മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. വൈറലായ മറ്റൊരു വീഡിയോ മ്യാൻമറിൽ നടന്ന സംഭവം എന്നും പൊലീസ് പറഞ്ഞു. രണ്ടു ദിവസങ്ങളിൽ മാത്രം മ്യാൻമറിൽ നിന്ന് 700 പേർ മണിപ്പൂരിലെത്തി. അതേ സമയം, ഇവർ അതിർത്തി കടന്നതിൽ സൈന്യത്തെ അതൃപ്തി അറിയിച്ച് മണിപ്പൂർ സർക്കാർ. […]

Continue Reading

വിഷക്കായ കഴിച്ചു, ആദ്യം ആരെയും അറിയിച്ചില്ല; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ […]

Continue Reading

മുട്ടിൽ മരംമുറി കേസ്; ‘അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിച്ചത്’; വെളിപ്പെടുത്തലുമായി ഭൂവുടമകള്‍

വയനാട്: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകളുടെ വെളിപ്പെടുത്തൽ. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി. പ്രതികളുടെ തട്ടിപ്പുകഥകൾ ശരിവച്ച് ഭൂവുടമകൾ. ‘മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു.’ ഭൂവുമകൾ വ്യക്തമാക്കുന്നു. […]

Continue Reading

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ, അവധി എന്നിവ അറിയാം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായത് കണ്ടക്കിലെടുത്ത് […]

Continue Reading

അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ്യ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റ‍‍ർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും […]

Continue Reading

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്. ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി എത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വിന്ദര്‍ നാഥിനെ ക്രൂരമായി ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് […]

Continue Reading

വീണ്ടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂലൈ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ദില്ലി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാൽ 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനുമായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ ട്വീറ്റ് ചെയ്തു. മെയ് 2-നാണ് ഗോ ഫസ്റ്റ് അതിന്റെ ഫ്ലൈറ്റുകൾ റദ്ദാക്കുകയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തു. […]

Continue Reading

മകളെ ജീവനോടെ വേണോയെന്ന് ഒരു സ്ത്രീ ഫോണിൽ ചോദിച്ചു, പിന്നെ അറിഞ്ഞത്…; മണിപ്പൂരിൽ കൊല്ലപ്പെട്ട യുവതിയുടെ അമ്മ

ദില്ലി: മണിപ്പൂരിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ കൊല്ലാൻ പോകുകയാണെന്ന് ഒരു സ്ത്രീ ഫോണിൽ വിളിച്ച് പറഞ്ഞതായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. അതേസമയം, മിസോറമില്‍ സംഘർഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. മെയ് അഞ്ചിനാണ് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ കേസിലാണ് […]

Continue Reading

പഴശ്ശി ലൈബ്രറിഅംഗത്വ വിതരണം നടത്തി

കേരള ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം പഴശ്ശി ഗ്രന്ഥാലയം ഗോത്രവിഭാഗക്കാർക്കായുള്ള സൗജന്യ അംഗത്വ വിതരണം നടത്തി. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം ശ്രീ പി സുരേഷ് ബാബു മഹിളാ സമഖ്യ സൊസൈറ്റിയുടെ മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിദ്യാർത്ഥിനി കുമാരി സഞ്ജിനി കേളപ്പന് നൽകി ഉൽഘാടന കർമം നിർവ്വഹിച്ചു. ഗോത്രവിഭാഗങ്ങളിൽ വായനശീലം വളർത്തുന്നതിനും അറിവും വിജ്ഞാനവും നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ നയിക്കുന്നതിനുമായാണ് പ്രസ്തുത പരിപാടി ലക്ഷ്യം വെക്കുന്നത്. മഹിള ശിക്ഷൺ കേന്ദ്രത്തിലെ ഗോത്ര വിദ്യാർത്ഥിനികൾക്ക് അംഗത്വം […]

Continue Reading

കനത്ത മഴ: താഴയങ്ങാടിയില്‍ കെട്ടിടം ഭാഗികമായി ഇടിഞ്ഞു വീണു

മാനന്തവാടി: മാനന്തവാടി താഴയങ്ങാടി റോഡില്‍ ചൂട്ടക്കടവ് റോഡിലേക്ക് തിരിയുന്ന കവലയോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. വർഷങ്ങൾ പഴക്കമുള്ള ആൾതാമസമില്ലാത്ത ജീര്‍ണിച്ച അവസ്ഥയിലുള്ള കെട്ടിടത്തിന്റെ അരികും പിന്‍ ഭാഗവുമാണ് ഭാഗികമായി ഇടിഞ്ഞു വീണത്. ഇടിഞ്ഞു വീണ ഭാഗത്ത് ഒരു ടയര്‍ കട പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading