തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് 10 അമ്പല കൊല്ലി വയോജന വേദിയിൽ വച്ച് കുടുംബശ്രീ മിഷൻ വയനാടും ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് എഫ്എൻഎച്ച്ഡബ്ലിയു ക്യാമ്പിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ്, ദേശീയ പോഷകാഹാര വാരാചരണം, ബോധവൽക്കരണ ക്ലാസ്, പോഷകാഹാര പാചക പരിശീലനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടി കെ ഗോപിഅധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു മുഖ്യപ്രഭാഷണം നടത്തി. സ്വാഗതം എഡി എസ് പ്രസിഡൻറ് രാജീവ് വിനോദ് പറഞ്ഞു. ആശംസ കൾ അർപ്പിച്ച് അസിസ്റ്റൻറ് സെക്രട്ടറി അസീസ് ഏ കെ, ബിന്ദു രാജൻ വൈസ് ചെയർപേഴ്സൺ, സിഡിഎസ് എക്സിക്യൂട്ടീവ് റീത്ത എന്നിവർ സംസാരിച്ചു. ഡോക്ടർ അരുൺ ബേബി ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോക്ടർ വന്ദന വീ ഡി, സിത്താര പ്രവീൺകുമാർ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പിൽ പരിശോധന നടത്തി. എ ഡി എസ് വൈസ് പ്രസിഡന്റ് ഡയാന എല്ലാവർക്കും നന്ദി പറഞ്ഞു.