വയനാട് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 55 പേര്‍ക്ക് മുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ […]

Continue Reading

കുറ്റിയാടി ചുരത്തില്‍ ഗതാഗതം പകൽ അനുവദിക്കും;രാത്രി അനുവദിക്കില്ല

കല്‍പ്പറ്റ:തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റിയാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.എന്നാല്‍ കുറ്റിയാടി ഉള്‍പ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല.

Continue Reading

വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും;സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു

കല്‍പ്പറ്റ:കാലവര്‍ഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫീസറായി പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ലേബര്‍ ഓഫീസര്‍ സുരേഷ് കിളിയങ്ങാടിനെ ജില്ലാ കലക്ടര്‍ നിയമിച്ചു.

Continue Reading

നൗഫൽ അപകട വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഉണ്ട്. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..

നൗഫൽ അപകടത്തിൽ പെട്ട വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഉണ്ട്.. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശി നൗഫൽ.ദുബൈ വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് കരസ്ഥമാക്കി.എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ,വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാൻ പറഞ്ഞു.കൈയിൽ പണമില്ലാത്തതിനാൽ യാത്ര വേണ്ടെന്ന് വെച്ചു. ഷാർജയിൽ താമസ സ്ഥലത്ത് മടങ്ങി. ബോർഡിങ് പാസ്സ് എടുത്തതു കൊണ്ടാണ് ലിസ്റ്റിൽ പേരു വന്നത്. ഇപ്പോൾ അദ്ദേഹം സുരക്ഷിതനായി ഷാർജയിലെ റൂമിൽ നിന്നും വാർത്തകൾ അറിയുകയാണ് […]

Continue Reading

ബ്ലാക്ക് ബോക്സ് കണ്ടത്തിയതിനാൽ ഇനിയുള്ള വിവരണങ്ങൾക്കു വ്യക്തതയും ആധികാരികതെയും

റെക്കോഡറുകൾ – ഒരു ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോഡറും (DFDR) ഒരു കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും (സിവിആർ) ഒരു വിമാനത്തിന്റെ ഉയരം, സ്ഥാനം, വേഗം എന്നിവയെ കുറിച്ചും അതോടൊപ്പം പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളുടെ രേഖകളെ കുറിച്ചും നിർണായക വിവരങ്ങൾ സംഭരിക്കുന്നതിന് ബ്ലാക്ക് ബോക്സ് സഹായിക്കും . എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിന് (IX-1344) എന്താണ് സംഭവിച്ചത് എന്ന് ഏവിയേഷൻ അന്വേഷകർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിൽ നിർണായകമാണ് ഈ ‌റെക്കോഡറുകൾ. ബ്ലാക്ക് ബോക്സ് കണ്ടത്തിയതിനാൽ ഇനിയുള്ള വിവരണങ്ങൾക്കു വ്യക്തതയും ആധികാരികതയും […]

Continue Reading

കരിപ്പൂർ ദുരന്തം;സഹായം വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ എട്ട് മണിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടം സംബന്ധിച്ചും കേരളത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചും ഉള്ള എന്ത് വിവരങ്ങൾക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാം എന്നാണ്‌ അവര്‍ ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചത്. അപകടത്തില്‍ മരണപ്പെ ട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും തങ്ങളെക്കൊണ്ടാവുന്ന വിധത്തില്‍ എല്ലാവിധ പിന്തുണയും സഹായവും ഉറപ്പു നല്‍കുന്നുവെന്നും അറിയിച്ചു.

Continue Reading

സിവില്‍ സര്‍വീസ് പരീക്ഷ; ജേതാക്കളെ സി.പി.ഐ.എം അനുമോദിച്ചു

ബത്തേരി :ഈ വര്‍ഷത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 542 മത് റാങ്ക് നേടി യ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസ്സന്‍ ഉസൈദിനേയും 553 ആം റാങ്ക് നേടിയ മഞ്ജു ചന്ദ്രനെയും സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉപഹാരം നല്‍കി.നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ സൈനബ യുടെയും മകനാണ് ഹസ്സന്‍ ഉസൈദ്,ഹോം ഗാര്‍ഡായ കാട്ടിക്കുളം ഓലിയോട് അറക്കല്‍ രാമചന്ദ്രന്റെയും,പത്മയുടേയും […]

Continue Reading

രാജമല മണ്ണിടിച്ചിൽ; തിരച്ചില്‍ പുനരാരംഭിച്ചു

മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Continue Reading

‘നിങ്ങളൊക്കെയാണ്‌ ഈ ഭൂമിയില്‍ ആയുരാരോഗ്യസൗഖ്യങ്ങളോടെ തുടരേണ്ടവര്‍’; രക്ഷാപ്രവര്‍ത്തകരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഡോ . ഷിംന അസീസിന്റെ എഫ്.ബി.കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഷിംന അസീസിന്റെ ഫെയിസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ”കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ “ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌?” എന്ന്‌ മാത്രമാണ്‌. രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ്‌ കാലവും ശാരീരിക അകലവുമൊന്നും അവർ ഓർത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവർ സാക്ഷ്യം വഹിച്ചതും. പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട്‌ […]

Continue Reading

കരിപ്പൂർ വിമാനദുരന്തം; നിലവിൽ 19 പേർ മരിച്ചതായാണ് റിപ്പോർട്ട്

കരിപ്പൂർ ദുരന്തം നിലവിൽ 19 പേർ മരിച്ചതായാണ് വിവരം. 40 കാരി സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹപൈലറ്റും അപകടത്തിൽ മരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമികനിഗമനം. ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നൽകിയിട്ടുണ്ട്. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. […]

Continue Reading