സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറാനിരിക്കെയാണ് സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പ് രൂപമാറ്റം വരുത്തി ബ്രൂണെയില്‍ ജീവിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ള ചിത്രത്തില്‍ കാണുന്നത് തൃശൂര്‍ സ്വദേശിയാണെന്ന സൂചനയും വരുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം […]

Continue Reading

‘അടിച്ചു മോനെ അടുത്ത 100 കോടി’; എലൈറ്റ് ക്ലബ്ബിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. പൃഥ്വിരാജ് ചിത്രം ഖലീഫയായിരുന്നു ഒപ്പമിറങ്ങിയത്. ഖലീഫയെ പിന്നിലാക്കി ഓണം വിന്നറായ നിവിന്‍ പോളി ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോഴാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് 100 കോടി പിന്നിടുന്നത്. ആഗോളതലത്തില്‍ ഇതുവരെ ചിത്രം നേടിയത് […]

Continue Reading

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. തലക്കുളം, ബിഎല്‍ റാം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം നിരന്തരമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

Continue Reading

പരിശീലന പറക്കലിനിടെ വിമാനം വയലില്‍ തകര്‍ന്നു വീണു; രണ്ടു മരണം

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു. കാണ്‍പൂരില്‍ ഗംഗാ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. ഗാര്‍ഗ് ഏവിയേഷന്റെ ടെക്‌നാം എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 20 മിനിറ്റിനകം സമീപത്തെ നാതാപൂര്‍വ ഗ്രാമത്തില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ പരിശീലകന്‍ സച്ചിന്‍ ഭാട്ടിയ, കര്‍ണാടക സ്വദേശിയായ ട്രെയിനി പൈലറ്റ് അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. […]

Continue Reading

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. മരണം 16 ആയി. കാണാതായവരുടെ പ്രാഥമിക പട്ടിക നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ടു. ആകെ കാണാതായവരിൽ 291 വിദേശ പൗരന്മാരും, 93 നേപ്പാൾ സ്വദേശികളും ഉണ്ട്. വിദേശികളിൽ 105 ഇന്ത്യക്കാർ ഉണ്ട്. രാജ്യത്തെ 10 പ്രമുഖ ടൂറിസം ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പ്രാഥമിക പട്ടിക മാത്രമാണ് തയ്യാറാക്കിയത്. ഉത്തർപ്രദേശിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രണ്ട് ജില്ലകളിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത്, പൂർണ്ണമായും […]

Continue Reading

ഓണദിനത്തിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തിൽ രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരണപ്പെട്ടത്.കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റത്. പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ […]

Continue Reading

‘ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം’; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. ‘എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന […]

Continue Reading

എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില്‍ താഴെ; കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില 90 ഡോളറില്‍ താഴെയാണ്. ഏകദേശം ബാരലിന് 86 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം സാധാരണ നിലയില്‍ എത്തുമെന്ന പ്രതീക്ഷകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കത്തിന് ഇറാനും ഒമാനും തമ്മില്‍ ധാരണയില്‍ എത്തുമെന്നാണ് […]

Continue Reading

മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു; ഡിആര്‍ഡിഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും

ഡല്‍ഹി: രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി അടക്കം നിര്‍മിക്കാന്‍ ഇനി രാജ്യത്തെ സ്വകാര്യകമ്പനികള്‍ രംഗത്തിറങ്ങും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് കൈമാറ്റത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.  പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നീക്കമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.അതേസമയം റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന് ഈ തീരുമാനം […]

Continue Reading

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന

ബീജിങ്: ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിനെതിരെ ചൈന. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുത് എന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇറാനെ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളര്‍ വ്യവസ്ഥയില്‍ നിന്നും പുറത്താക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.  ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിലൂടെ ഇറാനുമായി ബന്ധമുള്ള അറുപതിലധികം സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടിക്കെതിരെ മുന്നറിയിപ്പുമായി ചൈന രം?ഗത്തെത്തിയത്. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുതെന്നും സഹകരണത്തിന്റെ […]

Continue Reading