മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്ന കടുവയുടെ പരാക്രമത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം :കെസിവൈഎം

മാനന്തവാടി :കടുവയുടെ ആക്രമണത്തിൽ വിറങ്ങലിച്ച മലയോര പ്രദേശങ്ങളിൽ താത്കാലിക നടപടികൾക്കുപകരം ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത. കഴിഞ്ഞ 15ദിവസങ്ങളായി പയ്യമ്പള്ളി, കുറുക്കൻമൂല, ചെറൂർ ഭാഗങ്ങളിലെ 13ഓളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോലീസ് ക്യാമ്പ് ചെയ്യുകയും കൂടുകളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്തെങ്കിൽ പോലും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല. താത്കാലികമായ ഇത്തരം നടപടികൾക്കുപകരം ജനസമാധാനം ഉറപ്പുവരുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും രാവന്തിയോളം കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉത്കണ്ഠകളും കണ്ടില്ല എന്ന് നടിക്കരുതെന്നും […]

Continue Reading

കടുവാ ശല്യം. കുറുക്കൻ മൂല പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി അതീവ ജാകൃത പാലിക്കാൻ ഉന്നത തല യോഗ തീരുമാനം

മാനന്തവാടി : കുറുക്കൻ മൂല പ്രദേശത്ത് കടുവാ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ സബ് കലക്റ്റർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു.കടുവാ വിഷയത്തിൽജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ന് ഹൈക്കോടതി ആശ്യപെട്ടത് അനുസരിച്ചാണ് ഉന്നത തല യോഗം ചേർന്നത്.പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് കടുവയെ ട്രാക്ക് ചെയ്യുക. രാത്രി കലങ്ങളിൽ വൈദ്യുതി തടസ്സം ഒഴിവാക്കുക.വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക. 24മണിക്കൂറും പട്രോളിംഗ് ഏർപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച […]

Continue Reading

തോട്ടോളി കുടുംബ സംഗമം നടത്തി

ചെറുകരഃ തോട്ടോളി കുടുംബ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.നിർധനരായ രോഗികൾക്ക് വേണ്ടി വീൽ ചെയർ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു .തോട്ടോളി സൂപ്പി അധ്യക്ഷത വഹിച്ചു.മൂസ തോട്ടോളി,മൊയ്തു തോട്ടോളി,അബ്ദുള്ള തോട്ടോളി,അയ്യൂബ് തോട്ടോളി,സലാം തോട്ടോളി,ഇബ്രാഹിം തോട്ടോളി,ഫാത്തിമ സിത്താര തുടങ്ങിയവർ സംസാരിച്ചു.

Continue Reading

അംഗീകാരത്തിൻ്റെ നിറവിൽ മീനങ്ങാടി ആയുർവേദ ഡിസ്പെൻസറി

കേരള ആയുഷ് വകുപ്പിൻ്റെ കേരള അക്രഡിറ്റേഷൻ സ്റ്റാൻ്റേർഡൈസേഷൻ ഓഫ് ഹെൽത്ത് കെയർ (കാഷ്) അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ഡിസ്പെൻസറിയായി മീനങ്ങാടി ആയൂർവ്വേദ ഡിസ്പെൻസറിയെ തിരഞ്ഞെടുത്തു. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്ന അംഗീകാരമാണ് കാഷ്. ഗ്രാമ പഞ്ചായത്തിൻ്റ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിലൂടെയും, പൊതുജനങ്ങൾക്ക് മികവാർന്ന സേവനങ്ങൾ നൽകുന്നതിലൂടെയും കേന്ദ്ര സർക്കാറിൻ്റെ ആയുഷ്മാൻ ഭാരത് വെൽനസ് സെൻറർ എന്ന പദവിയും ഡിസ്പെൻസറിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡിസ്പെൻസറിക്ക് ലഭിച്ച അംഗീകാരപത്രം ആയൂർവ്വേദ […]

Continue Reading

വയനാട് നെയ്ത്ത് ഗ്രാമം മന്ത്രി സന്ദർശിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വയനാട് നെയ്ത്ത് ഗ്രാമംപട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷണൻ സന്ദർശിച്ചു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോ ടെയാണ് നെയ്ത്ത് ഗ്രാമത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തിയത് . യന്ത്രത്തറി യൂണിറ്റ്, സ്റ്റിച്ചിങ് ഷോറൂം, കൈത്തറി യൂണിറ്റ്, മീൻകുളം, ജീവനക്കാരുടെ താമസ സ്ഥലം തുടങ്ങിയവിടങ്ങളിലെത്തിയ മന്ത്രി തൊഴിലാളികളെ നേരിൽ കേട്ടു. 72 പേരാണ് ഇവിടെ തൊഴിലെടുക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രി കേന്ദ്രത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള നൂതന സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കാൻ നിർദ്ദേശിച്ചു. കെട്ടിടങ്ങളിലെ […]

