തിരുനെല്ലി പോലീസിന് ബാരിക്കേഡുകള്‍ നല്‍കി വ്യാപാരികൾ

തിരുനെല്ലി:വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പോലീസിന് ആവശ്യമായ ബാരിക്കേഡുകള്‍ നല്‍കി.പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് വസന്തകുമാര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ട്രഷറര്‍ അഷ്‌റഫ്,തിരുനെല്ലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വിജയകുമാര്‍,സബ് ഇന്‍സ്‌പെക്ടര്‍ പൗലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂള്‍ മേഖലകളിലും,അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാനുതകുന്ന ആറ് ബാരിക്കേഡുകളാണ് നല്‍കിയത്.

Continue Reading

ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രക്തം നൽകി

മാനന്തവാടിഃ കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി താലൂക്കിലെ ഭൂരിപക്ഷം പ്രദേശവും കണ്ടയ്ൻമെന്റ് സോണായും 144ഉം പ്രഖ്യാപിച്ച സാഹചര്യത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തക്ഷാമമുണ്ടെന്നറിഞ്ഞതിനെതുടർന്ന് ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് രക്തം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബിനീഷ് എൻ.വി., ബിനീഷ് മാധവ്, പ്രണവ്, രഞ്ജിത് തുടങ്ങിയവർ നേതൃത്വം […]

Continue Reading

കടുവയെ കൂട് വെച്ച് പിടികുടുന്നതിന് നടപടി..

പുല്‍പ്പള്ളി:പുല്‍പ്പള്ളി പള്ളിച്ചിറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ചെതലയം കുറിച്യാട് റെയ്ഞ്ചിലെ വന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചാത്തമംഗലം, പള്ളിച്ചിറ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും വനവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.പ്രദേശത്തെ ആളുകളുടെ ആശങ്ക പരിഹരിക്കാനും കടുവയെ കൂടു വെച്ച് പിടിക്കാനും നടപടി ഉണ്ടാകുമെന്നു ഡി.എഫ്.ഒ അറിയിച്ചു

Continue Reading

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്

കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും മന്ത്രിയുടെ ട്വീറ്റ്

Continue Reading

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച യുവാവിന് കോവിഡ്

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കടക്കരപ്പള്ളി സ്വദേശി ജെറിൻ (29) ന്റെ ടെസ്റ്റാണ് പോസ്റ്റീവായത്.

Continue Reading

ഹസ്സൻ ഉസൈദിനെ പോപുലർ ഫ്രണ്ട് അനുമോദിച്ചു

ബത്തേരിഃ ആൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതറാങ്ക് നേടിയ സുൽത്താൻ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസ്സൻ ഉസൈദിനെ പോപുലർ ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട്‌ കെ.പി അഷ്റഫ് തരുവണ,ജില്ലാ പി. ആർ.ഒ.യും ക്യാമ്പസ് ഫ്രണ്ട് മുൻ ദേശീയ സെക്രട്ടറിയുമായ തോലൻ അബ്ദുൽ നാസർ, പി.മുഹമ്മദ്‌ മുർഷിദ് എന്നിവർ സംബന്ധിച്ചു.

Continue Reading

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം നിർത്തിക്കൂടെ..

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് റെക്കോഡു ചെയ്തുവെച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന്‍ പറയുന്നത്.

Continue Reading

വയനാട് ജില്ലാ ആസൂത്രണ സമിതി യോഗം 11 ന്

കൽപ്പറ്റഃ ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഗൂഗിള്‍ മീറ്റ് മുഖേനയാണ് യോഗം. പദ്ധതി ഭേദഗതികള്‍ക്ക് അനുമതി വാങ്ങാത്ത തദ്ദേശ സ്ഥാപനങ്ങള്‍ 10 ന് വൈകീട്ട് മൂന്നിനകം പദ്ധതികള്‍ ഡി.പി.സി അഗീകാരത്തിനു സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു

കേരളത്തിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോ​ഗബാധി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 92 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 1715 പേർക്ക് രോ​ഗമുക്തി നേടിയത് സംസ്ഥാനത്ത് ഇന്ന് ഒരു ആശ്വാസവാർത്തയാണ്.

Continue Reading

കോവിഡ് സെന്റര്‍ ഒരുക്കാന്‍ സേവന സന്നദ്ധരായി ഡി.വൈ.എഫ്‌.ഐ

മാനന്തവാടി:മാനന്തവാടി നഗരസഭയിലെ മൂന്നാമത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കാന്‍ സേവന സന്നദ്ധരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.മേരി മാതാ കോളേജിലെ ഗേള്‍സ് ഹോസ്റ്റലാണ് കോവിഡ് സെന്ററായി ഒരുക്കിയത്.60 കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്.

Continue Reading