മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞ് 19,400 ലിറ്റർ ഡീസൽ ചോർന്നു, മൂന്നാം ദിവസം കിണറ്റിൽ വെള്ളം നിന്ന് കത്തി

മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്ത് ഡീസൽ ടാങ്കർ ലോറി അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം. മോട്ടോർ ഉപയോഗിച്ച് ചൊവ്വാഴ്ച വെള്ളം പമ്പിങ് നടത്താൻ തുടങ്ങിയതോടെയാണ് വെള്ളം കത്തിത്തുടങ്ങിയത്. മുപ്പതോളം അന്തേവാസികളും സിസ്റ്റർമാരുമുള്ള പരിയാപുരം കോൺവെന്റിന്റെ കിണറാണ് മണിക്കൂറുകൾ നിന്ന് കത്തിയത്. കോൺവെന്റിലേക്ക് ചൊവ്വാഴ്ച രാവിലെ എട്ടോടെ വെള്ളമെടുക്കാൻ മോട്ടോർ ഓൺ ചെയ്ത സമയത്ത് തീപടരുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് പുറത്തേക്ക് ആ ളിയപ്പോഴാണ് സമീപത്തുള്ളവർ കാണുന്നത്. ഞായറാഴ്ച പുലർച്ചെ നാലിന് […]

Continue Reading

എസി മൊയ്തീനെ ഉടൻ ചോദ്യം ചെയ്യും, 2 അക്കൗണ്ടുകൾ മരവിപ്പിച്ചു; കൂടുതൽ നടപടികളുമായി ഇഡി

തൃശൂർ: സിപിഎം നേതാവും എംഎൽഎയുമായ എസി മൊയ്തീനെതിരെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോർട്ട്. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടൻ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനം എടുക്കും. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് […]

Continue Reading

ചാന്ദ്രയാൻ – 3 പി. ഒ ആയിരം കത്തുകളയച്ച് ഒരു വിദ്യാലയം

മുട്ടിൽ: വയനാട് ഓർഫനേജ് യുപി . സ്കൂളിലെ 1200 ൽ അധികം വരുന്ന വിദ്യാർത്ഥികൾ ഐ.എസ് .ആർ .ഒയിലെ ശാസ്ത്രജ്ഞർക്ക് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണപശ്ചാത്തലത്തിൽ ആശംസ കത്തുകൾ അയച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് വിദ്യാർത്ഥികൾ ആശംസ സന്ദേശം കത്തുകളായി കൈമാറിയത്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ പറഞ്ഞു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ അസംബ്ലി ചേർന്ന് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും പോസ്റ്റ് കാർഡുകൾ […]

Continue Reading

ആദർശത്തിൽ സമസ്ത വിട്ടു വീഴ്ച ചെയ്യില്ല – ഹമീദ് ഫൈസി അമ്പലക്കടവ്

സുൽത്താൻ ബത്തേരി : ആദർശ വിഷയത്തിൽ സമസ്ത വിട്ടുവീഴ്ച ചെയ്യില്ലെന്നും ഒമ്പത് പതിറ്റാണ്ടിലധികമായി സമുദായത്തിന്റെ വിശ്വാസ സംരക്ഷണത്തിനാണ് സമസ്ത ഊന്നൽ നൽകിയത് എന്നുംഎസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ആദർശവും ആത്മീയതയും സമ്മേളിച്ച പണ്ഡിതരുടെ ആത്മാർത്ഥ പ്രവർത്തനമാണ് സമസ്തയുടെ വളർച്ചക്ക് നിദാനമായെതെന്നും അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാൻ സമസ്തക്ക് കഴിയില്ല. സമസ്തയുടെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിനകത്ത് മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും സമസ്തയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.സമസ്തയുടെ […]

Continue Reading

കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 20000 രൂപ പിഴയും2 കൊല്ലം കഠിന തടവും

മാനന്തവാടി തലശ്ശേരി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് സമീപം 1.150 കിലോ ഗ്രാം കഞ്ചാവുമായി 2018 ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും. കാവുമന്ദം സ്വദേശി നിതിൻ പരമേശ്വരനാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് ശ്രീ അനിൽകുമാർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018ലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ ജെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ മാനന്തവാടി എക്സൈസ് സർക്കിൾ […]

Continue Reading

ജനാധിപത്യത്തിന്റെ ഉത്സവം; ഒരുങ്ങി ഒരുമയുടെ പൂക്കളം

കൽപ്പറ്റ: നല്ല നാടിന്റെ കരുത്തായി പൂക്കളങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഓണാഘോഷം. സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയാണ് തെരഞ്ഞെടുപ്പ് വിഭാഗം തിരുവാതിരയും പൂക്കളങ്ങളുമായി ഓണത്തെ വരവേറ്റത്. സ്വാതന്ത്ര്യദിനത്തില്‍ മെഗാ തിരുവാതിര ഒരുക്കി ശ്രദ്ധനേടിയ വയനാട് ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകളാണ് ഓണത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ ഒരുമയുടെ പൂക്കളം തീര്‍ത്തത്. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടത് ഓരോ പൗരന്റെയും അവകാശമാണ്. പുതിയ തലമുറയില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായുള്ള വിപുലമായ പ്രചാരണങ്ങളുടെ ഭാഗമായാണ് വര്‍ണ്ണാഭമായ പൂക്കളവും തീര്‍ത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോയും വര്‍ണ്ണവിതാനങ്ങളുമെല്ലാം കോര്‍ത്തിണക്കിയ […]

Continue Reading

സംസ്ഥാന വിവര – പൊതുജന സമ്പര്‍ക്ക വകുപ്പില്‍ തൊഴില്‍ അവസരം; സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷിക്കാം

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ absoluteprism@gmail.com എന്ന ഇ-മെയില്‍ അഡ്രസില്‍ സെപ്റ്റംബർ അഞ്ചിനകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദവും ജേർണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ […]

Continue Reading

ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകൾ പിൻവലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് […]

Continue Reading

എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎൽഎയുമായ സിപിഎം നേതാവ് എസി മൊയ്തീന്റെ വീട്ടിൽ സംഘത്തിന്റെ പരിശോധന കഴിഞ്ഞു. റെയ്ഡ് 22 മണിക്കൂർ നീണ്ടുനിന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന […]

Continue Reading

സഹോദയ ജില്ലാതല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് ജേതാക്കളെ അനുമോദിച്ചു

സുൽത്താൻബത്തേരി: വയനാട് സഹോദയ സംഘടിപ്പിച്ച ജില്ലാ തല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ ജേതാക്കളായ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രതിഭകളെ അനുമോദിച്ചു. വിജയികൾക്ക് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉപഹാരങ്ങൾ നൽകി. ഫെസ്റ്റിൽ ഐഡിയൽ സ്നേഹഗിരി ഫസ്റ്റ് റണ്ണറപ്പ് നേടി. ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ്ങിൽ മിസ്രിയ ഫർസാന, ആദിഷ് മിഷാൽ, മുഹമ്മദ് സഫീർ, ആകാശ് ആർ, റിഷാദ് പി ബി എന്നിവർ ജേതാക്കളായി. ദ ക്യാരക്ടറിൽ ദയ ഹാഫിസ്, റസിൻ അലി എന്നിവരും പ്രോഡക്റ്റ് […]

Continue Reading