പ്രതിദിനം 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം; ഇന്‍ഡിഗോയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും റദ്ദാക്കലുകള്‍ ഒഴിവാക്കുന്നതിനും പത്തുശതമാനം സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിസന്ധിക്ക് മുന്‍പ് പ്രതിദിനം 2,200 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തിയിരുന്നത്. ഇതിന്റെ പത്തുശതമാനമായ 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡിഗോയോട് നിര്‍ദേശിച്ചത്. ‘ഇന്‍ഡിഗോ എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കലുകള്‍ കുറയ്ക്കുന്നതിനും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് സഹായിക്കും. 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് പാലിക്കുമ്പോള്‍ തന്നെ, ഇന്‍ഡിഗോ മുമ്പത്തെപ്പോലെ തന്നെ അതിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും കവര്‍ ചെയ്യുന്നത് തുടരും,’- […]
Continue Reading