മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശ്ശൂർ, ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയിൽ […]

Continue Reading

രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 5 ദിവസത്തിനിടെ ബലാത്സംഗം ചെയ്‌തത് 30 പേർ

രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ശ്രീ ഗംഗാനഗറിൽ ആണ് സംഭവം. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. വിവിധ ഹോട്ടലുകൾ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം.പെൺകുട്ടിക്ക് ബലമായി മദ്യം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി […]

Continue Reading

ഇ- ഓട്ടോകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും; കരട് ധനബില്ലില്‍ നികുതി ഇളവ്

തിരുവനന്തപുരം: ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നികുതി ഇളവുണ്ട്. 10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വീസ് വാഹനം എന്നിവയ്ക്ക് മൂന്ന് ശതമാനം ആണ് നികുതി. നിലവില്‍ അഞ്ചു ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് അഞ്ചു ശതമാനവും 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് […]

Continue Reading

പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഞായറാഴ്ച 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷനാകും. 22,288 ബൂത്താണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. യാത്രാവേളയില്‍ തുള്ളിമരുന്ന് നല്‍കാന്‍ 539 ട്രാന്‍സിറ്റ് ബൂത്ത്, 283 മൊബൈല്‍ ബൂത്ത്, ഒമ്പത് ഉത്സവ/മേള ബൂത്ത് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ എത്താത്ത […]

Continue Reading

വിജയ്‌യുമായി ചർച്ച പിന്നാലെ, ഡിഎംകെ സഖ്യം ഉപേക്ഷിച്ച് എംഡിഎംകെ; ‘അനീതി’ സഹിക്കില്ലെന്ന പ്രഖ്യാപനത്തോടെ തീരുമാനം

ഡി എം കെ സഖ്യം വിട്ട് വൈക്കോ നേതൃത്വം നൽകുന്ന മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ). തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭാവി പദ്ധതി പ്രഖ്യാപിയ്ക്കുമെന്ന് അധ്യക്ഷൻ വൈക്കോ പറഞ്ഞു. മുഖ്യമന്ത്രി സി ജോസഫ് വിജയുമായി വൈക്കോ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. രണ്ട് എം എൽ എമാരാണ് എം ഡി എം കെയ്ക്ക് ഉള്ളത്. എംഡിഎംകെയുടെ പൊതുസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ, സഖ്യത്തിൽ തന്റെ പാർട്ടിയോട് “അനീതി” […]

Continue Reading

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആല്‍ഫ്രഡ് ജെന്‍സണ്‍, […]

Continue Reading

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; സംശയം മുന്‍ ഉദ്യോഗസ്ഥനിലേയ്ക്ക്

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ സ്റ്റേഷനില്‍ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ന് മുമ്പും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്. 2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം […]

Continue Reading

വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി; യുവാക്കൾക്കെതിരെ കേസെടുക്കും

കോഴിക്കോട്: വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിച്ചു. വടകര ചോറോട് സ്വദേശികളാണ് ഇവർ. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവർ വനത്തിൽ പോകുന്നതും തുടർന്ന് കാണാതാവുന്നതും. എന്തിനാണ് യുവാക്കൾ വനത്തിനുള്ളിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച്, കൗതുകത്തിന് വനത്തിൽ കയറിയതാണ്. 12 വനം വകുപ്പ് സംഘങ്ങളാണ് ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ നടത്തിയത്. 2 ബൈക്കുകളിലായട്ടാണ് […]

Continue Reading

രാസവളം ലഭ്യതയും സബ്‌സിഡിയും ഉറപ്പു വരുത്തണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: രസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി യും ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്കൽപ്പറ്റ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു.പ്രസിഡണ്ട് തന്നാണി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന കൺവെൻഷൻ എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ന്നുസ്സൈനാർ ഹാജി മുഖ്യ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി അലവി വടക്കേതിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി […]

Continue Reading

ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കും: മന്ത്രി ടി സിദ്ധീഖ്

ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ പോലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പദ്ധതികൾക്ക് കാര്യക്ഷമമാക്കുകയാണെന്നുംകൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ധീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും യുവ തലമുറയെ രക്ഷിച്ചെടുക്കാനുള്ള ബോധവത്കരണം, ഉറവിടം തേടിയുള്ള ഇടപെടലുകൾ, കണ്ണികളെ അറുത്തുമാറ്റൽ, കേസുകൾ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ […]

Continue Reading