തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Continue Reading

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തി ഉണ്ടായാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം നല്‍കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയില്‍ […]

Continue Reading

ഐപിഎല്‍ മാര്‍ച്ച് 21 മുതല്‍, ഫൈനല്‍ മെയ് 25ന്, വനിതാ പോരാട്ടം ഫെബ്രുവരി 7 മുതല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ മാര്‍ച്ച് 21ന് തുടങ്ങും. ബിസിസിഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ തീയതി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ബിസിസിഐ യോഗത്തിലാണ് 21നു തുടങ്ങാന്‍ തീരുമാനമായത്. ഫൈനല്‍ മെയ് 25നു നടക്കും. വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഫെബ്രുവരി 7 മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 2നാണ് ഫൈനല്‍. നേരത്തെ മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു മുന്‍പായിരുന്നു രാജീവ് ശുക്ല തീയതി […]

Continue Reading

ചരിത്രമെഴുതി ടീം ടോട്ടൽ, കൂറ്റൻ ജയം; അയർലൻഡിനെതിരെ ഏകദിന പരമ്പര ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ

രാജ്‌കോട്ട്: അയർലൻഡ് വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. തുടരെ രണ്ടാം പോരും ജയിച്ച് 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഉറപ്പിച്ചു. 116 റൺസ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കോർഡ് ടോട്ടൽ പടുത്തുയർത്തി. നിശ്ചിത ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 370 റൺസെടുത്തു. വനിതാ ഏകദിനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലെന്ന റെക്കോർഡും ഈ പ്രകടനം സ്വന്തമാക്കി. മറുപടി പറഞ്ഞ അയർലൻഡിന്റെ പോരാട്ടം 7 […]

Continue Reading

പത്തനംതിട്ട പീഡനം; അറസ്റ്റിലായവരുടെ എണ്ണം 30 ആയി; പട്ടികയിലുള്ള ചിലർ ജില്ല വിട്ടു

പത്തനംതിട്ട: 60ലേറെ പേർ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ വീണ്ടും അറസ്റ്റ്. നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലാവയവരുടെ എണ്ണം 30 ആയി. ഇന്ന് രാവിലെയും ഇന്നലെ രാത്രിയിലുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ പത്ത് പേരുടെ അറസ്റ്റ് രണ്ട് ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റ് മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നീക്കങ്ങൾ ശക്തമായതോടെ കേസിൽ പ്രതിയാകാൻ […]

Continue Reading

കൗമുദി ‘ജനരത്ന’ പുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ ‘ജനരത്ന’ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള കൗമുദി- കൗമുദി ടി വി വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ,മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയിലെ ക്ഷേമകാര്യ […]

Continue Reading

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ ശനിയാഴ്ച്ച വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേണിച്ചിറ അതിരാറ്റ്ക്കുന്ന് കളരിക്കൽ അഖിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്‌കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശിൽപ്പ, മകൻ: ഗൗരി കൃഷ്ണ

Continue Reading

ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന: രാത്രി ഷെഡ് വളഞ്ഞ് മൂന്ന് യുവാക്കളെ പിടികൂടി

മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ് വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ, ജിത്തു പി സുകുമാരൻ(29), വാങ്ങാൻ ശ്രമിച്ച പുറക്കാടി, പുഴംകുനി, ശ്രീനിലയം വീട്ടിൽ എ.കെ. ശ്രീജിത്ത്(34), പള്ളിക്കുന്ന്, ശ്രീഭവൻ, ഡി.എസ്. ശ്രീജിത്ത്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. 0.54 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 11.01.2025 രാത്രി 10 മണിയോടെയാണ് സംഭവം. ടാറ്റു ഷെഡിൽ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് […]

Continue Reading

വീട് കത്തി നശിച്ചു

വയനാട് ചീരാല്‍ കൊഴുവണ ആലിങ്കല്‍ ജോര്‍ജിന്റെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് വീടിനു തീ പടര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതികതകരാറു മൂലം ആദ്യമെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് തീയണക്കാനായില്ല. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് തീയണച്ചത്. വീട് പൂര്‍ണ്ണമായും കത്തിനശിച്ചു.

Continue Reading

മെസി വരുന്നു.., ഒക്ടോബർ 25ന് താരം കേരളത്തിൽ എത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്.

Continue Reading