വയനാട്ടില്‍ 19 വയസ്സുകാരി മുങ്ങി മരിച്ചു

അമ്പലവയല്‍: കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ് സോന. കുളത്തിലെ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് ആറുമണിയോടെ ആയിരുന്നു സംഭവം.

Continue Reading

ഓണം ബമ്പർ പ്രകാശനംചെയ്‌തു; രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു . സമ്മാനത്തുകയിൽ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബംപറിന്റെ സമ്മാനതുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 […]

Continue Reading

കരുതലും കൈത്താങ്ങും പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണം

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിയമപരമായ തടസ്സങ്ങളില്ലാത്ത തീര്‍പ്പാക്കാന്‍ കഴിയുന്ന എല്ലാ പരാതികളും വേഗത്തില്‍ തീര്‍പ്പാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെപ്തംബറില്‍ നടക്കുന്ന മേഖലാതല യോഗത്തില്‍ ഇതിന്റെ പുരോഗതി വിലയിരുത്തും. മൂന്നു താലൂക്കുകളിലായി നടത്തിയ അദാലത്തില്‍ […]

Continue Reading

വനിതാ കമ്മീഷന്‍ അദാലത്ത്: 4 പരാതികള്‍ പരിഹരിച്ചു

കല്‍പ്പറ്റ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ പരിഗണിച്ചതില്‍ പത്തൊമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഭൂമി കയ്യേറ്റം, കുടുംബ പ്രശ്നം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. വനിത സെല്‍ ഇന്‍സ്പെക്ടര്‍ വി. ഉഷാകുമാരി, അഡ്വ. ആലീസ്, സ്റ്റേഷന്‍ ഹൗസ് ഓഫീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Continue Reading

സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

മാനന്തവാടി: മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പ്പിറ്റൽ ഡെവലപ്പ്മെമെന്റ് സൊസൈറ്റി എംപ്ലോയീസ് യുണിയൻ സി.ഐ.ടി.യു നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി വയനാട് മെഡിക്കൽ കോളേജ് ബ്രാഞ്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.ഐ.ടി.യു. മാനന്തവാടി ഏരിയെ സെക്രട്ടറി ടി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. റിഷാദ്, എം.കെ. സജു, , സി.സി. രാഖിത, പി.പി.രാജേഷ് ആർ രശ്മി. പി.കെ. പ്യാരിലാൽ തുടങ്ങിയവർ […]

Continue Reading

സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

അമ്പലവയൽ: സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമ്പലവയൽ ആറാം വാർഡ് വികാസ്കോളനി സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷമീർ അധ്വക്ഷത വഹിച്ചു, ജെ പി എച്ച് എൻ കെ ബിന്ദു, ഷീജ ടീച്ചർ, ബിനിഷ ടീച്ചർ,ടി ഉമ്മർ, കെ മുജീബ്, എ വേലു, വാർഡ് മെമ്പർ ജെസിജോർജ്ജ് ശീതാരാജു എന്നിവർ ചടങ്ങിൽ […]

Continue Reading

കെട്ടിടത്തിൽ നിന്നും വീണ് സൈനികൻ മരിച്ചു

മാനന്തവാടി: കെട്ടിടത്തിൽ നിന്നും വീണ് സൈനികൻ മരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നെഴ്സിംഗ് അസിസ്റ്റൻ്റായ പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ഹവീൽദാർ ജാഫർ അമൻ (39) ആണ് മരിച്ചത്. പഞ്ചാബിൽ വച്ചാണ് സംഭവം. കെട്ടിടത്തിൽ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. തേയില എസ്റ്റേറ്റ് തൊഴിലാളികളായിരുന്ന ചെറു മൊയ്‌തുവിൻ്റേയും ആമിനയുടേയും മകനാണ്. ഭാര്യ: മൻസൂറ. മക്കൾ: ആഫിദ, റിയാൻ.

Continue Reading

വ്യാപകമഴ; ഇന്ന് മൂന്ന് ജില്ലകളിൽ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ: വ്യാപകമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. കോഴിക്കോട്ട് പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 24) അവധിയാണ്. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലുമാണ് […]

Continue Reading

മഴ ശക്തമാകുന്നു, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രവചിക്കുന്നത്. എറണാകുളം മുതൽ കാസർകോട് വരെ ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. […]

Continue Reading

പ്ലസ് വൺ: രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു, ഇന്നും നാളെയും പ്രവേശനം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കുളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും. നാളെ വൈകിട്ട് നാല് മണി വരെയാണ് പ്രവേശനം. അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം […]

Continue Reading