ഓപ്പറേഷൻ അമിസ്റ്റാഡ്: വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ

ഭൂകമ്പം ദുരിതം വിതച്ച വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു. അമിസ്റ്റാഡ് എന്നാൽ സ്പാനിഷിൽ സൗഹൃദം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു. ഭൂകമ്പത്തിൽ 188 മരണം സ്ഥിരീകരിച്ചിരുന്നു. 1500 […]

Continue Reading

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പ്രതികരിച്ചു. മുഖ്യമന്ത്രി ഈ വിഷയം സഭയിൽ പറഞ്ഞതാണ്. വീര്യം കുറഞ്ഞ മദ്യം പോലെയുള്ള ചില വിഷയങ്ങൾ ഒരു വശത്തുണ്ട്. അതിനെ കൂടി ഇല്ലാതാക്കാനുള്ള മാസ് മൊമെന്റാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ […]

Continue Reading

‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസം ആയത് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ്. വീര്യം കുറഞ്ഞ മദ്യത്തിന് എതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തിരുന്നു. വീര്യം കുറഞ്ഞ മദ്യം അപകടമെന്നു ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് , നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് പുറത്ത്. 2018ലാണ് ഋഷിരാജ് സിംഗ് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്ന് കത്തിൽ പരാമർശമുണ്ട്. […]

Continue Reading

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾ സിയയ്ക്ക് വധശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ. മകൾക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. മകളാണ് കൊലപാതകം ചെയ്തതെങ്കിലും വധശിക്ഷ തന്നെ നൽകണമെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിൽ സാഹചര്യ തെളിവുകൾ ശക്തമാണ്. കോടതിയിൽ കേസ് വിജയിക്കാൻ കൂടുതൽ ശക്തമായ തെളിവുകൾ വേണം. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. പ്രതികൾ മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തി. […]

Continue Reading

അടിയന്തരാവസ്ഥ പഠിക്കണം! എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പഠന വിഷയം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ഇതാദ്യമായി അത് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരവാസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും ഇത് ജനാധിപത്യത്തിന്റെ പ്രധാന വെല്ലുവിളിയായെന്നും പാഠപുസ്‌കത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തുന്നതായി എന്‍സിഇആര്‍ടി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് […]

Continue Reading

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു. ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് ലഡാക്ക് അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് അറിയിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധം ആറാം നാളും തുടരുകയാണ്. ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് ഇന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വയ്ക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഇഖജ ഉറച്ച് നില്‍ക്കുകയാണ്. […]

Continue Reading

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിയും കക്ഷിചേരും. കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് എതിരെ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകും. പോലീസ് റിപ്പോർട്ട് അവഗണിച്ച് പ്രോസിക്യൂട്ടർ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് പരാതി. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മാസപ്പടി […]

Continue Reading

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. അണുബാധയെത്തുടര്‍ന്ന് യുവതി എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ മകള്‍ അനുഭവിക്കുന്നത് ദുരിത ജീവിതമെന്ന് സജിതയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ഒന്‍പത് ദിവസമാണ് […]

Continue Reading

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിലെ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചൻ വാറ്റിയ ചാരായമാണ് സ്കൂളിൽ എത്തിച്ചതെന്ന് വിദ്യാർഥി മൊഴി നൽകിയത്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 28 ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചൻ ഒളിവിലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിൽ വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ വിദ്യാർഥികളുടെ ബാഗ് […]

Continue Reading

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയർത്തി രണ്ടാം ​ഗോൾ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ. 22-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ വീണ്ടും പന്ത് […]

Continue Reading