തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം

മാനന്തവാടി: തോല്‍പ്പെട്ടിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭര്‍ത്താവ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി.മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവാണ് മുരുകന്‍.കൊലയ്ക്ക് കാരണം സുമിത്രയോടുള്ള വൈരാഗ്യമെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച ശേഷം തല കട്ടിലില്‍ ഇടിക്കുകയായിരുന്നു.മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; ഷട്ടറുകൾ തുറന്നു

പുൽപള്ളി: വയനാട്ടിൽ മഴ ശക്തമായതോടെ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ 82 ശതമാനം വെള്ളമായതോടെ ഇന്നലെ രാവിലെ 4 ഷട്ടറുകളും തുറന്നു. സാധാരണ ജൂണിൽ കാലവർഷം ശക്തമാകുന്നതോടെ നിറയുന്ന അണക്കെട്ട് ഇത്തവണ നിറയാനും തുറന്നുവിടാനും വൈകി.19.5 ടിഎംസി സംഭരണശേഷിയുള്ള അണക്കെട്ടിലേക്ക് ഇന്നലെ 2,749 ക്യൂസെസ് ജലം ഒഴുകിയെത്തി. കാവേരിയിലേക്കും ഇടതു–വലതുകര കനാലുകളിലേക്കുമാണ് വെള്ളം തുറന്നുവിടുന്നത്. കനാൽ വെള്ളം കൃഷിയിടങ്ങളിലും ചിറകളിലും സംഭരിക്കും. വേനൽമഴ ദുർബലമാവുകയും കാലവർഷം വൈകുകയും ചെയ്തത് കാവേരി തടത്തിൽ കൃഷിമേഖലയ്ക്കു തിരിച്ചടിയായി. പച്ചക്കറി, […]

Continue Reading

തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

ദില്ലി: തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി […]

Continue Reading

ഒരാഴ്ചയ്ക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നൽകേണ്ടി വരുന്ന പിഴകൾ ഇങ്ങനെ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31- ആണ്. അതായത് ശേഷിക്കുന്നത് ഇനി ഒരാഴ്ച മാത്രം. 2023 മാർച്ച് 31-ന് അവസാനിച്ച 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാക്കിയുള്ളവർ ഈ സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. നികുതിദായകർക്ക് വരുമാന വിശദാംശങ്ങൾ ഏകീകരിക്കാനും അതനുസരിച്ച് ഐടിആർ ഫയൽ ചെയ്യാനും സർക്കാർ എല്ലാ അസസ്മെന്റ് വർഷത്തിലും ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ നാല് മാസത്തെ സമയം […]

Continue Reading

162 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തകരാർ; അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 9.20 ന് പറന്നുയർന്ന വിമാനം തകരാർ മനസിലാക്കി തിരിച്ചിറക്കാൻ സന്ദേശം അയക്കുകയായിരുന്നു. പിന്നീട് സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള […]

Continue Reading

ഐആർസിടിസി ബുക്കിം​ഗ് സംവിധാനം തകരാറിൽ; സാങ്കേതിക പ്രശ്നം, ഉടൻ പരിഹരിക്കുമെന്ന് അധികൃതർ

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാറിൽ. ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും രാവിലെ പത്ത് മണിയോടെയാണ് പൂർണമായും പ്രവർത്തനരഹിതമായത്. തിരക്കേറിയ തത്കാൽ ബുക്കിംഗ് സമയത്ത് തന്നെ സംവിധാനം തകരാറിലായത്. ഉപയോക്താക്കളെ വലച്ചിരിക്കുകയാണ്. പ്രശ്നം സ്ഥിരീകരിച്ച ഐആർസിടിസി സാങ്കേതിക വിഭാഗം സൈറ്റ് പ്രവർത്തനക്ഷമമാക്കാൻ ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നുണ്ട്. അതേ സമയം മെയ്ക്ക് മൈ ട്രിപ്പ്, പേ ടിഎം, ആമസോൺ […]

