ഡിവൈഎഫ്ഐ കോവിഡ് 19 മുക്തരായവരുടെ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് നടത്തി

കൽപ്പറ്റഃ ഒക്ടോബർ 9 ചെഗുവേര ദിനത്തിൽഡിവൈഎഫ്ഐ കോവിഡ് 19 മുക്തരായവരുടെ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് വയനാട്ടിൽ മാനന്തവാടിയിൽ നടന്നു. ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ:എ.എ.റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ് അദ്ധ്യക്ഷനായി. ഡോ.അഭിലാഷ്, ഡോ.ബിനൂജ, പി.ടി.ബിജു, എം.വി.വിജേഷ്, ലിജോജോണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.ജിതിൻ നന്ദിയും പറഞ്ഞു. പ്ലാസ്മ ഡൊണേറ്റ് ചെയ്തവർക്ക് ഡിവൈഎഫ്ഐ സ്നേഹോപഹാരവും നൽകി.കോവിഡ് മുക്തരായവരെ കണ്ടെത്തി […]

Continue Reading

സനൂപിന്റെ കൊലപാതകം; ഡിവൈഎഫ്ഐ കരിദിനം ആചരിച്ചു.

കൽപ്പറ്റഃ ഡിവൈഎഫ്ഐ തൃശൂർ ചൊവ്വന്നൂർ മേഖലാ ജോ. സെക്രട്ടറി സനൂപിനെ ആർഎസ്എസ്-ബിജെപി ക്രിമിനലുകൾ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് കരിദിനമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ അർധരാത്രിയാണ് ബിജെപി ക്രിമിനലുകൾ സനൂപിനെ കൊലചെയ്യുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ന് ചൊവ്വന്നൂർ മേഖലാ കമ്മിറ്റിക്കായിരുന്നു. ജീവൻ നഷ്ട്ടപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പും കർമ്മ നിരതനായിരുന്നു സനൂപ്. ഈ സമയത്താണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന നാല് […]

Continue Reading

വയനാട് സ്വദേശി ഷിഹാൻ ചാക്കോ കെ.ജെ.ക്ക് ആധുനിക കരാട്ടെയുടെ അന്താരാഷ്ട്ര അംഗീകാരം

മാനന്തവാടിഃവയനാട് സ്വദേശി ഷിഹാൻ ചാക്കോ കെ.ജെ.ക്ക് ആധുനിക കരാട്ടെയുടെ ജപ്പാൻ കേന്ദ്രീകൃത അന്താരാഷ്ട്ര അംഗീകാരം. വ്യായാമക്കുറവ് മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടും അനുഭവിച്ചു വരുന്നവർക്കു കോവിഡ്. നിയന്ത്രണ, നിവാരണ നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ ഘട്ടത്തിലും കരാട്ടെ പരിശീലനത്തിന് ഇടവേള വരുത്താതെ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മാനന്തവാടി സ്വദേശി ചാക്കോ മാഷ്‌ കരാട്ടെ തപസ്യയിലാണ്. രോഗപ്രതിരോധ ശേഷിയും, ആരോഗ്യവും, ആത്മവിശ്വാസവും ഉള്ള സമൂഹത്തെ വാർത്തെടുത്തു നാടിന്റെ നട്ടെല്ലുകളായി മാറുവാൻ യുവാക്കളെ പ്രാപ്തരാക്കുന്ന നിരന്തര ശ്രമത്തിലാണ് […]

Continue Reading

കാത്തിരിപ്പിന് വിരാമം;ചുരം ബദല്‍ തുരങ്കപാതാ പദ്ധതി ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

കല്‍പ്പറ്റ:നീണ്ട കാത്തിരിപ്പിനൊടുവില്‍ വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ തുരങ്കപാത യാഥാര്‍ത്ഥ്യമാവുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കുന്നത്. പദ്ധതിയുടെ പ്രോജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കുന്നതും വികസനം യാഥാര്‍ത്ഥ്യമാക്കുന്നതുമാണ് തുരങ്കപാത പദ്ധതി. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര നിലവില്‍ സമയനഷ്ടം ഉണ്ടാക്കുന്നതാണ്

