെ 10 മണി മുതൽ എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. വിവിധ കലാപരിപാടികൾ, കുടുംബാംഗങ്ങൾക്കായി മത്സരങ്ങൾ, സാംസ്കാരിക സദസ്സ്, പൊതു സമ്മേളനം എന്നിവ നടക്കും. 11.30- ന് നടക്കുന്ന പൊതുസമ്മേളനം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം […]

Continue Reading

മാനവമൈത്രിക്ക് കലാ കൂട്ടായ്മകള്‍ അനിവാര്യം:ജുനൈദ് കൈപ്പാണി

മേപ്പാടി:വിവിധ കലകളുടെ ആവിഷ്‌കാരവും സമന്വയവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കുന്നമ്പറ്റയിൽ നടക്കുന്നകേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാംസ്‌കാരിക വൈവിധ്യങ്ങളുള്ള കേരളത്തില്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ കലാ കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ട്. മാനവമൈത്രി നിലനിര്‍ത്തുന്നതും ഇത്തരം കലാകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading

തിരുനെല്ലി ബേഗൂരിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

തിരുനെല്ലി: ബേഗൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. ബേഗൂർ കോളനിയിലെ ദേവി, ഓട്ടോ ഡ്രൈവർ കാട്ടിക്കുളം കുഴിവയൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും വയനാട് മെഡി.കോളേജിൽ പ്രവേശിപ്പിച്ചു. ഓണക്കിറ്റ് വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം.

Continue Reading

ക്ലാസ് മുറിയിൽ നിന്നും കൃഷിയിടങ്ങളിലേക്ക്

മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കാർഷിക രംഗത്തേക്കും.നെൽകൃഷിയിൽ നിന്നും മറ്റു കൃഷികളിൽ നിന്നും കർഷകർ പിൻവാങ്ങുമ്പോൾ കൃഷിയെ യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുക എന്നെ ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കർ വരുന്ന കൃഷിഭൂമിയിലാണ് എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി , വാഴകൃഷി കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്. വിദ്യാർത്ഥികൾ തന്നെയാണ് പാടങ്ങൾ ഒരുക്കുന്നതും കൃഷി ചെയ്യുന്നതും. ഈ വർഷത്തെ കാർഷിക പ്രവർത്തികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സലീൽ എം എം നിർവഹിച്ചു […]

Continue Reading

ഓണക്കോടി വിതരണം ചെയ്തു

കരിമ്പടക്കുനി : സാംസ്‌കാരിക നിലയത്തിൽ നല്ലപാഠം സോഷ്യൽ ടീമും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡും സംയുക്ത മായി 15-ആം വാർഡിലെ വിവിധ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ADS പ്രസിഡന്റ്‌ ക്രിസ്റ്റീന യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റർ മാരായ നഹനുൽ ഹലീബി കെ.ടി, പ്രെജിത എം, ഷിജി മനൽ, വിനോദ്, ഷാജു, സന്ധ്യ ജോണി, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു

Continue Reading

മുട്ടിൽ 500 gm കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ 500 gm കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിൽ നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.ഉസൈൻ കെ.സി, s/o അഷറഫ് കോറോത്ത് ചാലിൽ വീട് കുഞ്ഞുണ്ണിപ്പടി ഭാഗം, മുട്ടിൽ സൗത്ത് വില്ലേജ്, വൈത്തിരി താലൂക്ക് , ഇർഷാദ് ഖാൻ അഷ്കർ, ഒതുവ പറമ്പിൽ വീട് ‘മുട്ടിൽ സൗത്ത് വില്ലേജ് വൈത്തിരി താലൂക്ക് , ജംഷീർ പി പി S/o […]

Continue Reading