നൊബോല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

2021ലെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെജെഡെയാണ് ട്രംപിനെ ശുപാര്‍ശ ചെയ്തതെന്നും ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 […]

Continue Reading

സ്ത്രീത്വത്തെയും ഡിവൈഎഫ്ഐയേയും അപമാനിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ യുവതീ ധർണ്ണ സംഘടിപ്പിച്ചു.

കൽപ്പറ്റഃ സ്ത്രീത്വത്തെയും ഡിവൈഎഫ്ഐയേയും അപമാനിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ യുവതീ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണാസമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിർമ്മല വിജയൻ ഉദ്ഘാടനം ചെയ്തു. സഹിഷ്ണ ബിനീഷ് അദ്ധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, കെ.എസ്.ഹരിപ്രിയ, രഞ്ജിനി , രാഗി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

നവോദയ വിദ്യാലയസമിതിക്ക് കീഴിൽ പുണെ റീജണിൽപ്പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

നവോദയ വിദ്യാലയസമിതിക്ക്കീഴിൽ പുണെ റീജണിൽപ്പെടുന്നനവോദയ വിദ്യാലയങ്ങളിലെ 454ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. പി.ജി.ടി.- 98 (ഹിന്ദി- 16,ഇംഗ്ലീഷ്- 6, മാത്തമാറ്റിക്സ്- 10,ബയോളജി- 17, കെമിസ്ട്രി- 14,ഫിസിക്സ്- 14, ഇക്കണോമിക്സ്- 3,ജ്യോഗ്രഫി- 6, ഹിസ്റ്ററി- 10, പി.ജി.ടി.-ഐ.ടി.- 2)ടി.ജി.ടി.- 283 (ഹിന്ദി- 48,ഇംഗ്ലീഷ്- 31, മാത്തമാറ്റിക്സ്- 48,സയൻസ്- 28, സോഷ്യൻ സ്റ്റഡീസ്-32, മറാത്തി- 8, ഗുജറാത്തി- 13,ആർട്ട്-17, മ്യൂസിക്- 13, പി.ഇ.ടി.(പുരുഷൻ)- 20, പി.ഇ.ടി. (സ്ത്രീ)- 13,ലൈബ്രറിയൻ- 12)ഫാക്കൽറ്റി കംസിസ്റ്റം അഡ്മിനിസ്ട്രേറ്റർ-73.അപേക്ഷയ്ക്കുംവിശദവിവരങ്ങൾക്കുംwww.navodaya.gov.in എന്നവെബ്സൈറ്റ് സന്ദർശിക്കുക.അവസാന തീയതി: സെപ്റ്റംബർ11.

Continue Reading

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയ നടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു

നടക്കല്‍:കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയനടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു. കരിങ്ങാരി ഗവ.യു.പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായ അഖിലിന്റെ സത്യസന്ധതയെ കുറിച്ച് പെഴ്‌സിന്റെ ഉടമസ്ഥനും, അധ്യാപക വിദ്യാര്‍ത്ഥിയുമായ റാഫി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വരികള്‍ ഹൃദയസ്പര്‍ശിയാകുന്നു.ഫീസടയ്ക്കാനായി വെച്ച പണവും മറ്റ് നിരവധി രേഖകളും നഷ്ടപ്പെട്ട വിഷമത്തിലിരിക്കുമ്പോഴാണ് തനിക്ക് അവിചാരിതമായി അഖിലിന്റെ നന്മ മനസ് തുണയായതെന്ന് റാഫി പറയുന്നു.

Continue Reading

അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. ബിജുവിന്റെ റെക്കോർഡ് തകർക്കാനാകാതെ മറ്റൊരാൾ

ചെറിയ സ്ലാബിന് മുകളില്‍നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് സൈബര്‍ ലോകത്തെ താരമായി മാറിയിരുന്നു. രണ്ടു പേര്‍ക്ക് നന്നായൊന്നു നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ സ്ലാബിനുമുകളില്‍ പാര്‍ക്ക് ചെയ്‍തിരുന്നു ടൊയോട്ട ഇന്നോവ പുഷ്‍പം പോലെ റോഡിലേക്കിറക്കി ഓടിച്ചങ്ങു പോകുകയായിരുന്നു ബിജു. ജനം കയ്യടിയോടെയാണ് ആ വീഡിയോയെ ഏറ്റെടുത്തത്. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ‌ കാണാനാകുക. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ […]

Continue Reading

സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി.

2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്.

Continue Reading

വയനാട്ടിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച യുവതിക്ക് സിസേറിയന്‍

മാനന്തവാടി:വയനാട്ടില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് സിസേറിയന്‍ നടത്തി. മുട്ടില്‍ സ്വദേശിയായ 27കാരിക്കാണ് കോവിഡ് സെന്ററായ ജില്ലാശുപത്രിയില്‍ വെച്ച് സിസേറിയന്‍ നടത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ഉസ്മാന്‍, ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ.നസീറ ബാനു,സ്റ്റാഫ് നഴ്‌സ് ബിന്ദു പി.ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിസേറിയന്‍ നടത്തിയത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 […]

Continue Reading