ജനപ്രതിനിധികളുടെ ‘സകുടുംബം’ ശ്രദ്ധേയമായി

വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സകുടുംബം’ പരിപാടി ജനപ്രതിനിധികൾക്ക് വേറിട്ട അനുഭവമായി.മെമ്പർമാർ അവരവരുടെ കുടുംബത്തോടൊപ്പം സംഗമിച്ചത്‌ കുടുബാംഗങ്ങൾക്കും വ്യത്യസ്ത അനുഭവമായി മാറി.വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നിന്റെ ഭാഗമായിരുന്നു പരിപാടി. കുടുംബ കൂട്ടായ്മയിൽ ഗാന സന്ധ്യയും സാംസ്ക്കാരിക സംവാദവും വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. വയനാട് ജില്ലയിലെ ആകെയുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ ജില്ലാ പഞ്ചായത്തിലെ എക്സ് ഒഫീഷ്യോ മെമ്പർമാരായ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരേയും കുടുംബാംഗങ്ങളേയും സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളമുണ്ട […]

Continue Reading

പൊലീസ് ക്വാട്ടേഴ്സ് മരണം:ഫോൺ നൽകില്ല, നജ്ലയെ വീട്ടിൽ പൂട്ടിയിടും,സ്ത്രീധനപീഡനം; ഭർത്താവിനെതിരെ റിപോർട്ട്

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര തെളിവുകൾ. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് […]

Continue Reading

ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും,നിലപാടിലുറച്ച്‌ ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ് ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും എന്നറിയിച്ചു. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനമെടുത്തത്. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി […]

Continue Reading

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചികുന്ന്, മില്‍മ ചില്ലിംഗ് പ്ലാന്റ്, മൈത്രി നഗര്‍, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Continue Reading

സമ്മാനദാനം നടത്തി

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസ മത്സരങ്ങളില്‍ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ എ.ഗീത സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനങ്ങളുടെ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് ഷേര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല പ്രശ്‌നോത്തരി മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് ഷേര്‍ളി വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനം, […]

Continue Reading

ജി.എസ്.ടി;മാറ്റങ്ങളും ഭേദഗതികളുമായി സെമിനാർ

ജി.എസ്.ടിയിലെ മാറ്റങ്ങളും ഭേദഗതികളും ചർച്ച ചെയ്ത് ജി.എസ്.ടി സെമിനാർജി.എസ്.ടിയിൽ വന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ചരക്ക് സേവന നികുതി വകുപ്പ് എൻ്റെ കേരളം പ്രദർശന നഗരിയിൽ നടത്തിയ സെമിനാർ ശ്രദ്ധേയമായി.സെമിനാറിൻ്റെ ഉദ്ഘാടനം ജോയിൻ്റ് കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ് പി.സി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമ്മീഷണർ കെ.സി ജയദേവൻ അധ്യക്ഷത വഹിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കെ. ഗിരീഷ് കുമാർ സെമിനാറിൽ വിഷയാവതരണം നടത്തി. കേരളം ഉപഭോക്തൃ സംസ്ഥാനമായിട്ടും ജി.എസ്.ടിയിൽ നിന്നും കാര്യമായ വരുമാനം ലഭിക്കാത്തതിൻ്റെ കാരണം സെമിനാർ […]

Continue Reading

പൂരത്തിനെത്തിയത് റെക്കോഡ് ജനം; പൂജ്യം കുറ്റകൃത്യം

തൃശൂർ: റെക്കോഡ് ജനക്കൂട്ടം പ്രത്യക്ഷപ്പെട്ട ഇത്തവണത്തെ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു. ജനക്കൂട്ടത്തിനിടയിൽനിന്ന് മൂന്ന് പോക്കറ്റടിക്കാരെ തൃശൂർ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണിൽ വീട്ടിൽ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47), […]

Continue Reading

വ്ലോഗർ റിഫയുടെ ദുരൂഹ മരണം, ഭർത്താവ് മെഹ്നാസിന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu)ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി അന്വേഷണ സംഘം ലുക് ഔട്ട് സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മേഹാനാസ് യാത്രയിലാണെന്നാണ് വീട്ടുകാർ നൽകിയ വിവരം. മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള […]

Continue Reading

ബാങ്ക് ഉപരോധസമരം നടത്തി

പുൽപ്പള്ളി:ഫാർമേഴ്‌സ് റിലീഫ് ഫോറ ത്തിന്റെയ നേതൃത്വത്തിൽ അഡ്വക്കറ്റ് എ വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. അഡ്വക്കേറ്റ് കെ എം മനോജ് ഉദ്ഘാടനം ചെയ്തു. ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ പിഎം ജോർജ്, എ സി തോമസ്, എ എൻ മുകുന്ദൻ, അഡ്വക്കേറ്റ് പി […]

Continue Reading

Gold prize today:സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഇടിഞ്ഞു. ഇന്നലെ 360 രൂപയോളം ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. 600 രൂപയാണ് ഇന്ന് ഒരു ദിവസം കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price) 37160 രൂപയായി. മെയ് 11 ന് സ്വർണവില കുറഞ്ഞിരുന്നു . 280 രൂപയായിരുന്നു കുറഞ്ഞത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില കുതിച്ചുയരുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്.  സംസ്ഥാനത്ത് ഒരു […]

Continue Reading