കരിപ്പൂർ സുരക്ഷിതമല്ലാത്ത വിമാനത്താവളമോ…

ലാന്‍ഡിംഗിന് തീരെ സുരക്ഷിതമല്ലാത്ത വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് വൈമാനികരംഗത്തെ വിദഗ്ദരുടെ ഇതിനകം ഉള്ള വിലയിരുത്തല്‍. ആഴത്തിലുള്ള ഇടുക്കുകള്‍ നിറഞ്ഞ ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. ലാന്‍ഡിംഗ് സഹപൈലറ്റിന് നല്‍കരുതെന്ന് നിയന്ത്രണമുള്ള അപൂര്‍വ്വം വിമാനത്താവളങ്ങളിലൊന്നുകൂടിയാണ് കരിപ്പൂർ . നീളം താരതമ്യേനെ വളരെ കുറവാണ് ഇവിടത്തെ റണ്‍വേയ്ക്ക്. കുന്നിൻ പ്രദേശമായത് ഏറെ പ്രശ്‌നമാണ് . ഒന്നിൽ കൂടുതൽ തവണയാണ് അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡിംഗിന് സാധ്യതകള്‍ തേടി പറന്നതെന്ന് ഡാറ്റകള്‍ പറയുന്നു. റണ്‍വേയില്‍ ഇറങ്ങിയ ശേഷം ഏറ്റവും അറ്റത്തെത്തിയാണ് 35 അടി […]

Continue Reading

അഫ്സൽ എയർപോർട്ടിൽ എത്താൻ വൈകി. വിമാനം മിസ്സായി. ഭാഗ്യം വന്ന വന്ന വഴി

കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സലിനു (27) വിമാനത്തിൽ കയറാനാകാതിരുന്നത് രക്ഷയായി. കരിപ്പൂരിൽ ഇന്നലെവിമാനാപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്സലിനു രക്ഷയായത്.വീസ കാലാവധി തീർന്നത് ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഫ്സൽ അറിയുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. വിമാനം മിസ്സായ ദുഃഖത്തിലായിരുന്നു അഫ്സൽ. കൂട്ടുകാരോടും മറ്റും വിമാനം മിസ്സായ പരിഭവം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെയാണ് ദുരന്ത വാർത്ത അഫ്സലും അറിയുന്നത്.

Continue Reading

പൈലറ്റ് ഡി.വി. സാഠെയും സഹപൈലറ്റ് അഖിലേഷും ഇവരുടെ മികവാണ് ദുരന്ത വ്യാപ്തി കുറച്ചത്

ന്യൂഡൽഹി • റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്നാണ് സൂചന. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചു. രണ്ട് പേരുടെയും സമയോചിത ഇടപെടൽ തന്നെയാകാം അപകടത്തിന്റെ തീവ്രത കുറച്ചത് എന്ന് വിലയിരുത്തുന്നു.

Continue Reading

‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ ഇട്ട ഷറഫു..

‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ ചിത്രം ഏവരെയും കണ്ണീരണിയിക്കുകയാണ്. ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് ഫർഫു നാട്ടിലേക്ക് യാത്ര തിരിച്ചത്. കോവിഡ് മഹാമാരിക്കിടെ നാട്ടിലെത്തുകയെന്ന ആശ്വാസവുമായി യാത്ര തിരിച്ച ഒരു പറ്റം മനുഷ്യ ജീവനുകളാണ് ഇന്ന് കരിപ്പൂരിൽ പൊലിഞ്ഞത്. സുരക്ഷിതമായി വീട്ടിലെത്തുകയെന്ന ലക്ഷ്യത്തിനിടെ കാലിടറുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.ഷറഫുന്റെ ഫോട്ടോ ഹൃദയഭേദകമാണ്

Continue Reading

കുട്ട റോഡ് വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രം

കല്‍പ്പറ്റ:ദേശീയ പാത 766 ല്‍ വെള്ളം കയറിയതിനാല്‍ മുത്തങ്ങ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ചരക്ക് വാഹനങ്ങളും അടിയന്തര യാത്ര വാഹനങ്ങളും മാത്രമേ കുട്ട റോഡു ഉപയോഗിക്കാവൂ എന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. അത്യാവശ്യം അല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം

Continue Reading

കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരണ സഖ്യ കൃത്യമല്ല ; നിരവധി യാത്രക്കാർക്ക് പരിക്ക്; അപകടം സംഭവിച്ചത് ലാൻഡിങ്ങിന് ഇടയിൽ; അപകടത്തിൽ പെട്ടത് 177 ൽ അധികം യാത്രക്കാരുമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യാ വിമാനം; കനത്ത മഴമൂലം അപകടം സംഭവിച്ചതെന്ന് സൂചന; വിനമാനത്തിൽ നിന്ന് പുക ഉയരുന്നു; അപകടം സംഭവിച്ചത് അൽപ സമയം മുൻപ്. വിമാനത്തിന്റെ മുൻഭാഗം രണ്ടായി പിളർന്നു; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Continue Reading

രാജമല ദുരന്തം; വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ വളർന്നു വന്ന യുവാവിന്റെ അനുശോചന കുറിപ്പ് ശ്രദ്ധേയമാകുന്നു.

രാജമല സംഭവത്തിന്റെ പശ്ചാത്തലത്തിൽ നജീബ് വി.ആർ. എന്ന വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ ജനിച്ചു വളർന്ന യുവാവിന്റെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം.. “ഉയരം കൂടുന്തോറും ചായയുടെ രുചികൂടുമെന്ന” പരസ്യവാചകവും കേട്ട് മൂന്നാറിലും വയനാട്ടിലും പ്രകൃതി ഭംഗിയും കണ്ട് മഴ കൊണ്ട് ആസ്വദിച്ച് വല്ലപ്പോഴും അടുത്ത ഹോം സ്റ്റേയിൽ താമസിച്ച് തൊഴിലാളികളോട് താത്കാലിക ഐക്യദാർഢ്യം കാണിക്കാൻ ഫോട്ടോ എടുത്ത് അവരുടെ ജീവിത സാഹചര്യങ്ങളിൽ ഒന്ന് സഹതപിച്ച് ഒരു “വാഹ്” ഫീലിങ്ങോടെയാവും ബഹു ഭൂരിപക്ഷം ജനങ്ങളും […]

Continue Reading

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറന്നേക്കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറന്നേക്കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപന സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്ത് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അധികാരം അതത്‌ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് […]

Continue Reading

എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

Continue Reading

രഹ്‌നയുടെ നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി : രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ചുവെന്നാണ് കേസ്. ഇങ്ങനെയൊരു കേസുമായി എന്തിനാണ് വന്നതെന്ന് രഹ്നയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്‌കാരമാണ് ഇതെന്നും ചോദിച്ചു. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ […]

Continue Reading