Continue Reading

മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു , വൻ ദുരന്തം ഒഴിവായി

മുക്കം: പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഇന്നലെ (24-07-23)ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. നാല് വർഷം പഴക്കമുള്ള ഗോദ്റജ് കമ്പനിയുടെ സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷിനാണ് പൊട്ടിതെറിച്ചത്. മെഷിനും അലയ്ക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിപ്പോയി. വയറിൽ എലികരണ്ട് ഷോട്ട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് കെ എസ് ഇബി അധികൃതർ പറയുന്നത്. പൊട്ടിതെറിയിൽ വയറുകളും പൈപ്പുകളും നശിച്ചിട്ടുണ്ട്. പൊട്ടിതെറിയുടെ കാരണംതേടി വാഷിംഗ് മെഷീൻ കമ്പനി അധികൃതരെ […]

Continue Reading

യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം:അന്വേഷണം ഊർജ്ജിതമാക്കും

കൽപറ്റ ഡിവൈഎസ്പി അന്വേഷിക്കും കൽപറ്റ : വെണ്ണിയോട് പുഴയിൽ ജൂലൈ 13ന് കുഞ്ഞിനെയുമായി യുവതി ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ കൽപറ്റ ഡി വൈ എസ് പി അന്വേഷണം നടത്തും. വെണ്ണിയോട് അനന്തപുരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശനയും (32) അഞ്ചു വയസ്സുകാരി ഭക്ഷയുമാണ് മരിച്ചത്. ദർശനയുടെ മാതാപിതാക്കളായ കണിയാമ്പറ്റ ചീങ്ങാടി വിജയ മന്ദിരത്തിൽ വി.ജി വിജയകുമാറും വിശാലാക്ഷിയും ഓം പ്രകാശിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് കമ്പളക്കാട് പോലീസിലും ജില്ലാ പോലീസ് […]

Continue Reading

പ്രളയക്കെടുതി; സർക്കാർ അടിയന്തിര സമാശ്വാസ സഹായം അനുവദിക്കണം

വയനാട് ജില്ലയിൽ കാലവർഷം അതിരൂക്ഷമായി. വെള്ളപ്പൊക്കവും അനുബന്ധ ദുരിതങ്ങളിൽപെട്ട് ബഹുഭൂരിപക്ഷം ആദിവാസികളും കർഷകരും സാധാരണക്കാരും മഴക്കെടുതിയിൽ കഷ്ടപ്പെടുകയാണ്. നിരവധി ആദിവാസി കുടിലുകളില്‍ വെള്ളം കയറിയത് മൂലം കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിയിലാണ്. മഴക്കെടുതിയിൽ ദിവസങ്ങളായി ആദിവാസി കുടുംബങ്ങൾ കടുത്ത പട്ടിണിയിലുമാണ്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്താൽ മൂടപ്പെട്ടു. കൃഷികള്‍ നശിച്ചു. റേഷൻ കടകളിൽ നിന്ന് സൗജന്യ റേഷൻ ലഭിക്കേണ്ട ഇവർക്ക് സാധാരണ കാർഡിലുള്ള റേഷൻ പോലും ലഭിക്കുന്നില്ല. സർക്കാർ അടിയന്തിരമായി ഇടപെട്ട് ആദിവാസികൾക്കും ദുരിതബാധിതർക്കും സൗജന്യ റേഷൻ നൽകുകയും […]

Continue Reading

വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി: നാടൻപാട്ട് പരിശീലനം തുടങ്ങി

തോണിച്ചാൽ : കേരള സാംസ്ക്കാരിക വകുപ്പ് ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള നാടൻപാട്ട് പരിശീലനത്തിൻ്റെ മാനന്തവാടി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.തോണിച്ചാൽ യുവജന വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പദ്ധതി ജില്ലാ കോർഡിനേറ്റർ ആതിര ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.പ്രായഭേദമന്യെ വിവിധ കലാമേഖലകളിൽ അഭിരുചിയുള്ളവർക്ക് പരിശീലനം നൽകി കഴിവുള്ള കലാകാരൻമാരെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ […]

Continue Reading