സർട്ടിഫിക്കറ്റ്‌ വിതരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും

മേപ്പാടി പുനർജനി ആയൂർവേദ സഹകരണ ആശുപത്രിയിൽ   ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ്, നേഴ്‌സിങ്‌ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും  ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌  ബിന്ദു നിർവഹിച്ചു.  ചടങ്ങിൽ ആശുപത്രി പ്രസിഡന്റ്‌ ജോബിഷ്‌കുര്യൻ അധ്യക്ഷനായി.  വി ഹാരിസ്‌, ഡോ. ജാസിത്‌മൻസൂർ കല്ലങ്കോടൻ എന്നിവർ സംസാരിച്ചു. കെ എ അനിൽകുമാർ സ്വാഗതവും കെ വിനോദ്‌ നന്ദിയും പറഞ്ഞു. പുതിയ ബാച്ചിലേക്കുള്ള ക്ലാസുകൾ ജനുവരി ഒന്നിന്‌ ആരംഭിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

Continue Reading

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിൽ നടന്ന സിറ്റിംഗില്‍ 34 കേസുകള്‍ പരിഗണിച്ചു. 12 കേസുകള്‍ പരിഹരിച്ചു. പുതിയതായി ലഭിച്ച 3 കേസുകളും സിറ്റിംഗിൽ പരിഗണിച്ചിരുന്നു. ആദിവാസികളെ കള്ളക്കേസിൽപ്പെടുത്തി എന്ന പരാതിയിൽ ഡി.വൈ.എസ്.പിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. അക്രമത്തിനിരയായ ഓട്ടോഡ്രൈവർ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന പരാതിയിൽ ജില്ലാ പോലീസ് സൂപ്രണ്ടിനോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ന […]

Continue Reading

അന്താരാഷ്ട്ര അറബിക് ദിനാചരണം,വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

കരിങ്ങാരി ഗവ.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടു നൽക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.മമ്മൂട്ടി , വഹീദ .പി, ടോമി മാത്യു, അലീന സാന്ത്വന ബിജു, ഷീജ, ദീപ കെ.ബി വിദ്യാർത്ഥികളായ ഹന്ന ഫഹ്മിയ, മിൻഹ മെഹറിൻ, തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ടയർ വർക്കേഴ്സ് അസോസിയേഷൻ മെംബർഷിപ്പ് ക്യാമ്പയിൻ നടത്തി

കൽപ്പറ്റ :ടയർ വർക്കേഴ്സ് അസോസിയേഷൻ കേരള-കൽപ്പറ്റ മേഖലയുടെ മെംബർഷിപ്പ് ക്യാംപയിനും ഡയറി പ്രകാശനവും നടത്തി. ഡയറി പ്രകാശനം കൽപ്പറ്റ എം.എൽ.എ. ടി. സിദ്ധിഖ് നിർവഹിച്ചു. Sയർ വർക്കേഴ്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ പ്രസിഡണ്ട് സുരാജ് വി കോട്ടത്തറ ഡയറി വിതരണ ഉദ്ഘാടനം നടത്തി. കൽപ്പറ്റ മേഖലാ പ്രസിഡണ്ട് എം. രുധീഷ് കുമാർ മെംബർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. ചടങ്ങിൽ ഇ.ജെ.ജോബീഷ് സ്വാഗതവും എം. ഷൗക്കത്തലി നന്ദിയും പ്രകാശിപ്പിച്ചു

Continue Reading

പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയ്ക്ക് തുടക്കമായി

കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ സാക്ഷരതാ പദ്ധതിയ്ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് നിർവ്വഹിച്ചു. സംസ്ഥാനത്ത് വയനാട് ഉൾപ്പെടെ ആകെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റൻ്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ […]

Continue Reading

കുറുക്കൻമൂലയിൽ കടുവ ആക്രമണത്തിനിരയായവർക്ക് ഇരട്ടി തുക നഷ്ടപരിഹാരം നൽകണം: പി.കെ.ജയലക്ഷ്മി

മാനന്തവാടി : മൂന്നാഴ്ചയോളമായി ജോലി ചെയ്യാനും ഉറങ്ങാനും കഴിയാത്ത വിധം ജീവനും വളർത്തുമൃഗങ്ങൾക്കും വേണ്ടി കാവലിരിക്കുന്ന മാനന്തവാടി നഗര സഭയിലെ നാല് ഡിവിഷനുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ മുഖവിലക്കെടുക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി കെ .ജയലക്ഷ്മി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന വളർത്തു മൃഗങ്ങളുടെ ഉടമക്ക് നൽകുന്ന നഷ്ട പരിഹാര തുക വളരെ പരിമിതമാണ്. നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കണം .ഇതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ ഈ പ്രദേശത്തെ കടുവ ആക്രമണം പ്രത്യേക കേസായി പരിഗണിച്ച് […]

Continue Reading

ദേവസ്വം വകുപ്പ് മന്ത്രിക്ക് സ്വീകരണം നൽകി

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര ഭരണ സമിതിയും ഭക്തജനങ്ങളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷേത്ര വരുമാനം വർദ്ധിപ്പിക്കുന്നതിനും,ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ സ്വീകരണ പരിപാടിയിൽ വെച്ച് മന്ത്രി പറഞ്ഞു.പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനിൽകുമാർ ക്ഷേത്രം വക ഉപഹാരം മന്ത്രിക്ക് സമർപ്പിക്കുകയും, ക്ഷേത്രം ട്രസ്റ്റി ഫിറ്റ് പേഴ്സൺ ഇ.പി.മോഹൻദാസ് മന്ത്രിയെ പൊന്നാട അണിയിക്കുകയും […]

Continue Reading

‘സത്യമേവ ജയതേ’ പരിശീലന പരിപാടി സംഘടിപ്പിച്ചു

വ്യാജവാർത്തകൾക്കെതിരെ പുതുതലമുറക്ക് അവബോധം സൃ ഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ‘സത്യമേവ ജയതേ’ എന്ന പരിശീലന പരിപാടി വയനാട് ജില്ലയിലെ HSS, VHSS അധ്യാപകർക്കായി മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. ഹയർസെക്കണ്ടറി ജില്ലാ കോ.ഓഡിനേറ്റർ പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മീനങ്ങാടി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അദ്ധ്യക്ഷനായി. വി.എച്ച്.എസ്.ഇ ജില്ലാ കോ.ഓഡിനേറ്റർ ബിജേഷ് ആശംസ അറിയിച്ചു. ഹയർസെക്കണ്ടറി അസിസ്റ്റന്റ് ജില്ലാ കോ.ഓഡിനേറ്റർ ഷിബു. കെ.ആർ, ബിജുകുമാർ, […]

Continue Reading

ബത്തേരിയില്‍ നൂറ് ലിറ്റര്‍ വാഷ് പിടികൂടി

ബത്തേരി: ക്രിസ്തുമസ് പുതുവല്‍സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ കുണ്ടുച്ചിറയ്ക്ക് സമീപത്തു നിന്നും വാഷ് പിടികൂടിയത്.കുണ്ടുച്ചിറക്ക് പോകുന്ന പാതയോരത്തുനിന്നുമാണ് ആളില്ലാത്ത നിലയില്‍ നൂറുലിറ്റര്‍ വാഷ് എക്സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. സംഭവത്തില്‍ അബ്കാരി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എക്സൈസ് പ്രീവന്റീവ് ഓഫീസര്‍ എം കെ ഗോപി, സിഇഒമാരായ പി വി രജിത്ത്, നിക്കോളാസ് ജോസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Continue Reading

ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ കൂട്ടുകാരെ കാണാൻ വീട്ടിലേക്ക്

പനമരം:ഭിന്നശേഷി ദിന വാരാചരണ ത്തോടനുബന്ധിച്ച് പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത്ത കൂട്ടുകാരെ കാണാൻ പനമരം എസ്.പി.സി കേഡറ്റുകൾ വീട്ടിലെത്തി. കൂട്ടുകാരോടൊപ്പം ആടിയും പാടിയും ക്രിസ്തുമസ് കേക്ക് മുറിച്ചും സമയം ചിലവഴിച്ചു. കേഡറ്റുകൾക്കൊപ്പം പ്രധാനധ്യാപകൻ ശ്രീ മോഹനൻ വി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ രേഖ കെ, നവാസ് ടി , അധ്യാപകരായ ബിനീഷ് പി ഷെഫീഖ് സി എന്നിവരും പങ്കെടുത്തു

Continue Reading