ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; കാറിന്റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ രണ്ടുവയസുകാരന് ദാരുണാന്ത്യം

കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. തിരുവല്ല കറ്റോട് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് […]

Continue Reading

സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി രൂപ വേതനം അനുവദിച്ചു

തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ വേതനം അനുവദിച്ചു. സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. 13,611 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്‌. ബാക്കി 12,900 […]

Continue Reading

ബത്തേരിയിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി

ബത്തേരി:ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവ നൊടുക്കി.ചെതലയത്ത് പുത്തൻപുരയ്ക്കൽ ഷാജുവാണ് ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും വെട്ടിക്കൊ ലപ്പെടുത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം.പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Continue Reading

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി : പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ്.പി അറിയിച്ചു. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് സംഭവം. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ […]

Continue Reading

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം ഡ്രൈവറുടെ പിഴവ് !

കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി. കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ കഴിഞ്ഞ 16 ാം തിയ്യതിയാണ് പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തു. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് […]

Continue Reading

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന

തിരൂർ: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കാലുകളിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ട്. ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്വാലിഹിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Continue Reading

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാര തുക ഉയര്‍ത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണം സംഭവിച്ചാല്‍ 30ലക്ഷം നഷ്ടപരിഹാരം നല്‍കണം. അപകടങ്ങളില്‍ 20ലക്ഷമായി […]

Continue Reading

പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മൈസൂർ പെരിയപട്ടണയിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിൽ മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഇളയ കുട്ടിയുടെ പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും മൂന്ന് കുട്ടികളും അമ്മക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം അമ്മയോട് വഴക്കിട്ട ഗണേഷ് ഇളയ കുട്ടിയെയുമെടുത്ത പുറത്തേക്ക് പോവുകയും, കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലേക്ക് കുട്ടിയെ എറിയുകയുമായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷിനെ പൊലീസ്‌ അറസ്റ്റ് ചെയ്യുന്നത്. […]

Continue Reading

പിറന്നാൾ ദിനത്തിലെ വി എസ് അച്യുതാനന്ദൻ്റെ പുതിയ ചിത്രം വൈറലാകുന്നു

സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടവുമായി ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തലയെടുപ്പോടെ നിലകൊള്ളുമ്പോള്‍ അതേ തലയെടുപ്പോടെ നൂറ് വര്‍ഷത്തെ സമരചരിത്രവുമായി നിലകൊള്ളുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ തന്റെ കുടുംബത്തിനൊപ്പം പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി നിൽക്കുന്ന വി എസിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാര്യയ്ക്കും മകനും കൊച്ചുമക്കൾക്കുമൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന വി എസിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. അതേസമയം വി എസ് അച്യുതാനന്ദന്‍ സന്തോഷവാനായിരിക്കുന്നുവെന്ന് മകന്‍ അരുണ്‍ കുമാര്‍ […]

Continue Reading

വിഴിഞ്ഞത്തെത്തിയ ആദ്യകപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കി

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഷെൻഹുവ 15 കപ്പലിൽ നിന്നും ക്രെയിനുകൾ ഇറക്കി തുടങ്ങി. യാർഡ് ക്രെയിനാണ് കപ്പലിൽ നിന്നും ബെർത്തിലേക്ക് ആദ്യം ഇറക്കിയത്. കടൽ ശാന്തമായതിനെത്തുടർന്നാണ് ഇന്ന് ക്രെയിൻ ഇറക്കാൻ സാധിച്ചത്. നാല് ദിവസത്തിനകം മറ്റ് രണ്ട് ക്രെയിനുകൾ കൂടി ബെർത്തിലേക്ക് ഇറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആകെ 3 ക്രെയിനുകളാണ് ചൈനയിൽ നിന്ന് എത്തിയ ഷെൻഹുവ 15 കപ്പലിൽ ഉള്ളത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു […]

Continue Reading