കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ മഹല്ലുകൾക്ക് മാതൃകയായി അൽഫുർഖാൻ ഓൺലൈൻ ജനറൽ ബോഡിയും ഇലക്ഷനും
വെള്ളമുണ്ടഃ വയനാട് ജില്ലയിലെ ശ്രദ്ധേയമായ ജനകീയ ജീവകാരുണ്യ സാംസ്‌കാരിക കേന്ദ്രം വെള്ളമുണ്ട അൽഫുർഖാൻ ഫൗണ്ടേഷന്റെ ജനറൽ ബോഡിയും ഇലക്ഷനും മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും തിരെഞ്ഞെടുപ്പ് പ്രക്രിയക്ക് പുതിയ മാതൃകയായിരിക്കുകയാണ്.കുറ്റമറ്റ രീതിയിൽ സമ്പൂർണ്ണവും സമഗ്രവുമായ ജനാധിപത്യ സ്വഭാവത്തിലൂടെ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് രഹസ്യ ബാലറ്റിലൂടെയുള്ള ഇരുപത്തിയൊന്നംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്. നൂറ് കണക്കിന് മെമ്പർമാരുള്ള ഫൗണ്ടേഷന്റെ തിരഞ്ഞെടുപ്പിൽ വിദേശത്തുള്ളവർക്കും ക്വറന്റൈനിൽ കഴിയുന്നവർക്കും ഓൺലൈൻ വഴിയും അല്ലാത്തവർക്ക് നേരിട്ടും വോട്ട് ചെയ്യാൻ സംവിധാനമൊരുക്കിയിരുന്നു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പായിരുന്നു. ഒരാഴ്ച്ച നീണ്ടു […]
Continue Reading