കരിപ്പൂർ വിമാനദുരന്തം; നിലവിൽ 19 പേർ മരിച്ചതായാണ് റിപ്പോർട്ട്

General

കരിപ്പൂർ ദുരന്തം നിലവിൽ 19 പേർ മരിച്ചതായാണ് വിവരം. 40 കാരി സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹപൈലറ്റും അപകടത്തിൽ മരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമികനിഗമനം. ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നൽകിയിട്ടുണ്ട്. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം സാങ്കേതിക തകരാറുകൾ വിമാനത്തിനുണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. റൺവേയിലേക്ക് വിമാനം എത്തുമ്പോൾ മോശം കാലാവസ്ഥയായിരുന്നു. വിമാനം റൺവേയിൽ കൃത്യമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.പൈലറ്റിന്റെ അവസരോചിത ഇടപെടൽ അപകട സാധ്യത കുറയാൻ സഹായിച്ചു

Leave a Reply

Your email address will not be published. Required fields are marked *