33 രാജ്യങ്ങള്‍, 180 വിദ്യാര്‍ത്ഥികള്‍; മുഖ്യമന്ത്രിയുമായി വിദേശ വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശ വിദ്യാര്‍ത്ഥികളാണ് കേരളീയത്തിന് മുന്നോടിയായിട്ടുള്ള സംഗമത്തില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ബിരുദതലം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാര്‍ത്ഥികളാണ് കേരളീയത്തിന്റെ ഭാഗമാകാന്‍ എത്തുന്നത്.]] സംഗമത്തിന്റെ ഉദ്ഘാടനവും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ആര്‍ ബിന്ദു ചടങ്ങില്‍ ആധ്യക്ഷത […]

Continue Reading

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 2600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 44,500 ന് മുകളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 44,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ വര്‍ധിച്ച സ്വര്‍ണവില തുടര്‍ന്നുള്ള രണ്ടുദിവസം ഇടിഞ്ഞ് 44000ല്‍ താഴെ എത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. […]

Continue Reading

പൂർണ്ണ കമ്പ്യൂട്ടർവൽക്കണവുമായി ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം.

മാനന്തവാടി: ശ്രീവള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോംഗോപി മുൻട്രസ്റ്റി ബോർഡ് അംഗവും ഉൽസവ ആഘോഷകമ്മിറ്റി മുൻ പ്രസിണ്ടന്റും മായ ശ്രീ എൻ.കെ മൻമഥന് ആദ്യ രശീത് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ട്രസ്റ്റി ഫീറ്റ് പേഴ്സൺ പത്പനാഭൻ , എക്സ്ക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി. ക്ഷേത്ര ജീവനക്കാരായ സജ്ന , മോഹനൻ. രാകേഷ് , എന്നവരും ഭക്തജനങ്ങളും പങ്കെടുത്തു.

Continue Reading

ജനമൈത്രി എക്സൈസ് സ്‌ക്വാഡ് മാനന്തവാടി കലജാഥ സംഘടിപ്പിച്ചു

മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ വിവിധ സ്കൂളുകളെയും ക്യാമ്പസുകളെയും ടൗണുകളെയും ബന്ധിപ്പിച്ചു കൊണ്ട് 8 സ്ഥലങ്ങളിലായി കലജാഥ സംഘടിപ്പിച്ചു. കാട്ടിക്കുളം GHSS ലെ NSS യൂണിറ്റും ദ്വാരക റേഡിയോ മാറ്റൊലിയും ഒന്നിച്ച് ചേർത്ത് സംഘടിപ്പിച്ച വിമുക്തി ലഹരിവിരുദ്ധ കലാജാഥ മാനന്തവാടി ഗാന്ധി പാർക്കിൽ വെച്ച് ബഹു: വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ് ഷാജി സാറിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. രാഷ്ട്രിയ […]

Continue Reading

പ്രതിഷേധ പ്രകടനം നടത്തി

പനമരം : ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി പനമരത്ത് പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 500 ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ജില്ലാ പ്രസിഡന്റ് ജംഷീദ, ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, വൈസ് പ്രസിഡന്റ് മൈമൂന നാസർ, സെക്രട്ടറി മുബീന, സൽമ അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

ദ്വാരക സബ് ട്രഷറിയിൽ ജലവിതരണം തടസ്സപ്പെട്ടിട്ട് മൂന്നാഴ്ച

റോഡ് പണിയുമായി ബന്ധപ്പെട്ട് ട്രഷറിയിലേക്കുള്ള വാട്ടർ കണക്ഷൻ പൈപ്പ് പൊട്ടിയതിനെ തുടർന്നു ദ്വാരക ട്രഷറിയിൽ ജല വിതരണം തടസ്സപ്പെട്ടതിനാൽജീവനക്കാരും പെൻഷൻകാരുംവെള്ളം ഇല്ലാതെ കഷ്ടപ്പെടുകയാണ്. വാട്ടർ കണക്ഷൻ മൂന്നാഴ്ച ആയിട്ടും ഇത് നന്നാക്കി ജല വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്ന ആക്ഷേപമുണ്ട്.. പ്രാഥമിക ആവശ്യങ്ങൾക് പോലും മറ്റു സ്ഥാപനങ്ങളേയും വീടുകളേയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ട്രഷറിയിലേക്കുള്ള വഴി കുത്തിപൊളിച്ചിട്ടതിനാൽ വാഹനങ്ങൾ കൊണ്ടു വരാനും കഴിയുന്നില്ല..ട്രഷറി ഒരു കുന്നിൻ മുകളിൽ ആയതിനാൽ പെൻഷൻകർക്കും മറ്റും ഇവിടേക്ക് […]

Continue Reading

‘കഥ പറയുന്ന സ്കൂൾ’ ഉദ്ഘാടനം ചെയ്തു

നല്ലൂർനാട്: വയനാട് ജില്ലാ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനിഷ്യേറ്റീവുംകേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ‘കഥ പറയുന്ന സ്കൂൾ ‘പദ്ധതി നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു. പദ്ധതിയുടെഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും ശില്പശാല സംഘടിപ്പിച്ചു.സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി.പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ സതീശൻ എൻ, […]

Continue Reading

അമൽ ജീവന് ഡി വൈ എഫ് ഐ പനമരം മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി

ഗോവയിൽ വച്ച് നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള നെറ്റ് ബോൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിലെപൂർവ വിദ്യാർഥിയായ അമൽ ജീവന് പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അസ്യ ടീച്ചർ മൊമെന്റോ നൽകി.ഡി വൈ എഫ് ഐ പനമരം ബ്ലോക്ക്‌ ട്രഷറർ അക്ഷയ്. എം പിഡി വൈ എഫ് ഐ പനമരം മേഖല പ്രസിഡന്റ് അനൂപ്. വി പി മേഖല ട്രഷറർഹബീബ്. എം മേഖല കമ്മിറ്റി അംഗം മുക്താർ. എ cpim ബ്രാഞ്ച് […]

Continue Reading

ലഹരിവിരുദ്ധ കലാജാഥയ്ക്ക് സ്വീകരണം നൽകി

പീച്ചാംകോട്:ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ജി.എച്ച്‌.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, റേഡിയോ മാറ്റൊലി, എന്നിവരുടെ സംയുക്തസഹകരണത്തോടെ മാനന്തവാടി താലൂക്കിൽ അവതരിപ്പിക്കുന്ന വിമുക്തി ലഹരിവിരുദ്ധ സന്ദേശ കലാജാഥയ്ക്ക് നല്ലൂർനാട് അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു. സി. ഐ സനിൽ എസ്, പി. വിജേഷ്‌കുമാർ, ശ്രീകല, സ്വപ്ന കെ തുടങ്ങിയവർ സംസാരിച്ചു

Continue Reading

ഡോ വന്ദനദാസ് കൊലപാതക കേസ്; വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഡോ. വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് നടപടി. അന്വേഷണം ഉടന്‍ സി ബി ഐ ക്ക് കൈമാറണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി എക പ്രതിയെ പിടികൂടിയെന്നും കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സി ബി ഐ അന്വേഷണം […]

Continue Reading