ഒരു കോടിയോളം വില; പണയം വച്ച ഒരു കിലോ സ്വർണം അടിച്ചുമാറ്റി മുങ്ങാൻ ശ്രമം; മാനേജർ പിടിയിൽ

General

തൃശൂർ: തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്നു 96,09,963 ലക്ഷം വില വരുന്ന പണയ സ്വർണം ഉരുപ്പടികൾ മോഷ്ടിച്ച സംഭവത്തിൽ സ്ഥാപനത്തിലെ മാനേജർ പിടിയിൽ. കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34) വാണ് അറസ്റ്റിലായത്.

1055 ഗ്രാം 460 മില്ലി ഗ്രാം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ദീപുപിടിയിലായത്. മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാടുള്ള സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു. പ്രതി കൂടുതൽ സ്ഥലങ്ങളിൽ മോഷണ സ്വർണം പണയം വച്ചതായി വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *