മേരി മാട്ടി മേരാ ദേശ് : അമൃത് കലശ് യാത്ര സംഘടിപ്പിച്ചു

മാനന്തവാടി: കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായിഅമൃത് കലശ് യാത്ര സംഘടിപ്പിച്ചു. കോഴ്സ് ഡയറക്ടർ ഡോ.എം.പി.അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.എൻ. എസ്.എസ് ലീഡേഴ്‌സ് സ്നേഹ കൃഷ്ണ, വൈഷ്ണവ് എ എന്നിവർ സംസാരിച്ചു.

Continue Reading

മാനസികാരോഗ്യ ദിനാചരണം നടത്തി

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.പഠന നൈപുണികളും മന:സംഘര്‍ഷ ലഘൂകരണവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി ആര്‍ […]

Continue Reading

കാലങ്ങളിലൂടെ ഗാന്ധി; ശ്രദ്ധേയമായി പ്രശ്‌നോത്തരി

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തിരി മഹാത്മഗാന്ധിയുടെ ജീവിത ഏടുകളില്‍ക്കൂടിയുളള സഞ്ചാരമായി മാറി. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും ഗാന്ധിയന്‍ ജീവിത ദര്‍ശനങ്ങളിലൂടെയും സംഭവവികാസങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു വിവിധ റൗണ്ട് ക്വിസ് മത്സരം നടന്നത്. സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി ലോ സെക്രട്ടറിയും ജില്ല ലോ ഓഫീസറുമായ സി.കെ.ഫൈസലായിരുന്നു ക്വിസ് മാസ്റ്റര്‍.മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ടു റൗണ്ടുകളിലായാണ് മത്സരം നടന്നത്. തരിയോട് ജി.എച്ച്.എസ്.എസ്സിലെ എസ്.ജി സ്‌നിഗ്ദ, ഇസമേരി പ്രിന്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. […]

Continue Reading

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തില്‍ ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ മനോജ് വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടത്തി. ഇംഹാന്‍സ് ഡയറക്ടര്‍മാരായ ഡോ. പ്രവീണ്‍ കുമാര്‍, ഡോ. വിവ്യന്‍ മാത്യു എന്നിവര്‍ മാനസികാരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടും കാവുമന്ദം കേരള ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ […]

Continue Reading

സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബിഎംടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. ഹുളിമാവ് ഗര്‍വെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം. മദ്ദുര്‍ സ്വദേശി നയീമിന്റെ മകന്‍ അയന്‍ പാഷയാണ് മരിച്ചത്. അപകടസ്ഥലത്ത് തന്നെ കുട്ടി മരിച്ചു. അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. സിഗ്‌നലിലെത്തിയപ്പോള്‍ സ്‌കൂട്ടര്‍ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്‍സീറ്റിലിരുന്ന അയന്‍ റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ പിന്നാലെയെത്തിയ ബസ്സിനടിയില്‍പ്പെടുകയായിരുന്നു.

Continue Reading

കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു; സ്കൂട്ടറുമായി മുങ്ങുന്നത് അറുപത് വയസോളം പ്രായമുള്ളയാൾ, ചിത്രം പുറത്തുവിട്ടു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില് ബൈക്ക് മോഷണം പതിവാകുന്നു. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പരിസരത്ത് നിന്ന് സ്കൂട്ടര് മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തേത്. റെറെയിൽവേ സ്റ്റേഷന് സമീപത്തും പരിസരങ്ങളിലും നിർത്തിയിടുന്ന ബൈക്കുകളാണ് വിദഗ്ധമായി മോഷ്ടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് കൂടുതൽ മോഷണം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 […]

Continue Reading

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും വിവിധ ജില്ലകളിലെ മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു യെല്ലോ അലർട്ട്എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ […]

Continue Reading

കാലുകളില്ലാത്ത ഗർഭസ്ഥ ശിശുവിന്റെ തുടയെല്ലിന്‍റെ നീളമടക്കം രേഖപ്പെടുത്തി ആശുപത്രി, 82 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളർച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും സ്കാനിങ് റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി അധികൃതർക്ക് രൂക്ഷ വിമർശനത്തോടെയാണ് കമ്മീഷൻ്റെ തീരുമാനം. ഇല്ലാത്ത കാലുകളുടെ തുടയെല്ലിന്റെ നീളം ആണ് സ്കാനിംഗ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മലയാളി ദമ്പതികളായ ജയേഷ്, രശ്മി ദാസ് എന്നിവരുടെ പരാതിയിലാണ് 8 വർഷത്തിനു […]

Continue Reading

കോഴിക്കോട് ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്; സംഭവം മെഡിക്കല്‍ കോളേജിന് സമീപം

കോഴിക്കോട്: കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറുണ്ടായി. മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിത്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. അതിനാല്‍ ആര്‍ക്കും പരിക്കില്ല. പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് അക്രമികളെ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. ഒരു സംഘം മറ്റൊരു […]

Continue Reading

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് 60 തവണ; പൊലീസ് വലയിലാക്കിയത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവർ സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മലപ്പുറം എസ്പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അങ്ങടുന്ന ലിസ്റ്റ് […]

Continue Reading