എം എം ജോസഫിന് നീതി ലഭിക്കണം.

Wayanad

കൽപ്പറ്റഃ പൊഴുതനയിലെ സേട്ടുക്കുന്നിൽ താമസിക്കുന്ന എം എം ജോസഫിന് നീതി ലഭിക്കണം. ഇദ്ദേഹത്തിന് തരിയോട് നോർത്ത് വില്ലേജിൽ 5-ഏക്കർ കൃഷി സ്ഥലമുണ്ടായിരുന്നു 1981-ൽ ബാണാസുര ഡാമിന് വേണ്ടി കെ എസ് ഇ ബി ഈ ഭൂമി ഏറ്റെടുത്തു. വർഷങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തിന് മാത്രം യാതൊരു വിധ നഷ്ട പരിഹാരവും കിട്ടിയില്ല അതിന് കാരണമായി പറഞ്ഞത് അന്നത്തെ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇത് നിക്ഷിപ്ത വനം ഭൂമിയാണെന്ന് എഴുതി വെച്ചതാണ്. ഈ ഭൂമിയിൽ ജോസഫ് 1970മുതൽ കൈവശം വെച്ച് കൃഷി ചെയ്തുവന്നതാണ്. കുരുമുളകും കാപ്പിയും. വാറ്റ് പുല്ലുമായിരുന്നു പ്രധാന കൃഷി.
ഭൂമിയുടെ നഷ്ട പരിഹാരത്തിനായി വർഷങ്ങളായി ബന്ധപ്പെട്ട അധികാരികളെ നിരന്തരം സമീപിച്ചിട്ടും ജോസഫിന് നീതി ലഭിച്ചില്ല. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അതെ അവസ്ഥയിലാണ് ജോസഫ് കുടുംബവും ഇപ്പോഴുള്ളത്.
എന്നാൽ തരിയോട് വില്ലേജിൽ 11-പേരെ ഒഴിപ്പിച്ചതിൽ 9-പേർക്ക് നഷ്ടപരിഹാരം നൽകുകയും ഒരു വ്യക്തിയുടെ മരണത്തോട് കൂടി അനന്തരവകാശി ഇല്ലാതാവുകയുമാണ് ഉണ്ടായത് അവരിൽ ഇദ്ദേഹത്തിന് മാത്രമാണ് നഷ്ടപരിഹാര തുക കൊടുക്കാതെ മനഃപൂർവം ഉപദ്രവിച്ചത്
അന്ന് വനം വിഭവങ്ങൾ കടത്തികൊണ്ട് പോവുന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ശക്തമായി പ്രതികരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ ഭൂമി നിക്ഷിപ്ത വനഭൂമി ആയി പ്രഖ്യാപിച്ചത് എന്നാൽ ഇദ്ദേഹം
ഹൈ കോടതിയിൽ പോവുകയും 2004-ൽ അഞ്ചു പേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് ജോയന്റ് വെരിഫിക്കേഷനിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു അതും നടപ്പിലായില്ല
തുടർന്ന് ഇദ്ദേഹത്തിന്റെ സാമ്പത്തിക പരാധീനതകൊണ്ട് ഇദ്ദേഹത്തിന് കോടതിയെ സമീപിക്കാനും കഴിഞ്ഞില്ല. വനം വകുപ്പിന്റെ കർഷക വിരുദ്ധ നിലപാടുകളുടെ ഇരകളിൽ ഒരാളാണ് ജോസഫ്.ഇദ്ദേഹത്തിന്റെ ഫയലുകളിൽ ഇപ്പോൾ തീർപ്പു കൽപ്പിക്കേണ്ടത് വൈത്തിരി തഹസീൽദാരാണ്. ഇവിടെ നിന്നും ഈ കർഷകന് മാന്യമായ ഒരു പ്രതികരണം പോലും ലഭിക്കുന്നില്ല എന്നതാണ് ആക്ഷേപം.
ആയതിനാൽ ഈ കർഷകന് നീതി ലഭിക്കുന്നതിന് വേണ്ടി കാർഷിക പുരോഗമന സമിതി നിയമപരമായും ജനകീയമായും ഇടപെടുന്നതാണ് ആദ്യഘട്ടം എന്ന നിലയിൽ നവംബർ -1ന് കേരളപിറവി ദിനത്തിൽ വൈത്തിരി താലൂക്ക് ഓഫീസിന് മുമ്പിൽ കാർഷിക പുരോഗമന സമിതിയുടെ നേതൃത്യത്തിൽ എം എം ജോസഫ് പട്ടിണി സമരം നടത്തും.
ജോസഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അന്നേ ദിവസം തന്നെ കർഷകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച്‌ ചെയ്യും. തുടർന്നും പ്രശ്ന പരിഹാരമില്ലെങ്കിൽ താലൂക്ക് ഓഫീസിനു മുൻപിൽ അനിശ്ചിത കാല സമരം നടത്തും.

പി.എം. ജോയ് – കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ
ഗഫൂർ വെണ്ണിയോട് – ജില്ല ജനറൽ കൺവീനർ
ടി.കെ. ഉമ്മർ -നിയോജക മണ്ഡലം പ്രസിഡന്റ് കൽപ്പറ്റ എന്നിവർ
സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *