കേരളത്തില്‍ മാത്രം 502 സ്ക്രീനുകള്‍! ഓപണിംഗില്‍ റെക്കോര്‍ഡ് ഇടുമോ ‘കിംഗ് ഓഫ് കൊത്ത’

മലയാളത്തില്‍ ഇത്തവണത്തെ ഓണം റിലീസുകള്‍ക്ക് തുടക്കമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക്. പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡിട്ട ചിത്രം ഓപണിംഗിലും റെക്കോര്‍ഡ് ഇടുമോ എന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 3 കോടിയിലധികവും ആഗോള തലത്തില്‍ ആറ് കോടിയില്‍ അധികവുമാണ് ചിത്രം നേടിയിരിക്കുന്നത്. 50 ല്‍ പരം രാജ്യങ്ങളിലായി 2500 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വ്യാഴാഴ്ച എത്തുന്നത്. ഇതില്‍ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്ത് വിട്ടപ്പോള്‍ […]

Continue Reading

പറ്റിക്കാൻ നോക്കേണ്ട, ആകാശത്ത് പാറിപ്പറന്നും ഇനി എഐ ക്യാമറ പണി തരുമെന്ന് എംവിഡി!

സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രോണിൽ എഐ ക്യാമറകൾ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ ഇല്ലാതാക്കാനുമാണ് നീക്കം. സംസ്ഥാനത്ത് നിലവിൽ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി മൂന്നു മാസം മുമ്പാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നത് ഉള്‍പ്പെടെ […]

Continue Reading

വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ട്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി!

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. അതേസമയം, […]

Continue Reading

പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചു: വടകരയില്‍ അമ്മയ്ക്ക് പിഴയും തടവും ശിക്ഷ

വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 30200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷിച്ചത്. ചോമ്പാല പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ലൈസൻസില്ലാതെ വിദ്യാർഥികൾ വാഹനം ഓടിച്ച് അപകടം വരുത്തുന്നത് വർധിക്കുന്ന […]

Continue Reading

മാനന്തവാടി ബ്ലോക്ക് തല സ്കിൽ സഭ പങ്കാളിത്തം കൊണ്ടും നവീനമായ സംവാദക്കൾ കൊണ്ടും ശ്രദ്ദേയമായി.

* കേരളത്തിലെ ആദ്യ ബ്ലോക്ക് തല സ്കിൽ സഭയ്ക്ക് മാനന്തവാടിയിൽ ആരംഭം. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്റ്റിൽ പാർക്കും ജില്ലാ നൈപുണ്യ സമിതിലും സംയുക്തമായി സംഘടിപ്പിച്ച സ്കിൽ സഭയിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മാനന്തവാടി ബ്ലോക്ക് സ്കിൽ സഭ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ കാര്യാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും […]

Continue Reading

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: കേന്ദ്ര – കേരള സര്‍ക്കാരുകളുടെ വയോജനങ്ങളോടുള്ള അവഗണനക്കെതിരെ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുതിയ ബസ് സ്റ്റാന്‍ ന്റ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കുകയും തുടര്‍ന്ന് എച്ച് എ എം യു പി സ്‌കൂള്‍ പരിസര ത്ത് ധര്‍ണ്ണ നടത്തുകയും ചെയ്തു. മുതിര്‍ന്ന പൗരമാര്‍ക്കുള്ള റെയില്‍വെ യാത്രാ ഇളവുകള്‍ പുന:സ്ഥാപിക്കുക, വര്‍ഷംതോറും വയോജന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ മാസം തോറും നല്‍കുക , […]

Continue Reading

സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ:- സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എഫ്ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കുറഞ്ഞ ക്ഷേമ പെന്‍ഷന്‍ 5000 രൂപ ആക്കുക ,30 കൊല്ലമായി കേന്ദ്ര വിഹിതം 200 രൂപ എന്നത് 3000 രൂപയാക്കി വര്‍ധിപ്പിക്കുക ,ഇ.പി.എഫ് പെന്‍ഷന്‍ 9000 രൂപ ആക്കുക ,സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷാമബത്തക്കുടിശ്ശിഖയും, പെന്‍ഷന്‍കാരുടെ പരിഷ്‌കരണ കുടിശിഖയും അനുവദിക്കുക ,കെ എസ് ആര്‍ ടി […]

Continue Reading

ഡിസിസി മഹിളാ കോണ്‍ഗ്രസ്സ് ഓണാഘോഷ പരിപാടി നടത്തി

കല്‍പ്പറ്റ:- ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണാഘോഷത്തിന്റെ തുടക്കം കുറച്ചുകൊണ്ട് വയനാട് ജില്ല മഹിളാ കോണ്‍ഗ്രസിന്റെ ഓണാഘോഷ പരിപാടി കല്‍പ്പറ്റ ഡിസിസിയില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തി വലിയ പൂക്കളവും, മെഗാ തിരുവാതിരക്കും വയനാട് ജില്ലാ പ്രസിഡണ്ട് ജിനി തോമസ് നേതൃത്വം നല്‍കി , ജില്ലാ വൈസ് പ്രസിഡണ്ട്മാര്‍ ജില്ലാ ഭാരവാഹികള്‍,ബ്ലോക്ക് പ്രസിഡന്റ്മാര്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പായസ വിതരണവും നടത്തി

Continue Reading

പാലക്കാട് കല്ലട ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം […]

Continue Reading

വീണ്ടും ഉയർന്ന് സ്വർണവില; ഒപ്പം കൂടാതെ വെള്ളിയുടെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5430 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4503 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയർന്നിട്ടുണ്ട്. ഇന്ന് മാറ്റമില്ലാതെ […]

Continue Reading