കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത് മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ടു വന്നിടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ടിലെ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് പിന്നില്‍ നിന്നെത്തിയ നൂറിന്‍മോള്‍ വന്നിടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി പിളരുകയും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.ബോട്ടില്‍ എട്ടു […]

Continue Reading

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട് വടക്കന്‍ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ മലയോര മേഖലകളിലും മഴ കനത്തേക്കും. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് […]

Continue Reading

വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 1 മരണം

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

Continue Reading

കേരളീയം അഞ്ചാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

കേരളീയത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വിവിധ പരിപാടികൾ ആണ് നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് 6 :30 ക്ക് കലാമണ്ഡലം കലാകാരന്മാരുടെ ഡാൻസ് ഫ്യൂഷൻ അരങ്ങേറും. ആറ് മണിക്ക് നിശാഗന്ധിയിൽ ഇന്ത്യൻ നേവിയുടെ ബാൻഡ് സെറ്റ് നടക്കും. 7 മണിക്ക് ചൈത്ര ഉദയകുമാർ അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസും,ജയപ്രഭ മോഹൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും തുടർന്ന് അതേവേദിയിൽ നടക്കും.

Continue Reading

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിലെ ലഹരി വേട്ടയിൽ ഗുണ്ടാനേതാവും കൂട്ടാളിയും പിടിയിൽ. ഇവരിൽ നിന്ന് 78.78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാജാജി നഗർ സ്വദേശി മജീന്ദ്രൻ പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്. നഗരത്തിലെ വിവിധ ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബിഎൽ ഷിബുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. […]

Continue Reading

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 വയസിന് […]

Continue Reading

കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും, കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി മുഹമ്മദ് […]

Continue Reading

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് ഹൈക്കോടതി.ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Continue Reading

വിദ്യാർത്ഥി ശാക്തീകരണം;ജില്ലാ പഞ്ചായത്തിൻ്റെ ലെസ്സൺ പദ്ധതി തുടങ്ങി

മുഴുവൻ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ്ഗ പട്ടികജാതി കുട്ടികൾക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷൻ ലൈഫ് സ്കിൽ കരിയർ ഗൈഡൻസ് ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് […]

Continue Reading

ബത്തേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പെരിക്കല്ലൂർ സ്കൂളിന് ഓവറോൾ

പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. […]

Continue Reading