അഫ്സൽ എയർപോർട്ടിൽ എത്താൻ വൈകി. വിമാനം മിസ്സായി. ഭാഗ്യം വന്ന വന്ന വഴി

General

കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സലിനു (27) വിമാനത്തിൽ കയറാനാകാതിരുന്നത് രക്ഷയായി. കരിപ്പൂരിൽ ഇന്നലെ
വിമാനാപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്സലിനു രക്ഷയായത്.
വീസ കാലാവധി തീർന്നത് ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഫ്സൽ അറിയുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. വിമാനം മിസ്സായ ദുഃഖത്തിലായിരുന്നു അഫ്സൽ. കൂട്ടുകാരോടും മറ്റും വിമാനം മിസ്സായ പരിഭവം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെയാണ് ദുരന്ത വാർത്ത അഫ്സലും അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *