മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കും; മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും, ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം

ഭാര്യയുടെ ഗുരുതര ആരോപണത്തിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കും. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും. ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം ആരോപിച്ചു. ആരോപണം തിരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്ക. വിശദീകരണം തേടുന്ന മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെട്ടേക്കും. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും. മന്ത്രിയെ മാറ്റി നിർത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണം, എൽഡിഎഫ് ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരം സിപിഐഎം […]

Continue Reading

അതിവേഗചിത്രകാരൻ ജിതേഷ്ജിക്ക് വീണ്ടും പുരസ്‌കാരം

കൊടുമൺ ശ്രീചിത്തിരവിലാസം ഗവ : എൽ. പി സ്കൂൾ ഏർപ്പെടുത്തിയ ‘ശ്രീചിത്തിര തിരുനാൾ പുരസ്‌കാരം -2026’ അതിവേഗചിത്രകാരൻ ചരിത്രഗവേഷകനുമായ ഡോ. ജിതേഷ്ജി യ്ക്ക് ലഭിച്ചു.വേഗവരയിലെ ലോകറെക്കോർഡ് ജേതാവ്, 366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുന്ന ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവ്, 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി, ഏഴ് ഏക്കറിലേറെ സ്ഥലത്ത് വനം നാട്ടുവളർത്തി സംരക്ഷിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് ഡോ. […]

Continue Reading

രാജ്യത്ത് ജാഗ്രത നിർദേശം; അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പാകിസ്താൻ‌ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പരിശോധന നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡ് നടത്തി.

Continue Reading

ഫൈനലിൽ തീപാറും; മൂന്നാം ട്വന്റി 20 ലോക കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; കന്നി കപ്പ് മോഹിച്ച് കിവീസ്

ട്വന്റി 20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് ആണ് എതിരാളികൾ. മലയാളി താരം സഞ്ജു സാംസൺ ഇന്നും മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മൂന്നാം ട്വന്റി 20 ലോക കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. കന്നി കപ്പ് മോഹിച്ച് കിവീസും കളത്തിലെത്തും. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ അവകാശികൾ. ഒരിക്കലും തിരുത്താനാവാത്ത ഈ ചരിത്രം ഇന്ത്യക്ക് സ്വന്തം. 2007ൽ ജോഹാനസ്ബർഗിൽ ചിരവൈരികളായ പാകിസ്ഥാനെ 5 […]

Continue Reading

മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി എല്‍എന്‍ജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം

സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്ഥാനാർത്ഥിയാകും. നാദാപുരത്ത് പി. വസന്തം, പി ഗവാസ് എന്നിവരാണ് പട്ടികയിൽ. മൂവാറ്റുപുഴയിൽ എൻ അരുൺ മത്സരിക്കും.തൃശ്ശൂരിൽ പല പേരുകൾ ഉണ്ടെങ്കിലും സംസ്ഥാന നേതൃത്വം ആകും തീരുമാനമെടുക്കുക. മണ്ണാർക്കാട് പൊതുസ്വതന്ത്രനെയാണ് പരിഗണിക്കുന്നത്. […]

Continue Reading

പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ […]

Continue Reading

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമിൽ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ്‌ ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ എത്തിച്ച് വ്യാജ രേഖകൾ ഉണ്ടാക്കുകയാണ് ചെയ്യന്നത്. കേരളത്തിൽ നിന്ന് 15 കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ […]

Continue Reading

‘രാഹുൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം; സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തെന്നും ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമ്മതം നൽകിയിട്ടില്ലെന്നും അതിജീവിത ഹർജിയിൽ പറയുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത്‌ നിയമവിരുദ്ധം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ​ഗർഭഛിദ്രത്തിന് സന്നദ്ധത ആയിരുന്നില്ല ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂർത്തി ആകാത്തവരുൾപ്പെടെ […]

Continue Reading

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നതാൻസിൽ വൻ സ്‌ഫോടനമെന്നും റിപ്പോർട്ടുണ്ട്. ഇറാഖിലെ ബസ്രയിലെ അമേരിക്കൻ കമ്പനികളുടെ വെയർഹൗസുകളിൽ ഇറാന്റെ ഡ്രോൺ ആക്രമണം നടത്തി. തുടർന്ന് തീപിടിത്തമുണ്ടായെന്ന് വിവരം. […]

Continue Reading