സന്നദ്ധ സംഘടനകളുടെ സേവനം പ്രശംസനീയം

പൊഴുതന : കേരളത്തിലെ പ്രളയ ദുരിതങ്ങളിലും കോവിഡ് ആശ്വാസ പ്രവർത്തനങ്ങളിലുമെല്ലാം സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസനീയമാണെന്ന് ഡപ്യൂട്ടി കലക്ടർ ഇ സി യൂസുഫ് പറഞ്ഞു. പൊഴുതന പഞ്ചായത്ത് രണ്ടാം വാർഡ് പിണങ്ങോട് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവകാരുണ്യ ജന സേവന മേഖലകളിൽ സർക്കാരിന്റെയും സാമൂഹ്യ സംഘടനകളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്.പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ ജില്ലയിൽ മാതൃകാപരമായ പ്രവർത്തനമാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. .ജില്ലയിലുണ്ടായ രണ്ട് […]

Continue Reading

ഉദ്യോഗസ്ഥരുടെ അനാസ്ഥ കോറൻ്റൈൻ ഹോമുകൾക്കുള്ള സർക്കാർ ധനസഹായം വൈകുന്നുവെന്ന് ആക്ഷേപം

കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനമുണ്ടായ ഘട്ടത്തിൽ സർക്കാർ നിർദ്ദേശം വരുന്നതിന് മുൻപ് തന്നെ കോടികൾ മുടക്കി നവീകരിച്ച റൂമുകൾ ഉൾപ്പടെ വയനാട് ജില്ലയിലെ ഭൂരിഭാഗം ടൂറിസ്റ്റ് ഹോമുകളും റിസോർട്ടുകളും കോറൻ്റൈൻ പ്രവർത്തനങ്ങൾക്ക് വിട്ട് നൽകിയിരുന്നു. എന്നാൽ പല സ്ഥാപനങ്ങളും കൃത്യമായ പരിചരണം ലഭിക്കാത്തതിനാൽ നാശമായി പോവുകയുണ്ടായി.കൂടാതെ വൻ തുക വൈദ്യുതി ബില്ലായി ഉടമകൾക്ക് KSEB നൽകുകയുമുണ്ടായി. ഈ ഘട്ടത്തിലാണ് സർക്കാർ ഇടപെട്ട് ഇത്തരം സ്ഥാപനങ്ങൾക്ക് ആശ്വാസധനസഹായം പ്രഖ്യാപിച്ചതും വൈദ്യുതി ബിൽ ഏറ്റെടുക്കുമെന്ന് അറിയിച്ചതും. ബഹു: വയനാട് കളക്ടർ, […]

Continue Reading

കറൻസികളുടെ കൂട്ടുകാരൻ കേളോത്ത് അബ്ദുല്ല

തേറ്റമലഃ വയനാട് ജില്ലാ ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റിയംഗവും ജില്ലയിലെ മുസ്‌ലിം ലീഗ് നേതാവുമായ കേളോത്ത് അബ്ദുല്ല വിദേശ കറൻസികളുടെയും നാണയങ്ങളുടെയും വിപുലമായ ശേഖരം കൊണ്ട് ശ്രദ്ധേയനാകുന്നു.ഈ ലോക് ഡൗൺ കാലം തന്റെ ശേഖരങ്ങൾ പുനർ ക്രമീകരിക്കുകയാണ് അബ്ദുല്ല

Continue Reading

ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് ഇടപെടാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നല്‍കി

മാനന്തവാടിഃ നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നല്‍കി ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന, ആകെ 3 നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണവും സംവരണ മണ്ഡലമായ, ചുരത്തിൽ അനുഭവപ്പെടുന്ന […]

Continue Reading

രാഹുൽ ഗാന്ധിയുടെ സന്ദർശനം:പ്രചാരണകോലാഹലങ്ങൾ പരിഹാസ്യംഃസിപിഐ(എം)

കൽപ്പറ്റഃ രാഹുൽഗാന്ധി എംപിയുടെ വയനാട്‌ സന്ദർശനം ആഘോഷമാക്കി മാറ്റുന്നത്‌ പരിഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറിയറ്റ്‌ അഭിപ്രായപ്പെട്ടു. മുഴുവൻ സമയവും മണ്ഡലത്തിൽ നിറഞ്ഞ്‌ നിന്ന്‌ പ്രവർത്തിക്കേണ്ടവരാണ്‌ എംപിമാർ. നാടിന്റെ പ്രശ്‌നങ്ങൾ പാർലമെണ്ടിൽ ‌ ഉന്നയിച്ച്‌ പരിഹാരം കാണേണ്ട ഉത്തരവാദിത്വവും എംപിമാർക്കുണ്ട്‌. അങ്ങനെയിരിക്കേ രാജഭരണകാലത്തെ അനുസ്‌മരിപ്പിക്കും വിധം വർഷത്തിലൊരിക്കൽ ‘പ്രജ’കളെ കാണാനെത്തുന്നതും അത്‌ വലിയൊരു സംഭവമായി കൊട്ടിഘോഷിക്കുന്നതും ജനാധിപത്യസംവിധാനത്തിൽ‌ അങ്ങേയറ്റം ലജ്ജാകരമാണ്‌. എംപി എന്ന നിലയിൽ രാഹുൽ തീർത്തും പരാജയപ്പെട്ടതായി സിപിഐ എം ആരോപിച്ചു. നാലരലക്ഷത്തിൽപ്പരം […]

Continue Reading

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടം നേടി വയനാട്ടിലെ ഗോത്ര സമൂഹത്തിനു അഭിമാനമായി കെഞ്ചിര

