കരിപ്പൂർ സുരക്ഷിതമല്ലാത്ത വിമാനത്താവളമോ…

General

ലാന്‍ഡിംഗിന് തീരെ സുരക്ഷിതമല്ലാത്ത വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് വൈമാനികരംഗത്തെ വിദഗ്ദരുടെ ഇതിനകം ഉള്ള വിലയിരുത്തല്‍. ആഴത്തിലുള്ള ഇടുക്കുകള്‍ നിറഞ്ഞ ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. ലാന്‍ഡിംഗ് സഹപൈലറ്റിന് നല്‍കരുതെന്ന് നിയന്ത്രണമുള്ള അപൂര്‍വ്വം വിമാനത്താവളങ്ങളിലൊന്നുകൂടിയാണ് കരിപ്പൂർ . നീളം താരതമ്യേനെ വളരെ കുറവാണ് ഇവിടത്തെ റണ്‍വേയ്ക്ക്. കുന്നിൻ പ്രദേശമായത് ഏറെ പ്രശ്‌നമാണ് . ഒന്നിൽ കൂടുതൽ തവണയാണ് അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡിംഗിന് സാധ്യതകള്‍ തേടി പറന്നതെന്ന് ഡാറ്റകള്‍ പറയുന്നു. റണ്‍വേയില്‍ ഇറങ്ങിയ ശേഷം ഏറ്റവും അറ്റത്തെത്തിയാണ് 35 അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്നത്. കുന്നിന്‍മുകളിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റണ്‍വേയിലെ ദൈര്‍ഘ്യത്തെ സംബന്ധിച്ച സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നിരവധി വിമാനക്കമ്പനികള്‍ ബോയിംഗ് 777, എയര്‍ബസ് എ 330 ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നത് നിര്‍ത്തിയിരുന്നു. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറന്ന് പരിഹാരം കാണാൻ മുന്നോട്ടു വരണം. യാത്രക്കാർക്ക് ഭയരഹിത യാത്ര ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ ഉണ്ടാവേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *