എസ്ഡിപിഐ ഹൈവേ ഉപരോധം നടത്തി

കല്‍പ്പറ്റ:എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പിഅമീറലി,പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ റഊഫ്എന്നിവരെ അന്യായമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട്എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ ഹൈവേ ഉപരോധിച്ചു.പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉപരോധ സമരം ജില്ലാ പ്രസിഡന്റ് എന്‍ ഹംസ ഉദ്ഘാടനം ചെയ്തു.

Continue Reading

ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻററും, വയനാട് ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് നടത്തിയ ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു

കൽപ്പറ്റഃ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻററും, വയനാട് ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് ഗോത്രവിഭാഗം വിദ്യാർഥികൾക്കു വേണ്ടി നടത്തിയ ചിത്രരചന മത്സരം വിജയികൾ ക്കുള്ള സമ്മാനദാനം കൽപ്പറ്റ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ലൈബ്രറികൾ, സ്കൂളുകളിൽ നിന്നായി ഇരുപതോളം ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾആണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത്. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും , ഉപഹാ രവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ വിതരണം ചെയ്തു. ഗംഗാധരൻ […]

Continue Reading

ഇന്ത്യയിൽ കോവിഡ് വൈറസ് രോ​ഗബാധയും മരണനിരക്കും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 42,80,423 ആയി.രാജ്യത്ത് കോവിഡ് മരണങ്ങൾ ആയിരം കടന്ന് മുന്നേറുകയാണ്. ഇന്നലെ മാത്രം 1133 പേർ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി.1.70 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.

Continue Reading

സമരിറ്റന്‍സ് കോവിഡ് പ്രതിരോധസേനയ്ക്ക് പരിശീലനം നല്‍കി

മാനന്തവാടി:മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലില്‍ രൂപീകരിച്ച സമരിറ്റന്‍സ് സന്നദ്ധ സേനയ്ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.മാനന്തവാടി രൂപതയുടെ 13 മേഖലകളില്‍ നിന്നായി 402 അംഗങ്ങളാണ് സമരിറ്റന്‍സ് മാനന്തവാടി സന്നദസേനയില്‍ അംഗങ്ങളായുള്ളത്. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വെച്ച് സന്നദ്ധസേനയിലെ ആദ്യ ബാച്ചിനുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. കോവിഡ് വൈറസ്ബാധയാല്‍ മരണപ്പെടുന്ന വ്യക്തികളുടെ മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ അസി.പോലീസ് സര്‍ജന്‍ ഡോ.ബിബിന്‍,ഡോ.മഹേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Continue Reading

ഷട്ടർ കമ്പി പാര ഉപയോഗിച്ച് തിക്കിത്തുറന്ന് സ്വപ്നയിൽ നിന്നും സ്വർണ്ണ മോഷണം

കുന്നംകുളം: നഗരത്തിലെ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച. താഴത്തെ പാറയിലെ സ്വപ്‌ന എന്ന പേരുള്ള ജ്വല്ലറിയിലാണ് സംഭവം. ഷട്ടർ കമ്പി പാര ഉപയോഗിച്ച് തിക്കിത്തുറന്ന നിലയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Continue Reading

കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി Wide Live News ൽ നിലപാട് വ്യക്തമാക്കുന്നു അഭിമുഖം കാണാം..

Continue Reading

ജന്മ ദിനത്തിൽ മമ്മൂട്ടിക്ക് ലഭിച്ച ആശംസകളെല്ലാം ചേർന്ന് പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ആരാധകർ.

മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ താരത്തിന് ലഭിച്ച ആശംസകളെല്ലാം ചേർന്ന് പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ആരാധകർ. ട്വിറ്ററിലെ #HappyBirthdayMammukka എന്ന ഹാഷ്ടാഗ് ഇതിനോടകം ഉപയോഗിച്ചിരിക്കുന്നത് 5 മില്യൺ മുതൽ 10 മില്യൺ വരെ പേരോളമാണ്.മോഹൻലാൽ ആരാധകർ   24 മണിക്കൂറിൽ നേടിയ 4.9 മില്യൺ ട്വീറ്റ്സ് എന്ന റെക്കോർഡ് ആണ് മമ്മൂട്ടി ഫാൻസ് കേവലം‌ 14 മണിക്കൂർ കൊണ്ട് മറികടന്നത്.

Continue Reading

പരിസ്ഥിതി ആഘാതപഠനം അന്തിമവിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി ഉത്തരവ്.

ബെംഗളൂരുഃ പരിസ്ഥിതി ആഘാതപഠനം അന്തിമവിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പരിശോധിക്കാൻ ജുഡിഷ്വൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ച കര്‍ണാടക ഹൈക്കോടതി കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ അന്തിമവിജ്ഞാപനം ഇറക്കരുതെന്ന് ഉത്തരവിട്ടു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ കര്‍ണാടക ഹൈക്കോടതി കേസിൽ വിശദമായി വാദം കേൾക്കും.പരിസ്ഥിതി നിയമത്തിന്‍റെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് […]

Continue Reading

വയനാട് വെള്ളമുണ്ട സ്വദേശി നൗഫൽ വാഫിക്ക് ലെബനാനിലെ ബൈറൂത്ത് അന്താരാഷ്ട്ര ഫെഡറേഷനിൽ അംഗത്വം

വെള്ളമുണ്ട : അറബി ഭാഷാ പ്രചാരണം ലക്ഷ്യമിട്ട് ലെബനാനിലെ ബെയ്റൂത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അറബിക് ഫെഡറേഷനിൽ നൗഫൽ വാഫി വെള്ളമുണ്ടക്ക് അഗത്വം. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫാതിഹയുടെ ഭാഷാസൗന്ദര്യവും പ്രതിപാദ്യ വിഷയവും പ്രമേയമാക്കി ഗവേഷണ പ്രബന്ധം തയ്യാറാക്കിയിട്ടുള്ള ഈ യുവപണ്ഡിതന്റെ രചനകൾ വിവിധ മാഗസിനുകളിലും വെബ് പോർട്ടലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം വിവിധ അറബി കവിതകൾക്ക് മലയാള വിവർത്തനം തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം മലയാളത്തിൽ ‘മിനാരങ്ങൾ പറഞ്ഞത്’ എന്ന പേരിൽ സ്വതന്ത്ര കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. വെങ്ങപ്പള്ളി ശംസുൽ ഉലമാ […]

Continue Reading

വയനാട് പേര്യ ആലാറ്റിൽ ബിജു സോഷ്യൽ മീഡിയയിൽ വൈറലായ അത്ഭുത ഡ്രൈവർ

പേര്യ ആലാറ്റിൽ ബിജുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ‘ഗ്രേറ്റ് ഡ്രൈവിങ്’ എന്നാണ് ഈ വിഡിയോ കണ്ടവരുടെ കമന്റുകൾ. അത്രമാത്രം മികവും സൂക്ഷ്മതയുമാണ് ഈ ഡ്രൈവർ പുലർത്തിയത്. വാഹനം എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് പാർക്ക് ചെയ്തത് എന്ന് ചിന്തിച്ചവരുടെ ഇടയിലേക്കാണ് ഡ്രൈവർ നടന്നെത്തി കാറോടിച്ച് പോകുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.മാഹിയിൽ വാടകയ്ക്കാണ് ബിജു താമസം സർവീസിനായി സുഹൃത്ത് ഏൽപ്പിച്ച ഇന്നോവ കാറാണ് അതിസാഹസികമായി ഡ്രൈവ് ചെയ്തത്.ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഒരു ഇന്നോവയ്ക്ക് മാത്രം […]

Continue Reading