ഭാര്യക്ക് പാചകം ചെയ്യാനറിയില്ല, വിവാഹ മോചനം വേണമെന്ന് യുവാവ്; അതൊരു കാരണമല്ലെന്ന് ഹൈക്കോടതി
ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമല്ലന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം. ഭാര്യ തന്നെ ബഹുമാനിക്കുന്നില്ലന്നും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം ആദ്യ യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും […]
Continue Reading