Continue Reading

വന്യമൃഗശല്യം രൂക്ഷം, നഞ്ച പാടങ്ങളിൽ കാവൽമാടങ്ങൾ ഒരുക്കുന്ന തിരക്കിൽ കർഷകർ

പനമരം: വന്യമൃഗശല്യം രൂക്ഷം, നഞ്ച പാടങ്ങളിൽ കാവൽമാടങ്ങൾ ഒരുക്കുന്ന തിരക്കിൽ കർഷകർ . കാട്ടാനയും പന്നിയും കുരങ്ങും മാനും മയിലും അടക്കമുള്ള മൃഗങ്ങൾ കൂട്ടത്തോടെ പാടങ്ങളിലേക്ക് ഇറങ്ങി കതിരണിഞ്ഞ നെൽക്കൃഷികൾ നശിപ്പിച്ചു തുടങ്ങിയതോടെ വയലിൽ കാവൽമാടം ഒരുക്കുന്ന തിരക്കിലാണു കർഷകർ. മുൻപു നെല്ല് കൊയ്ത്തിനു പാകമായി തുടങ്ങുമ്പോഴാണു കാവൽമാടം നിർമിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൃഷി ഇറക്കുന്നതോടെപ്പം കാവലിനു മാടങ്ങളും നിർമിക്കേണ്ട സ്ഥിതിയാണ്. വനാതിർത്തികളിൽ വന്യമൃഗശല്യം രൂക്ഷമായതോടെയാണു രാപകൽ കാവലിനായി വയലിന് നടുവിൽ രണ്ടും മൂന്നും കർഷകർ ചേർന്ന് കാവൽ […]

Continue Reading

ഹത്രാസ് സംഭവം നീതി വൈകരുത്ഃ യുവജനതാദൾ എസ്

സുൽത്താൻ ബത്തേരിഃ ഹത്രാസ് പെൺകുട്ടിക്ക്‌ വൈകാതെ നീതി ലഭ്യമാക്കണമെന്ന് യുവജനതാദൾ എസ് വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി ഉൽഘാടനം ചെയ്തു .യുവജനതാദൾ എസ് മുൻ സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റുമായ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു.സി.പി.അഷ്‌റഫ്,ഉനൈസ് കല്ലൂർ,അസീം പനമരം, വി. അബ്ദു സലീം,സൈഫ് വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു. അമീർ അറക്കൽ,സനൽ ജോസ്(വൈസ് പ്രസിഡന്റുമാർ),ടി.കെ അരുൺ(ജനറൽ സെക്രട്ടറി),ബിനു […]

Continue Reading

മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനം നൂറാം വാർഷിക ആഘോഷങ്ങൾ

കൽപ്പറ്റഃ മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനം നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, പഞ്ചായത്ത്‌ പ്രസിഡന്റ്സ്‌ അസോസിയേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, പച്ചപ്പ്‌ പദ്ധതി എന്നിവരുടെ സംയുക്തആഭിമുഖ്യത്തിൽ “ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ “എന്ന വിഷയത്തിൽ വെബ്ബിനാർ നടത്തി. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ. എ. സി. കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്ക്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ,പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ […]

Continue Reading

കോവിഡ് കാലത്ത് വയനാട് ജില്ലയിൽ മികച്ച രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്കാരം ഡിവൈഎഫ്ഐക്ക്.

കൽപ്പറ്റ: കോവിഡ് കാലത്ത് ജില്ലയിൽ മികച്ച രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള ഉപഹാരം ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ ആശുപതി ബ്ലഡ് ബേങ്ക് അധികൃതരിൽ നിന്നും ഡിവൈഎഫ്ഐ ഏറ്റുവാങ്ങി.കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ കരുതലോടെയാണ് ഡിവൈഎഫ്ഐ ഇടപെട്ടത്. ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കാലത്തും ഡിവൈഎഫ്ഐ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നിരവധി യുവാക്കളാണ് ഇതിലൂടെ രക്തദാനത്തിൽ പങ്കാളിയായത്. […]

Continue Reading

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സെപ്തംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്.

Continue Reading

വയനാട് ജില്ലാ ആശുപത്രിയെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജ് ആയി ഉയർത്തണംഃമെഡിക്കല്‍ കോളേജ് വികസന സമിതി

മാനന്തവാടിഃ നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ബഹുമാനപ്പെട്ട വയനാട് എം.പി രാഹുൽ ഗാന്ധിയും തയ്യാറാകണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ […]

Continue Reading