അവസാന ഇന്റർനെറ്റ് സെർച്ച്, മുറി അകത്തുനിന്ന് പൂട്ടി, എല്ലാം പരിശോധിച്ച് നയനയുടെ മരണത്തിൽ വിദഗ്ധ ബോർഡ് നിഗമനം!

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട്. അതേസമയം മരണത്തിലേക്ക് നയിച്ച കാരണം കൃത്യമായ പറയാൻ വിദഗ്ധ സംഘത്തിനും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് യുവ സംവിധാകയക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലുമുണ്ടായ പിഴവുകളാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. തുടരന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വിദഗ്ധ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോര്‍ഡ് ഉണ്ടാക്കി. മൃതദേഹം കിടന്ന മുറി […]

Continue Reading

രാത്രി വീടിന്റെ ജനൽപാളികൾ തുറന്ന് കൈയിട്ട് മേശപ്പുറത്തെ ഫോണുകൾ എടുത്തു’, ആലുവ കേസ് പ്രതിക്കെതിരെ കൂടുതൽ പരാതി

കൊച്ചി: ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെതിരെ കൂടുതൽ കവർച്ചാ പരാതികളും. മോഷ്ടിച്ച മൊബൈലുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആലുവ കേസിന് പിന്നാലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതൽ പരാതികളെത്തിയത്. പെരുമ്പാവൂർ പരിസരത്ത് രണ്ട് വീടുകളിൽ നിന്ന് ക്രിസ്റ്റൽ രാജ് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പിൽ സ്വദേശി പ്രദീപിന്റെ വീട്ടിൽനിന്ന് രാത്രി മൊബൈൽ ഫോണുകൾ കവർന്നു എന്ന പരാതിയിലാണ് പെരുമ്പാവൂർ […]

Continue Reading

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ജാഗ്രത വേണം; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. […]

Continue Reading

കർമ്മ സ്വാശ്രയ സംഘത്തിന്റെ നേതൃ ത്വത്തിൽ ആദരിച്ചു

കല്ലോടി: പാഴ് കുപ്പികളിൽ പൂക്കൾ വിരിയിച്ച് ഉദ്യാനം തീർത്ത കല്ലോടി ചൊവ്വയിൽ ഒഴുകിൽ സുനിൽകുമാറിനെയും കുടുംബത്തേയും, ജില്ലാ ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞടുക്കപ്പെട്ട കുമാരി ശാമിലി രാമചന്ദ്രൻ,2022/ 23 വർഷത്തെ കല്ലോടി UP സ്ക്കൂളിൽ നിന്നും LSS സ്കോളർഷിപ്പ് കരസ്ഥമാക്കിയ റിയോണ സന്തോഷ് എന്നി വിദ്യാർത്ഥിനികളെയുംചൊവ്വയിൽ പ്രവർത്തിക്കുന്ന കർമ്മ സ്വാശ്രയ സംഘത്തിന്റെ നേതൃ ത്വത്തിൽ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ : ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് […]

Continue Reading

കണ്ണോത്തുമല അപകടത്തിൽ മരിച്ചവർക്ക് സഹായം പ്രഖ്യാപിക്കണം;സബ്ബ് കളക്ടർ ഓഫിസിന് മുമ്പിൽ സമരം നടത്തും:ഐ.എൻ.ടി.യു.സി

മാനന്തവാടി: കണ്ണോത്തുമല ജിപ്പപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച്ച രാവിലെ മാനന്തവാടി സബ്ബ് കളക്ടർ ഓഫിസിന് മുമ്പിൽ ഐ.എൻ ടി.യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തും. ദാരുണമായ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ സഹായം പ്രഖ്യാപിക്കാത്ത നടപടി വേദകരമാണ്.മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രുപയും പരിക്ക് പറ്റിയവർക്ക് തുടർ ചികിത്സയും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് മേഖലാ പ്രസിഡണ്ട് പടകുട്ടിൽ ജോർജ് അറിയിച്ചു.

Continue Reading

പുതുപ്പള്ളിക്ക് ചാണ്ടിയുടെ നന്ദി, വിജയപ്പൊലിമയിൽ മണ്ഡലത്തിൽ ഇന്ന് ചാണ്ടി ഉമ്മന്റെ പദയാ

കോട്ടയം : പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മൻ ഇന്ന് മണ്ഡലത്തിൽ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഭാരത് ജോഡോ പദയാത്ര വാർഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപന ദിവസവും ചാണ്ടി സമാനമായ രീതിയിൽ പദയാത്ര നടത്തിയിരുന്നു. എംഎൽഎ സ്ഥാനം രാജിവെച്ച് […]

Continue Reading

കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം; ജി 20 ഉച്ചകോടിക്ക് ഇന്ന് ഇന്ത്യയിൽ തുടക്കമാകും, യുക്രെയിൻ സമവായം വെല്ലുവിളി

ദില്ലി: പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് മുതൽ ദില്ലിയിൽ.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ദില്ലിയിലെ ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയിൽ ജി20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് […]

Continue Reading

കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പരക്കെ മഴ, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു. മഴ സാധ്യത കേരളത്തിൽ 09-09-2023 […]

Continue Reading

മെഡിക്കൽ ക്യാമ്പ്, ദേശീയ പോഷകാഹാര വാരാചരണം, ബോധവൽക്കരണ ക്ലാസ്, പോഷകാഹാര പാചക പരിശീലനം സംഘടിപ്പിച്ചു

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് 10 അമ്പല കൊല്ലി വയോജന വേദിയിൽ വച്ച് കുടുംബശ്രീ മിഷൻ വയനാടും ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് എഫ്എൻഎച്ച്ഡബ്ലിയു ക്യാമ്പിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ്, ദേശീയ പോഷകാഹാര വാരാചരണം, ബോധവൽക്കരണ ക്ലാസ്, പോഷകാഹാര പാചക പരിശീലനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടി കെ ഗോപിഅധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു മുഖ്യപ്രഭാഷണം നടത്തി. സ്വാഗതം എഡി എസ് പ്രസിഡൻറ് രാജീവ് വിനോദ് […]

Continue Reading

യു ഡി എഫ് അഹ്ളാദ പ്രകടനം നടത്തി

കോട്ടത്തറ:പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിയും കോട്ടത്തറ പഞ്ചായത്ത് യു ഡി ഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തിന് യുഡിഎഫ് ചെയർമാൻ വി സി അബൂബക്കർ കൺവീനർ കെ പോൾ, സിസി തങ്കച്ചൻ, പി പി റെനീഷ്, പി ശോഭനകുമാരി,സുരേഷ് ബാബു വാളൽ, ഒ. ജെ മാത്യു, സി കെ ഇബ്രായി, ടി ഇബ്രായി,വിനോജ് പി.ഇ,വി എം ഷാജു ,പുഷ്പസുന്ദരൻ, ബിന്ദു […]

Continue Reading