പുല്‍പ്പള്ളി:പുല്‍പ്പള്ളി പള്ളിച്ചിറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ചെതലയം കുറിച്യാട് റെയ്ഞ്ചിലെ വന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചാത്തമംഗലം, പള്ളിച്ചിറ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും വനവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.
പ്രദേശത്തെ ആളുകളുടെ ആശങ്ക പരിഹരിക്കാനും കടുവയെ കൂടു വെച്ച് പിടിക്കാനും നടപടി ഉണ്ടാകുമെന്നു ഡി.എഫ്.ഒ അറിയിച്ചു