Continue Reading

കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പകൾ വിതരണം ചെയ്തു

പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പിന്നോക്ക വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പകൾ വിതരണം ചെയ്തു. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു . 2.44 കോടി രൂപയാണ് വായ്പയായി കുടുംബശ്രീ യൂണിറ്റുകൾക്ക് അനുവദിച്ചത്. വിവിധ അയൽക്കൂട്ട യൂണിറ്റുകൾക്കുള്ള ചെക്കുകളുടെ വിതരണവും പ്രവാസി ഭദ്രത ഫണ്ട് വിതരണവും മന്ത്രി നിർവഹിച്ചു.ദാരിദ്ര ലഘൂകരണ രംഗത്ത് കുടുംബശ്രീയുടെ പങ്ക് മാതൃകാപരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് […]

Continue Reading

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട: എം.ഡി.എം.എ.മായി രണ്ട് പേർ പിടിയിൽ

ബത്തേരി:മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ എക്സൈസ്റ്റ സംഘം പിടികൂടി .ഇന്നേ ദിവസം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷിൻ്റെയും ഇൻസ്‌പെക്ടർ എ. . പ്രജിത്തിന്റെയും, ഐ.ബി.പി.ഒ. കെ.വി. ഷാജിമോൻ. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടെ മാരക മയക്കു മരുന്നായ എം.ഡി.എം.എ. യുമായി(69 ഗ്രാം ) കോഴിക്കോട് സ്വദേശികളായ 2 യുവാക്കൾ അറസ്റ്റ് ലായി. താമരശ്ശേരി താലൂക്ക്, കോടഞ്ചേരി വില്ലേജ്, കണ്ണോത്ത് പോസ്റ്റ്‌, ആയോത്ത് വീട്ടിൽ അബൂബക്കർ മകൻ എ. ഷഫീർ.(30), […]

Continue Reading

ഇന്ത്യാ പാക്ക് യുദ്ധം: വിജയ് വർഷ ആഘോഷവും വിമുക്ത ഭട കുടുംബ സംഗമവും 13-ന്

കൽപ്പറ്റ: ഇന്ത്യാ പാക്ക് യുദ്ധത്തിൽ ഇന്ത്യൻ സായുധ സേന കൈവരിച്ച ഉജ്ജ്വല വിജയ് വർഷ ആഘോഷവും വിമുക്ത ഭട കുടുംബ സംഗമവും 13-ന് കാക്കവയലിൽ നടക്കുമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് സർവ്വീസ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1971-ൽ നടന്ന ഇന്ത്യ – പാക്ക് യുദ്ധത്തിൽ പങ്കെടുത്ത 85 സൈനികരെയും പതിനഞ്ചിലധികം വീര മൃത്യു വരിച്ച സൈനീകരുടെ വിധവകളെയും ചടങ്ങിൽ ആദരിക്കും. 13-ന് രാവിലെ 10-30-ന് കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ റീത്ത് […]

Continue Reading

നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മാനന്തവാടി താലൂക്കിലെ നവസംരംഭകരെ കണ്ടെത്തുന്നതിനായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ വിവിധ ലൈസന്‍സുകള്‍, രജിസ്ട്രേഷന്‍, വ്യവസായ വകുപ്പില്‍ നിന്നും നല്‍കി വരുന്ന സേവനങ്ങള്‍, വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ വയനാട് സ്‌ക്വയര്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന നിക്ഷേപക സംഗമം മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനീഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതികള്‍ എന്ന വിഷയത്തില്‍ […]

Continue Reading

ഓപ്പറേഷൻ ഡെസിബൽ:138 വാഹനങ്ങൾ പിടികൂടി 2 ,10,000 രൂപ പിഴ ഈടാക്കി

കാതടപ്പിക്കും വിധം പൊതു നിരത്തിൽ ഹോൺ മുഴക്കിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ ഡെസി ബെല്ലിലാണ് നടപടി. പരിശോധനയിൽ 138 നിയമലംഘനിങ്ങളിൽ നിന്നും 2,10, 000 രുപ പിഴയായും ഈടാക്കി. ഹോൺ നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയതും, ശബ്ദപരിധി ലംഘിച്ചതും, സൈലെൻസറുകളിൽ രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.എൻഫോഴ്‌സ്‌മെന്റിന്റെയും, ജില്ലാ ആർ. ടി. ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകൾ . ഇന്ത്യൻ […]

Continue Reading