വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; സംഭവം ‘പിന്‍’ ചെയ്യാം.!

ദില്ലി: ഇനി വാട്ട്സ്ആപ്പ് ചാറ്റ് മെസെജുകളും പിൻ ചെയ്യാം. ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കൾക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസെജ് പിൻ ചെയ്ത് വെയ്ക്കാം. വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസെജ് ദീർഘനേരം പ്രസ് ചെയ്താൽ ഉപയോക്താക്കൾക്ക് പിൻ ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. അത് മെസെജിനെ ചാറ്റ് വിൻഡോയുടെ മുകളിൽ പിൻ ചെയ്യാൻ സഹായിക്കും. മെസെജ് എത്ര സമയത്തേക്കാണ് പിൻ ചെയ്ത് വെയ്ക്കേണ്ടതെന്നും തീരുമാനിക്കാനാകും. 24 മണിക്കൂർ, ഏഴ് ദിവസം […]

Continue Reading

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മീനങ്ങാടി പഞ്ചായത്തിലെ പന്നി മുണ്ട കോളനിയിലെയും നെന്‍മേനി പഞ്ചായത്തിലെ കോളി മൂല കോളനിയിലെയും നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി […]

Continue Reading

സങ്കല്‍പ്പ് സപ്താഹ്:സമാവേശ് സമ്മേളന്‍ നടത്തി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സങ്കല്‍പ് സപ്താഹ് സമാപന സമാവേശ് സമ്മേളന്‍ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. സങ്കല്‍പ് സപ്താഹില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഉദ്യോഗസ്ഥരേയും സംരംഭകരേയും ഹരിത കര്‍മ്മ സേന അംഗങ്ങളെയും ആദരിച്ചു. പി.എം.എ.വൈ ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചുപഞ്ചായത്തിലെയും ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. ബ്ലോക്ക് ഡെവലപ്മെന്റ് പദ്ധതി രേഖ ചടങ്ങില്‍ പ്രകാശനം […]

Continue Reading

ബോധവല്‍ക്കരണം നല്‍കി

മാനസികാരോഗ്യ വാരാചരണ പരിപാടികളുടെ ഭാഗമായി പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണവും പച്ചക്കറിതൈ വിതരണവും നടത്തി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷത വഹിച്ചു .കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ ജമാലിയ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.അശ്വതി, സൈക്യാട്രിക് സോഷ്യല്‍ ആശ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു

Continue Reading

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷനും ആയുഷ് ഹോമിയോ ചികിത്സ വകുപ്പും സംയുക്തമായി ചെന്നലോടില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിനഗര്‍ അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി തോമസ് അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗനിര്‍ണയം, ആരോഗ്യ പരിശോധന, മരുന്നു വിതരണം എന്നിവ നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. റോബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ചാര്‍ലി, […]

Continue Reading

Gold Rate Today: കുതിച്ചുകയറി സ്വർണവില; വിപണി വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42680 രൂപയാണ്. സെപ്റ്റംബർ 26 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. തുടർന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു […]

Continue Reading

സുഹൃത്തിന്‍റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, തൃശ്ശൂരിൽ യുവാവിന്‍റെ കൈ വെട്ടി പ്രതികാരം: പ്രതി പിടിയിൽ

തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതിയില്‍ കീഴടങ്ങി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സനോജിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് […]

Continue Reading

“ഹുബ്ബുറസൂൽ 2023” നബിദിനാഘോഷത്തിന് തുടക്കമായി

താഴെയങ്ങാടി : ‘ഹുബ്ബുറസൂൽ 2023’ ഒക്ടോബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. താഴെയെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് പ്രസിഡന്റ് പി.കെ ഹംസ പതാക ഉയർത്തി. തുടർന്ന് നടന്ന നബിദിന റാലിയിൽ നൂറുക്കണക്കിന് ആളുകൾ പങ്കാളികളായി. സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ ഉസ്താദ് പ്രാർത്ഥന നടത്തി. റാലിയിൽ പത്തോളം ദഫ് ടീമുകളും, ഒരു സ്കൗട്ട് ടീമും, മഹല്ലിലെ മുഴുവൻ ആളുകളും അണിനിരന്നു. തുടർന്ന് ദഫ് മത്സരവും, മദ്രസ വിദ്യാർത്ഥികളുടെ മദ്ഹ് ഗാന വിരുന്നും, […]

Continue Reading

സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി

സുൽത്താൻ ബത്തേരി: വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ സാമൂഹിക മുന്നേറ്റത്തിന് ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. കർമ്മശേഷിയുള്ള യുവ സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പരിപാടികൾ അനിവാര്യമാണ്. സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് സുധീഷ് സി. പി അധ്യക്ഷത വഹിച്ചു.സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിണ്ടന്റ് സലീം കടവൻ മുഖ്യാഥിതിയായി.ഐഡിയൽ സ്നേഹഗിരി സ്കൂൾ പ്രിൻസിപ്പൽ സാദിഖ് കെ എം, സൈക്കിൾ അസോസിയേഷൻ […]

Continue Reading

മ്യൂസിയങ്ങൾ നാടിൻ്റെ പൈതൃക സാംസ്കാരിക നിലയങ്ങൾ; മന്ത്രി അഹമ്മദ് ദേവർ കോവിൽ

മ്യൂസിയങ്ങൾ നാടിൻ്റെ സാംസ്കാരിക നിലയങ്ങളാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ കാലത്തോട് കഥ പറയുന്ന മ്യൂസിയങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ കേരളത്തെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കേരള ചരിത്ര മ്യൂസിയം വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടെയാണ് ഇവ നിറവേറ്റുന്നത്. ചരിത്രപരവും ജൈവ കാർഷിക സംസ്കൃതിയുടെയും വേരുകളാഴ്ത്തിയ വയനാടിന് കുങ്കിച്ചിറ മ്യൂസിയം വഴികാട്ടിയാകും. വയനാടിൻ്റെ […]

Continue Reading