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടം നേടിയ  കെഞ്ചിരയിലൂടെ വയനാട്ടിലെ ഗോത്ര സമൂഹത്തിനും ആദരം .  യഥാർത്ഥജീവിതത്തെ വിട്ടുവീഴ്ചയില്ലാതെ പകർത്തിയെടുത്തതിനാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മനോജ് കാനയെയും കെഞ്ചിരയെയും തേടിയെത്തിയത്. മനോജ് കാന  തന്നെ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹികപ്രശ്നങ്ങളെയും സമഗ്രമായി ആവിഷ്കരിക്കുന്നുവെന്ന് പുരസ്‌കാര ജൂറി വിലയിരുത്തി. ആദിവാസി ഊരുകളിൽ ആരംഭിക്കുന്ന സിനിമ ‘കെഞ്ചിര’ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിച്ച് ഊരുകളിലെ പ്രശ്‌നങ്ങളിലൂടെ നീങ്ങുന്നു.   […]

Continue Reading

പുത്തന്‍വീട്ടില്‍ വട്ടത്തോട് മാധവന്‍ നമ്പ്യാര്‍ (90) നിര്യാതനായി

വെള്ളമുണ്ട പുത്തന്‍വീട്ടില്‍ വട്ടത്തോട് മാധവന്‍ നമ്പ്യാര്‍ (90) നിര്യാതനായി. . റവന്യു വകുപ്പില്‍ വെള്ളമുണ്ട അംശം അധികാരിയായും പിന്നീട് വെള്ളമുണ്ട വില്ലേജ് ഓഫീസറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഹജൂര്‍ കച്ചേരി മുതല്‍ വയനാടിന്റെ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. വെള്ളമുണ്ട പബ്ലിക് ലൈബ്രററി പ്രസിഡന്റ്, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ്, വെറ്ററന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്, പടാരി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ എന്‍.കെ.ഭാരതി നെത്യാര്‍. മക്കള്‍. മോഹന്‍കുമാര്‍ (റിട്ട.ഹെഡ്മാസ്റ്റര്‍ […]

Continue Reading

പ്രൈവറ്റ് ആശുപത്രികൾ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നുഃ ടി.കെ.ഹാരിസ്

മാനന്തവാടിഃ വയനാട് ജില്ലാ ആശുപത്രിയെ മുഴുവൻ കോവിഡ് സെന്റർ ആക്കിയതിനാൽ ആശുപത്രിയെ ആശ്രയിച്ചു കൊണ്ടിരുന്ന ആയിരക്കണക്കിന് രോഗികളെ മാനസികമായും സാമ്പത്തികമായും തളർത്തുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്ന് കവിയും പൊതുപ്രവർത്തകനുമായ ടി.കെ.ഹാരിസ് അഭിപ്രായപ്പെട്ടു. അടിയന്തരമായി ജില്ലാ ആശുപത്രിയിൽ എത്തേണ്ട രോഗികൾ യുപി സ്കൂളിലും അവിടുന്ന് സെൻറ് ജോസഫ് ലും ജ്യോതിയിലും വിൻസെന്റ് ഗിരിയിലുമായി നെട്ടോട്ടമോടോണ്ടി വരുന്നു. ഇത് മനസ്സിലാക്കി എത്രയും പെട്ടെന്ന് അതിനൊരു പരിഹാരമുണ്ടാക്കാനും ഭാഗികമായെങ്കിലും ജില്ലാശുപത്രിയെ പഴയ രീതിയിൽ എത്തിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. ജോലിയൊന്നും ചെയ്യാനാവാതെ […]

Continue Reading

എം .എം അബ്ദുൾ കരീമിന് സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം.

മാനന്തവാടി: കൊവിഡ് 19 മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം ജില്ലയിൽ ലഭിച്ചത് മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീമിന് . 2020 ജനുവരിയിലാണ് മാനന്തവാടിയിൽ ഇൻസ്പെക്ടറായി ചുമതലയേറ്റത്. 2018ൽ പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരവും ലഭിച്ചിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് ബാധിച്ചതോടെ സ്റ്റേഷൻ അടച്ചിടുകയും ഇദ്ദേഹം ഉൾപ്പെടെ എല്ലാ പോലീസുകാരും നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു. പ്രതിസന്ധികളെ […]

Continue Reading

എം എം ജോസഫിന് നീതി ലഭിക്കണം.

കൽപ്പറ്റഃ പൊഴുതനയിലെ സേട്ടുക്കുന്നിൽ താമസിക്കുന്ന എം എം ജോസഫിന് നീതി ലഭിക്കണം. ഇദ്ദേഹത്തിന് തരിയോട് നോർത്ത് വില്ലേജിൽ 5-ഏക്കർ കൃഷി സ്ഥലമുണ്ടായിരുന്നു 1981-ൽ ബാണാസുര ഡാമിന് വേണ്ടി കെ എസ് ഇ ബി ഈ ഭൂമി ഏറ്റെടുത്തു. വർഷങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തിന് മാത്രം യാതൊരു വിധ നഷ്ട പരിഹാരവും കിട്ടിയില്ല അതിന് കാരണമായി പറഞ്ഞത് അന്നത്തെ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇത് നിക്ഷിപ്ത വനം ഭൂമിയാണെന്ന് എഴുതി വെച്ചതാണ്. ഈ ഭൂമിയിൽ ജോസഫ് 1970മുതൽ കൈവശം വെച്ച് […]

Continue Reading