തിരുനെല്ലി പോലീസിന് ബാരിക്കേഡുകള്‍ നല്‍കി വ്യാപാരികൾ

General

തിരുനെല്ലി:വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പോലീസിന് ആവശ്യമായ ബാരിക്കേഡുകള്‍ നല്‍കി.പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് വസന്തകുമാര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ട്രഷറര്‍ അഷ്‌റഫ്,തിരുനെല്ലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വിജയകുമാര്‍,സബ് ഇന്‍സ്‌പെക്ടര്‍ പൗലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂള്‍ മേഖലകളിലും,അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാനുതകുന്ന ആറ് ബാരിക്കേഡുകളാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *