ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം.

വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും […]

Continue Reading

പാലാഴി നാരായണന്‍ നായര്‍ (76) അന്തരിച്ചു.

തരുവണ ഗവ.യു.പി.സ്‌ക്കൂള്‍ മുന്‍ ജീവനക്കാരന്‍ ഒഴക്കോടി പാലാഴി നാരായണന്‍ നായര്‍ (76) നിര്യാതനായി.ഭാര്യ:പ്രമീള.മക്കള്‍:പ്രണാഷ്,പ്രമോദ്. 1999 ഡിസമ്പർ 31 ന് തരുവണ ഗവ യു പി സ്കൂളിൽ ഓഫീസ് അസിസ്റ്റൻറ് ആയിട്ടാണ് ജോലിയിൽ നിന്ന് വിരമിച്ചത്. അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു. കൃത്യനിഷ്ഠ, അർപ്പണബോധം, കാരുണ്യം, സഹായ സന്നദ്ധത, സത്യസന്ധത , ദൃഢമായ വ്യക്തി ബന്ധങ്ങൾ, വശ്യമായ പെരുമാറ്റം തുടങ്ങി അദ്ദേഹത്തിൻ്റെ വ്യക്തിവൈശിഷ്ട്യത്തിൻ്റെ സവിശേഷതകൾ നിരവധിയാണ്. വയനാട് ഡി ഡി ഇ ഓഫീസിലും അതിന് മുമ്പ് വില്പന […]

Continue Reading

സിന്ദാബാദ് വിളിക്കാത്തതില്‍ മർദിച്ചുവെന്ന് പരാതി.

ഗഫ്ഫര്‍ അഹമ്മദ് കച്ചാവ എന്ന 52കാരനായ മുസ്ലിം ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തനിക്കെതിരെയുണ്ടായ അതിക്രമത്തില്‍ പൊലീസിന് പരാതി നല്‍കി. തന്റെ താടി പിടിച്ച് വലിക്കുകയും പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഗഫ്ഫര്‍ പറഞ്ഞു. ആക്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി. തന്റെ റിസ്റ്റ് വാച്ച് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചു, പല്ലുകള്‍ അടിച്ചുതകര്‍ത്തു, മര്‍ദ്ദനത്തില്‍ കണ്ണുകള്‍ വീര്‍ത്തു, അവര്‍ പറഞ്ഞത് അനുസരിക്കാത്തതിന് ആക്രമിക്കുകയും മുഖത്ത് മുറിവുപറ്റുകയും ചെയ്തുവെന്ന് കച്ചാവ പറഞ്ഞു.അടുത്ത ഗ്രാമത്തിലെ ഒരു യാത്രക്കാരനെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ […]

Continue Reading

ജല അതോറിറ്റി അറിയിപ്പ്

മാനന്തവാടി:ചൂട്ടക്കടവിലും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പ്രവേശനഭാഗത്തും വെള്ളം ഇറങ്ങാത്തതിനാല്‍ മാനന്തവാടി മുന്‍സിപ്പാലിറ്റി,എടവക പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള പമ്പിങ് തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടന്‍ ഇലക്ട്രിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പമ്പിങ് പുനഃസ്ഥാപിക്കുന്നതാണെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.കൂടാതെ വള്ളിയൂര്‍കാവ്,കുടല്‍ക്കടവ് പമ്പ് ഹൗസുകളിലും വെള്ളപൊക്കം മൂലം പമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Continue Reading

വൻ നിധിയുണ്ടെന്ന്; ക്ഷേത്രത്തിൽ കുഴിയെടുത്ത യുവാക്കൾക്ക് സംഭവിച്ചത്..

വൻ നിധിയുണ്ടെന്ന് വിശ്വസിച്ച് പുരാതന ക്ഷേത്രത്തിൽ കുഴിയെടുത്തു. ഒരാൾ കരിങ്കൽത്തൂണുവീണ് മരിച്ചു. പ്രദേശവാസിയായ സുരേഷ് (23) എന്ന ആൾ ആണ് മരിച്ചത്. ബംഗലൂരുവിലെ ഹൊസ്‌കോട്ട ഹിൻഡിഗാനല എന്ന ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ആറ് പതിറ്റാണ്ടു പഴക്കമുള്ള ക്ഷേത്രമാണ് നിധിയുണ്ടെന്ന് വിശ്വസിച്ച് ഒമ്പതംഗസംഘം കുഴിച്ചു തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിലെ വലിയ കരിങ്കൽ തൂണിന് ഇളക്കം സംഭവിക്കുകയും തൂണ് ഇളകി വീണ് യുവാവ് മരിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്‌ന എന്നിവർക്ക്. കരിങ്കൽ പാളികൾ ഇളകി […]

Continue Reading

വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരികൾ

മാനന്തവാടി: വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട 8/4 യൂണിറ്റ് ആവശ്യപ്പെട്ടു. വെള്ളമുണ്ട പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് കോവിഡ് രോഗികൾ ഉള്ളത്. ചില വാർഡുകളിൽ മാത്രം രോഗികൾ ഉള്ളപ്പോൾ മൈക്രോ കണ്ടെയ്ൻ മെന്റ് സോണാക്കിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി തുടർച്ചയായി വെള്ളമുണ്ടയെ കണ്ടൈയ്ൻമന്റ് സോണിൽ നിലനിർത്തുകയാണ്. പഞ്ചായത്ത് ഭരണസമിതിയോട് അന്വേഷിച്ചപ്പോൾ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചതെന്ന് വ്യാപാരികൾ […]

Continue Reading

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ; കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ.എം.എ.മരിച്ച ഡോക്‌ടർമാരിൽ 170 പേരും 50 വയസ്സിന് മുകളിലുള്ളവരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് രാജൻ ശർമ്മ പറഞ്ഞു

Continue Reading

ഡോക്ടറാണ് തെരുവിൽ പഴവില്പന നടത്തുന്ന ഡോ.റഈസ;മർകസ് കാര്യം ചോദിച്ചറിഞ്ഞു..

ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും നേടിയിട്ടും ഇൻഡോർ തെരുവിൽ പഴവില്പന നടത്തി ഉപജീവനം നടത്തുന്ന ഡോ റഈസ അന്സാരിക്കു ജോലി വാഗ്ദാനവുമായി മർകസ്. കഴിഞ്ഞയാഴ്ച തെരുവിലെ കച്ചവടക്കാരെ നിർബന്ധമായി ഒഴിപ്പിക്കാൻ ശ്രമം നടന്നപ്പോൾ ഇവർ ഇംഗ്ലീഷിൽ മാധ്യമങ്ങളോട് സംസാരിച്ച സംഭവം ദേശീയ രംഗത്ത് വൈറലായിരുന്നു. ആര് തനിക്കു ജോലി തരും എന്നും റഈസ അൻസാരി ചോദിച്ചിരുന്നു. ഇൻഡോർ മർകസ് സ്‌കൂളിൽ ജോലിയും, അവരുടെ കുടുംബത്തിലെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ സഹായങ്ങളും മർകസ് പ്രതിനിധികൾ വാഗ്ദാനം നൽകി. സോഷ്യൽ മീഡിയയിലൂടേ ഇവരെ […]

Continue Reading

നടന്‍ സഞ്ജയ് ദത്തിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1469 പേർക്ക്

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1469 പേർക്ക്; രോ​ഗമുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.രാജ്യത്തെ ആകെ രോഗ ബാധിതരിൽ മുക്തി നേടിയവരുടെ ശതമാന നിരക്ക് 87.2ആയി

Continue Reading