സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന സംരംഭകൻ ഷൈജു കെ. ജോർജിന് ടാഗോർ പുരസ്കാരം
ബെംഗളൂരു: സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കും സംരംഭക മികവിനുമുള്ള അംഗീകാരമായി ജി.കെ. റിയൽറ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ. ജോർജിന് എൻ.ഐ.എസ്.ആർ. കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ടാഗോർ പുരസ്കാരം 2026 സമ്മാനിച്ചു.
ബെംഗളൂരു പാലസ് റോഡിലെ കൊണ്ടജ്ജി ബസപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർണാടക മുൻ ആഭ്യന്തര മന്ത്രിയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കർണാടക ചീഫ് കമ്മീഷണറുമായ ഡോ. പി.ജി.ആർ. സിന്ധ്യയിൽനിന്ന് ഷൈജു കെ. ജോർജ് പുരസ്കാരം ഏറ്റുവാങ്ങി.
ബിസിനസ് രംഗത്തെ മികവിനൊപ്പം നേതൃത്വപാടവം, പ്രൊഫഷണൽ മികവ്, സാമൂഹിക പ്രതിബദ്ധത,ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
ഡോ. എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ് 2023, ജവഹർ പുരസ്കാരം 2025, ദീപിക ന്യൂസ്‌പേപ്പർ എക്സലൻസ് അവാർഡ് 2025–26 എന്നിവയും ഷൈജു കെ. ജോർജ് നേരത്തെ നേടിയിട്ടുണ്ട്.